നക്ഷത്ര ഫലം (നവംബര്‍ 15, 2019)

horoscope-10-september-2019-1568034747അശ്വതി: പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. ചര്‍ച്ചകളില്‍ വിജയിക്കും. ഗുരുകാരണവന്മാരെ നമസ്കരിക്കാനിടവരും. ആത്മവിശ്വാസം വർധിക്കും.

ഭരണി: ആത്മാര്‍ത്ഥ ബന്ധുക്കള്‍ വിരുന്നുവരും. ഭൂമിവാങ്ങാന്‍ കരാറെഴുതും. സന്താനങ്ങളോടൊപ്പം പുണ്യതീര്‍ത്ഥ യാത്രപുറപ്പെടും. ചര്‍ച്ചയില്‍ വിജയിക്കും.

കാര്‍ത്തിക: സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും. സുഹൃത്തുകളോടൊപ്പം ഉല്ലാസ യാത്രപുറപ്പെടും. വാഹന ഉപയോഗം നിയന്ത്രിക്കണം.

രോഹിണി: വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും. ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

മകയിരം: മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. വിജ്ഞാനങ്ങള്‍ കൈമാറും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും. ഗൃഹപ്രവേശച്ചടങ്ങ് നിര്‍വഹിക്കും.

തിരുവാതിര: പുതിയ ഗൃഹം വാങ്ങാന്‍ തയാറാകും. സന്താനസംരക്ഷണത്താല്‍ ആശ്വാസം തോന്നും. വിവാദങ്ങളെ അതിജീവിക്കും. പ്രത്യുപകാരം ചെയ്യാന്‍ അവസരമുണ്ടാകും.

പുണര്‍തം: സുഹൃത്തിന്‍റെ ഗൃഹപ്രവേശചടങ്ങില്‍ പങ്കെടുക്കും. നവദമ്പതികളെ ആശീര്‍വദിക്കാനിടവരും. വാക്കുകള്‍ ഫലപ്രദമായിത്തീരും.

പൂയ്യം: സഹപാഠികളോടൊപ്പം വിനോദയാത്ര പുറപ്പെടും. ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുക്കും. ബന്ധുക്കള്‍ വിരുന്നുവരും. കടം കൊടുത്ത സംഖ്യതിരിച്ചു ലഭിക്കും.

ആയില്യം: ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ചര്‍ച്ചകള്‍ ഫലപ്രദമായിത്തീരും.

മകം: അപ്രതീക്ഷിതമായി യാത്രമാറ്റിവെക്കും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഭൂമിവിൽപ്പന സാധിക്കും.

പൂരം: യാഥാർഥ്യത്തോടുകൂടി പ്രവര്‍ത്തിക്കും. പുത്രപൗത്രാദികളോടൊപ്പം താമസിക്കാന്‍ യാത്രപുറപ്പെടും. വേണ്ടപ്പെട്ടവര്‍ വിരുന്നുവരും.

ഉത്രം: മതപരമായ ചടങ്ങില്‍ പങ്കെടുക്കും. വാഹനം മാറ്റി വാങ്ങാന്‍ തയാറാകും. സ്വപ്നസാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

അത്തം: സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു ശാശ്വതപരിഹാരം കണ്ടെത്തും. വിഭ്രാന്തിയുള്ളവര്‍ക്ക് സാന്ത്വനവും സമാധാനവും നൽകാന്‍ സാധിക്കും.

ചിത്തിര: സന്താനസംരക്ഷണത്താല്‍ ആശ്വാസം തോന്നും. പുതിയ പാഠ്യപദ്ധതിക്കു ചേരാന്‍ തീരുമാനിക്കും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും.

ചോതി: നിസാരകാര്യങ്ങള്‍ക്കു പോലും തടസങ്ങള്‍ ഉണ്ടാകും. വാക്കു തര്‍ക്കങ്ങളില്‍ നിന്നും യുക്തിപൂർവം പിന്മാറും. ബൃഹത് സംരംഭങ്ങള്‍ ഉപേക്ഷിക്കും.

വിശാഖം: ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാം വിപരീതമായിത്തീരും. മംഗളവേളയില്‍ പങ്കെടുക്കും. ആശങ്ങള്‍ യാഥാർഥ്യമാക്കാന്‍ കഠിനപ്രയത്നം വേണം.

അനിഴം: യാത്രമാറ്റിവെക്കും. ഉത്സാഹവും ഉന്മേഷവും കുറയും. സ്വന്തം കാര്യങ്ങള്‍ക്ക് തടസം അനുഭവപ്പെടും. എന്നാല്‍ അന്യര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചാല്‍ വിജയിക്കും.

തൃക്കേട്ട: ഗഹനമായ വിഷയങ്ങള്‍ പരിഹരിക്കും. ആത്മവിശ്വാസം വർധിക്കും. അശരണരായവര്‍ക്ക് സാമ്പത്തികസഹായം ചെയ്യും.

മൂലം: യാത്രമാറ്റിവെക്കും. ഉത്സാഹവും ഉന്മേഷവും കുറയും. സ്വന്തം കാര്യങ്ങള്‍ക്ക് തടസം അനുഭവപ്പെടും. എന്നാല്‍ അന്യര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചാല്‍ വിജയിക്കും.

പൂരാടം: ഉത്സവാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. സന്താനങ്ങളുടെ നിര്‍ബന്ധത്താല്‍ പൂർവികസ്വത്ത് ഭാഗം വെക്കാന്‍ തയാറാകും. ആത്മവിശ്വാസം വർധിക്കും.

ഉത്രാടം: കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രകക് അവസരമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

തിരുവോണം: അനാവശ്യചെലവുകള്‍ നിയന്ത്രിക്കും. പകര്‍ച്ചവ്യാധി പിടിപ്പെടും. വ്യവസ്ഥകള്‍ വ്യതിചലിക്കും. മനോവിഷമം വർധിക്കും.

അവിട്ടം: ശ്രദ്ധക്കുറവിനാല്‍ വാഹന ഉപയോഗം ഉപേക്ഷിക്കണം. അമിതസംസാരം നിയന്ത്രിക്കണം. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം.

ചതയം: അമിതഭക്ഷണത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. സന്താനസംരക്ഷണത്താല്‍ ആശ്വാസം തോന്നും.

പൂരോരുട്ടാതി: മംഗളവേളകളില്‍ പങ്കെടുക്കും. ബന്ധുക്കള്‍ വിരുന്നുവരും. പുതിയ ഗൃഹം വാങ്ങാന്‍ തയാറാകും. ചുമതലകള്‍ നിര്‍വഹിക്കും.

ഉത്രട്ടാതി: ഉല്ലാസയാത്ര ഉപേക്ഷിച്ച് ഉപരിപഠനത്തിന് ചേരാന്‍ ദൂരയാത്രപുറപ്പെടും. പണം കടം കൊടുക്കുക, ജാമ്യം നില്‍ക്കുക എന്നിവ അരുത്.

രേവതി: ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ യാഥാർഥ്യമാക്കാന്‍ സാധിക്കും. നീതിപൂര്‍വമുള്ള സമീപനം സര്‍വ്വകാര്യവിജയത്തിനു വഴിയൊരുക്കും.
അധികാരപരിധി വർധിക്കും.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment