രാഹുൽ ഗാന്ധി കൂടുതൽ സൂക്ഷ്മതയോടെ പെരുമാറണമെന്ന് സുപ്രീംകോടതി; കോടതിയലക്ഷ്യ ഹർജി തീർപ്പാക്കി

download (1)ന്യൂദൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന്റെ പേരിൽ ബിജെപി നേതാവ് മീനാക്ഷി ലേഖി നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തീർപ്പാക്കി. രാഹുൽ ഗാന്ധിയുടെ ഖേദപ്രകടനം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ഭാവിയിൽ രാഹുൽ ഗാന്ധി കൂടുതൽ  സൂക്ഷ്മതയോടെ പെരുമാറണമെന്ന്  സുപ്രീംകോടതി വ്യക്തമാക്കി. റഫാൽ കേസിൽ വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് ഈ കേസും പരിഗണിച്ചത്.

പുനഃപരിശോധനാ ഹർജിക്കാർ ഹാജരാക്കിയ 3 രഹസ്യരേഖകൾ പരിഗണിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി നൽകിയ വിധിയിൽ ‘ചൗക്കിദാർ ചോർ ഹേ’ എന്നു മോദിയെക്കുറിച്ചു കോടതി പറഞ്ഞെന്നാണു രാഹുൽ പറഞ്ഞത്. ഇതിൽ ആദ്യം ഖേദപ്രകടനം നടത്തിയ രാഹുല്‍ ഗാന്ധി പിന്നീട് കോടതിയില്‍ മാപ്പു പറയുകയും ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment