Flash News
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവുമായി “സ്റ്റാര്‍സ് ഓഫ് പഴയന്നൂര്‍” ഫേസ് ബുക്ക് കൂട്ടായ്മ   ****    സ്വര്‍ണ്ണം കടത്തിയത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്, ഉന്നതര്‍ കുടുങ്ങാവുന്ന തെളിവുകള്‍ സന്ദീപിന്റെ ബാഗില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് എന്‍ ഐ എ   ****    കൊറോണ വൈറസ്: സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തി വ്യാപനം അതിരൂക്ഷമാകുന്നു, കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡന്റിനും 53 പേര്‍ക്കും പോസിറ്റീവ്   ****    ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന് വിമാനത്താവളത്തിനകത്തുനിന്ന് സഹായം ലഭിച്ചിരുന്നോ എന്ന് എന്‍ ഐ എ അന്വേഷിക്കും   ****    കാവല്‍ മാലാഖ (നോവല്‍ – 10): താഴ്‌വരകളിലെ തണുപ്പ്   ****   

ജേക്കബ് തോമസിന്റെ ‘പരശുരാമ ആക്സ്’ ഉടന്‍ വിപണിയില്‍

November 15, 2019

555_12പാലക്കാട്: ഷൊര്‍ണ്ണൂര്‍ മെറ്റൽ ഇന്റസ്ട്രീസിന്റെ മുഖച്ഛായ മാറ്റാൻ ഒരുങ്ങിയിറങ്ങി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് തോമസ്. ആറൻമുള കണ്ണാടിയുടേയും ചുണ്ടൻ വള്ളത്തിന്റേയും ഒക്കെ മാതൃകയിൽ ‘പരശുരാമന്റെ മഴു’വാണ്  ജേക്കബ് തോമസ് അവതരിപ്പിക്കുന്നത്. ഷൊർണ്ണൂർ അഗ്രിക്കൾച്ചറൽ  ഇമ്പ്ലിമെൻറ്സ് കൺസോർഷ്യം സംഘടിപ്പിച്ച ശാക്തീകരണ സെമിനാറിലാണ് ജേക്കബ് തോമസ് മഴു അവതരിപ്പിച്ചത്. പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളം എന്ന ഐതിഹ്യത്തിന്റെ ചുവടുപിടിച്ച് വിനോദസഞ്ചാരികൾക്ക് വാങ്ങിക്കൊണ്ടുപോകാവുന്ന തരത്തിലുള്ള പ്രദർശനോത്പന്നമായാണ് ഈ മഴു നിർമ്മിച്ചിട്ടുള്ളത്.

വീണു കിടക്കുന്ന മരം മുറിക്കാൻ കോടാലി മതി, പക്ഷെ മരത്തിന് മുകളിൽ കയറി കൊമ്പ് വെട്ടാൻ മഴു തന്നെ വേണം എന്ന കാര്യത്തിൽ സംശയമില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഏറെ ആലോചനകൾക്ക് ശേഷമാണ്  കന്യാകുമാരിയിൽ നിന്ന് ഗോകർണ്ണത്തേക്ക് പരശുരാമൻ എറിഞ്ഞ മഴു ‘പരശുരാമ ആക്സ്’ എന്ന പേരിൽ നിർമ്മിക്കാനുള്ള  തീരുമാനത്തിലേക്ക് എത്തിയത്. 100 തരത്തിലുള്ള  മഴു പുറത്തിറക്കാനാണ് തീരുമാനം. ‘പരശുരാമ ആക്സ്’ ആവശ്യമുള്ളവര്‍ക്ക് ഓൺലൈനിൽ ലഭ്യമാക്കാൻ ഒരു മാസത്തിനകം നടപടി ഉണ്ടാകുമെന്നും ജേക്കബ് തോമസ് പറ‍ഞ്ഞു. പരമ്പരാഗത രീതികളിൽ നിന്ന് മാറ്റം വരുത്തി കാർഷികോപകരണങ്ങൾ നിർമ്മിക്കുന്നതിനൊപ്പം പുതിയ ഉൽപ്പന്നങ്ങളും   മെറ്റൽ ഇന്റസ്ട്രീസ് നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജിലൻസ് ഡയറക്ടറായിരിക്കെ സസ്‌പെൻഷനിൽ ആവുകയും പിന്നീട് നിയമപോരാട്ടത്തിലൂടെ തിരിച്ചെത്തുകയും ചെയ്ത ജേക്കബ് തോമസിന് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഷൊര്‍ണ്ണൂര്‍ മെറ്റൽ ഇന്റസ്ട്രീസിന്റെ സി.എം.ഡി എന്ന താരതമ്യേന പ്രാധാന്യം കുറഞ്ഞ തസ്തികയാണ് സർക്കാർ നൽകിയത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top