റെയില്‍‌പാളത്തിലിരുന്ന് മദ്യപിച്ചു; നാല് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

29DELPRIYARAILWAYACCIDENTകോയമ്പത്തൂര്‍: കോയമ്പത്തൂരിൽ സുലൂരിനടുത്ത് റാവത്തുർ പിരിവ് റെയില്‍വേ മേല്‍പ്പാലത്തിനടിയിൽ പാളത്തിൽ ഇരിക്കുകയായിരുന്ന 4 എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. പാളത്തിലിരുന്ന വിദ്യാര്‍ത്ഥികളെ ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചുതെറിപ്പിച്ചത്‌. ഒരു വിദ്യാര്‍ത്ഥി പരിക്കുകളോടെ രക്ഷപ്പെട്ടു.

ഡി. സിദ്ദിഖ് രാജ (22-കൊടൈക്കനാൽ) , എം. ഗൗതം(20-രാജപാളയം,വിരുദുനഗർ ), രാജശേഖര്‍ (23-നിലക്കോട്ടൈ,ഡിണ്ടിഗൽ), കറുപ്പസ്വാമി (24-രാജപാളയം,വിരുദുനഗർ ) എന്നിവരാണ് മരിച്ചത്. അവസാന വര്‍ഷ എഞ്ചിനിയറിങ് വിദ്യാര്‍ഥിയായ എം. വിഘ്‌നേഷ് (22-തേനി) ഗുരുതരമായി പരിക്കേറ്റ്  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തെക്കുറിച്ച് പ്രദേശവാസികളാണ് റെയില്‍വേ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോതന്നൂര്‍ റെയില്‍വേ പൊലീസ് സ്ഥലത്തെത്തി നാല് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.  മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.

വിദ്യാര്‍ത്ഥികള്‍ പാളത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അപകടസ്ഥലത്തുനിന്ന് മദ്യക്കുപ്പിയും ഡിസ്‌പോസിബിള്‍ ഗ്ളാസ്സുകളും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment