ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ കീഴടങ്ങി ബംഗ്ലാദേശ്; 150 റൺസിന് പുറത്ത്

EJUruCyU0AEZqlWഇൻഡോർ: ബംഗ്ളാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അവരുടെ ബാറ്റിങ്ങ് നിരയെ എറിഞ്ഞൊതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍. ഇതോടെ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ് 150 റണ്‍സില്‍ അവസാനിച്ചു. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, അശ്വിന്‍ എന്നിവരെല്ലാം ഇന്ത്യൻ ബൗളിങ്ങ് നിരയിൽ തിളങ്ങി.

മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, രണ്ടു വിക്കറ്റ് വീതമെടുത്ത ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ആര്‍. അശ്വിന്‍ എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയ അയൽക്കാരെ തകര്‍ത്തത്. ബംഗ്ലാദേശിനുവേണ്ടി 43 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമും 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ മോമിനുല്‍ ഹഖും മാത്രമാണ് ഇന്ത്യയുടെ ബൗളര്‍മാര്‍ക്കെതിരേ ചെറുതായി പിടിച്ചുനിന്നത്. ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുള്‍ കൈസ് (6), മുഹമ്മദ് മിഥുന്‍ (13), ലിറ്റണ്‍ ദാസ് (21), മഹ്‌മദുള്ള (10), മെഹ്ദി ഹസന്‍ (0), തൈജുള്‍ ഇസ്ലാം (1), ഇബാദത്ത് ഹുസൈന്‍ (2) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്‍മാൻമാർ.

രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കൊല്‍ക്കത്തയില്‍ പകലും രാത്രിയുമായിട്ടാണ് രണ്ടാം ടെസ്റ്റ്. ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment