ശബരിമല വിധി: മൂന്നര മണിക്കൂര്‍ കൊണ്ട് 65 ഹര്‍ജികളുടെ വാദം പൂര്‍ത്തിയാക്കി സുപ്രീം കോടതി

new-project-16__1573629077പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധി പുനഃപരിശോധിക്കണമെന്നായിരുന്നു ഹര്‍ജികളുടെ ആവശ്യം. പുനഃപരിശോധനാ ഹര്‍ജികളും റിട്ടും അടക്കം 65 പരാതികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മുന്നിലെത്തിയത്. മൂന്നരമണിക്കൂറോളം എടുത്താണ് ഇതില്‍ വാദം കേട്ടതും. ഒടുവില്‍ എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വിധി.

പുനഃപരിശോധന സംബന്ധിച്ച് 12 അഭിഭാഷകരുടെയും തുടര്‍ന്ന് സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, ബിന്ദു, കനകദുര്‍ഗ, രേഷ്മ എന്നിവര്‍ക്കായി ഇന്ദിരാ ജെയ്സിംഗിന്റെയും, തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ കേസില്‍ പി.വി ദിനേശിന്റെയും വാദങ്ങളാണ് 2019 ഫെബ്രുവരിയില്‍ കോടതി കേട്ടത്. ഇതിന് പുറമെ എല്ലാവരുടെയും വാദങ്ങള്‍ കേള്‍ക്കാത്തതിനാല്‍ എഴുതി നല്‍കാനും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

യുവതി പ്രവേശന വിധി ഇങ്ങനെ

ഏത് പ്രായത്തിലുളള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണം. ആര്‍ത്തവം കാരണമാക്കിയുളള വിലക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനമാണ്. ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാന്‍ കഴിയില്ല.

56 പുനഃപരിശോധനാ ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിച്ചത്. പുനഃപരിശോധനാ ഹര്‍ജികള്‍ മാത്രമെ പരിഗണിക്കുവെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക.

പുനഃപരിശോധന സംബന്ധിച്ച് 12 അഭിഭാഷകരുടെയും തുടര്‍ന്ന് സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡിന്റെയും ബിന്ദു, കനകദുര്‍ഗ, രേഷ്മ എന്നിവര്‍ക്കായി ഇന്ദിരാ ജെയ്‌സിങ്ങിന്റെയും തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ കേസില്‍ പി.വി ദിനേശിന്റെയും വാദങ്ങള്‍ കോടതി കേട്ടിരുന്നു. എല്ലാവരുടെയും വാദങ്ങള്‍ കേള്‍ക്കാത്തതിനാല്‍ ബാക്കി വാദങ്ങള്‍ എഴുതി നല്‍കാന്‍ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതിയില്‍ വാദത്തിനിടെ ഏറെ ശ്രദ്ധേയമായത് ദേവസ്വം ബോര്‍ഡ് മുന്‍നിലപാടില്‍ നിന്ന് മാറി യുവതിപ്രവേശനത്തെ പിന്തുണച്ചു എന്നതായിരുന്നു. ബോര്‍ഡിനായി ഹാജരായ രാകേഷ് ദ്വിവേദിയാണ് നിലപാട് മാറ്റം അറിയിച്ചത്. യുവതി പ്രവേശനത്തെ മുമ്പ് എതിര്‍ത്തിരുന്നുവെന്നും സുപ്രീം കോടതി വിധിക്ക് ശേഷം നിലപാട് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശങ്ങള്‍ എന്നതാണ് ശബരിമല വിധിയുടെ അന്തസത്ത.

ഇതാണ് സമൂഹത്തിന്റെ അടിസ്ഥാന മൂല്യം. നിലപാട് മാറ്റിയെന്നും ആവശ്യമെങ്കില്‍ അത് കാട്ടി അപേക്ഷ ഫയല്‍ ചെയ്യാമെന്നും സുപ്രീം കോടതി വിധിയെ മാനിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചതായും അഭിഭാഷകന്‍ അറിയിച്ചിരുന്നു. ആര്‍ത്തവം ഇല്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ലെന്നും എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്നും ബോര്‍ഡ് കോടതിയില്‍ നിലപാട് എടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment