“നെഹ്‌റുവും അമ്മയും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു”- വെളിപ്പെടുത്തി എഡ്വിന മൗണ്ട്ബാറ്റണിന്റെ മകള്‍

thf_0ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റും ഇന്ത്യന്‍ വൈസ്രോയിയായിരുന്ന ലോര്‍ഡ് മൗണ്ട് ബാറ്റണിന്റെ ഭാര്യ എഡ്വിന മൗണ്ട്ബാറ്റണും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി എഡ്വിനയുടെ മകള്‍ പമേല. ‘Daughter of an Empire: My Life as a Mountbatten’ എന്ന പുസ്തകത്തിലാണ് പമേല ഇക്കാര്യം വെളിപ്പെടുത്തുന്നത്.

1947ല്‍ ലോര്‍ഡ് മൗണ്ട്ബാറ്റണ്‍, വൈസ്രായിയായി ഇന്ത്യയിലേക്ക് വന്നപ്പോള്‍ ഭാര്യ എഡ്വിന മൗണ്ട്ബാറ്റണെയും പതിനെട്ട് വയസ്സ് പ്രായമുണ്ടായിരുന്ന മകള്‍ പമേലയെയും ഒപ്പം കൂട്ടിയിരുന്നു. അവിടെ വെച്ച് നെഹ്‌റുവിനും അമ്മയ്ക്കും ഇടയില്‍ പ്രണയം മൊട്ടിടതിന് താന്‍ സാക്ഷിയാണെന്ന് പമേല കുറിക്കുന്നു.

ഒരു പ്രധാനമന്ത്രിയും ഗവര്‍ണര്‍ ജനറലിന്റെ ഭാര്യയും തമ്മിലുണ്ടാകുന്ന സാധാരണ സൗഹൃദ ബന്ധമായിരുന്നില്ല അവര്‍ക്കിടയില്‍. അത് കൂടുതല്‍ സ്വകാര്യമായ ഒരു അടുപ്പമായിരുന്നു. ഇംഗ്ലീഷില്‍ ‘സോള്‍ മേറ്റ്‌സ്’ എന്നൊക്കെ പറയുന്നതുപോലെ.” പമേല എഴുതുന്നു.

images(9)“എന്റെ അച്ഛനും അമ്മയും വിപരീത സ്വഭാവക്കാരായിരുന്നു. അച്ഛന്‍ ആരോടും എളുപ്പത്തില്‍ സൗഹൃദത്തിലാകും. അമ്മയാകട്ടെ ഉള്‍വലിഞ്ഞ പ്രകൃതക്കാരിയും. എന്നാല്‍ അവര്‍ക്കിടയിലെ ദാമ്പത്യത്തില്‍ വിള്ളലുകളുണ്ടായിരുന്നില്ല. എന്നാല്‍ അച്ഛന്‍, വൈസ്രോയിയുടെ തിരക്കിട്ട ജോലികളില്‍ മുഴുകുമ്പോള്‍ അമ്മയ്ക്ക് ഏകാന്തത അനുഭവപ്പെടും. ഭര്‍ത്താവിന്റെ സാമിപ്യം അവര്‍ക്ക് പലപ്പോഴും വേണ്ടത്ര ലഭിച്ചിരുന്നില്ല. അതില്‍ അവര്‍ അസംതൃപ്തയായിരുന്നു.”

ഇങ്ങിനെ നാല്‍പ്പതുകളുടെ മധ്യത്തില്‍ ഏകാന്തത അനുഭവിച്ചുകൊണ്ടിരുന്ന സമയത്താണ്, അമ്മ നെഹ്‌റുവുമായി അടുക്കുന്നത്. സൗമ്യസ്വഭാവിയും ലോലഹൃദയും അതീവ സുന്ദരനുമായിരുന്ന നെഹ്‌റുവിന്റെ മാസ്മരിക പ്രഭാവത്തില്‍ അമ്മ വീണുപോയി.

images (3)

ആ സമയത്ത് നെഹ്‌റുവും ഏകാന്ത ജീവിതം നയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ട് 14 വര്‍ഷം കഴിഞ്ഞിരുന്നു. മകള്‍ ഇന്ദിരയാകട്ടെ അവരുടേതായ കുടുംബജീവിതത്തില്‍ മുഴുകിക്കഴിഞ്ഞിരുന്നു. ഇന്ത്യയോ സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്നു. പിന്നെ പ്രധാനമന്ത്രിയെന്ന് പറഞ്ഞാല്‍ തന്നെ ഏകാന്തതയുടെ പദവിയാണ്. ഏറ്റവും അടുപ്പമുള്ളവര്‍ പോലും പ്രധാനമന്ത്രിയെന്ന നിലയില്‍ അകലം പാലിച്ച് ബഹുമാനം കൊടുക്കുന്ന അവസ്ഥ. അതുകൊണ്ട് തന്നെ തികച്ചും ഏകാകിയായിരുന്നു അദ്ദേഹം. ജീവിതത്തിലും രാഷ്ട്രീയത്തിലും അദ്ദേഹത്തിന് കൗതുകം പകരാന്‍ വിശേഷിച്ച് ഒന്നുമില്ലാത്ത സമയം.

അപ്പോഴാണ് യാദൃശ്ചികമായി എഡ്വിനയും ജവഹര്‍ലാലും കണ്ടുമുട്ടുന്നത്. വിടര്‍ന്ന കണ്ണുകളോടെ താന്‍ പറയുന്നതെല്ലാം അതേപടി ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്ന അതിസുന്ദരിയായ കേള്‍വിക്കാരിയില്‍ നെഹ്‌റുവിന് താല്‍പ്പര്യം ജനിച്ചു. നെഹ്‌റുവിന് പറയാനുള്ള കാര്യങ്ങളിലെല്ലാം എഡ്വിനയ്ക്കും താല്‍പ്പര്യമുണ്ടായിരുന്നു. അങ്ങിനെ അവര്‍ ഇരുവരും അക്കാലങ്ങളില്‍ സുദീര്‍ഘമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടു. ആഴത്തിലുള്ള പ്രണയം ഇരുവരിലും ജനിച്ച് വളരുകയായിരുന്നു.

എന്നാല്‍ അതൊരിക്കലും മാംസനിബന്ധമായിരുന്നില്ല. ഇന്ന് ഒരു ആണും പെണ്ണും ബന്ധത്തിലായാല്‍ അവര്‍ സെക്‌സിലേര്‍പ്പെട്ടു എന്നാണ് കരുതുക. അങ്ങിനെയല്ലാത്ത ബന്ധങ്ങളുമുണ്ടായിരുന്നു അക്കാലത്ത്. ഞാന്‍ ഈ പറയുന്നത് ഇന്നത്തെ തലമുറകള്‍ക്ക് അവിശ്വസനീയമായി തോന്നാം. എന്നാല്‍ ശരീരങ്ങള്‍ പങ്കുവെയ്ക്കാതെയും ഒരു ആണിനും പെണ്ണിനും പ്രണയത്തിലാകാം. അതിന് ഉദാഹരണമാണ്‌ എന്റെ അമ്മയും നെഹ്‌റുവും. അങ്ങിനെ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍പ്പോലും അതിനുള്ള അവസരം അവര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു.

51hbFQk6WyL__SX330_BO1,204,203,200_പത്ത് മാസത്തിന് ശേഷം ഞങ്ങള്‍ക്ക് ഇന്ത്യ വിടേണ്ടി വന്നു. 1948 ജൂണ്‍ മാസത്തിലാണ് അച്ഛന്‍, ഗവര്‍ണര്‍ ജനറല്‍ പദവി ഉപേക്ഷിച്ച് ഇന്ത്യയില്‍ നിന്ന് തിരിക്കുന്നത്. മനസ്സില്ലാ മനസ്സോടെയാണെങ്കിലും അമ്മയ്ക്കും ഒപ്പം പോകേണ്ടി വന്നു. പോകുന്നതിന് മുമ്പ് അമ്മ മരതകക്കല്ലുവെച്ച മോതിരം നെഹ്‌റുവിന് സമ്മാനിച്ചു. അത് പക്ഷേ, അദ്ദേഹത്തിന് നേരിട്ട് കൊടുക്കുകയായിരുന്നില്ല, പകരം ഇന്ദിരയ്ക്കാണ് കൈമാറിയത്.

തനിക്ക് കിട്ടുന്ന സമ്മാനങ്ങളെല്ലാം വിറ്റ് പണമാക്കി പാര്‍ട്ടിയ്ക്കും പാവപ്പെട്ടവര്‍ക്കും നല്‍കുന്ന സ്വഭാവമായിരുന്നു നെഹ്‌റുവിന്. അതുകൊണ്ട് മോതിരം ഇന്ദിരയെ ഏല്‍പ്പിക്കുമ്പോള്‍ അമ്മ പറഞ്ഞു, ”നിന്റെ അച്ഛന് ഇത് കൊടുത്തിട്ടുപോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഇത് ഇരിക്കില്ല. ഇന്ദു ഇത് ഒരിക്കലും വില്‍ക്കരുത്. നഷ്ടപ്പെടുത്താതെ സൂക്ഷിക്കണം. എന്നെങ്കിലും അച്ഛന് സാമ്പത്തികമായ എന്തെങ്കിലും ബുദ്ധിമുട്ടു വരുന്ന പക്ഷം, ഈ മോതിരം വിറ്റുകിട്ടുന്ന കാശ് അദ്ദേഹത്തിന് നല്‍കണം….. ചെയ്യുമോ?

അങ്ങിനെ അവര്‍ പിരിഞ്ഞു. എന്നാല്‍ പരസ്പരമുള്ള സാന്നിധ്യം മാത്രമേ അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നുള്ളൂ. തുടര്‍ന്ന് മരിക്കും വരെയും ഇരുവരും തങ്ങളുടെ പ്രണയം കത്തിടപാടുകളിലൂടെ സജീവമാക്കി നിര്‍ത്തി. തുടക്കത്തില്‍ ദിവസവും കത്തെഴുതുമായിരുന്നു. പിന്നീട് കുറഞ്ഞ് കുറഞ്ഞ് ആഴ്ചയില്‍ ഒരിക്കലായി. നെഹ്‌റുവിന്റെ കത്തുകളെല്ലാം ഡയറിക്കുറിപ്പുകള്‍ മാതിരിയായിരുന്നു. തന്റെ ജീവിതത്തിലെ ഓരോ തുടിപ്പുകളും നെഹ്‌റു, പ്രിയപ്പെട്ട പ്രണയിനിയുമായി പങ്കുവെച്ചു. എഡ്വിന അവയ്‌ക്കെല്ലാം മുടങ്ങാതെ മറുപടികളുമയച്ചു.” പമേല എഴുതുന്നു.

രാഷ്ട്രീയത്തിന്റെ പേരില്‍ എതിരാളികള്‍ നെഹ്‌റുവിന്റെയും എഡ്വിനയുടെയും ബന്ധത്തെ അവഹേളിക്കുകയും അവിശുദ്ധമെന്ന് മുദ്രകുത്തുകയും ചെയ്യുമ്പോഴും എഡ്വിനയുടെ മകള്‍ പറഞ്ഞുവെയ്ക്കുകയാണ്, അവരുടെയിടയിലുണ്ടായിരുന്നത് നിര്‍മ്മലമായ പ്രണയമായിരുന്നെന്ന്.Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment