Flash News

“ഫാത്തിമ മുട്ടുകുത്തി തൂങ്ങി നില്‍ക്കുകയായിരുന്നു”; മൃതദേഹം ആദ്യം കണ്ട സഹപാഠിയുടെ വാട്‌സ്ആപ്പ് സന്ദേശം നിര്‍ണായകമാകുന്നു

November 16, 2019

vc_0ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ നിര്‍ണായക വിവരവുമായി കുടുംബം. ഫാത്തിമയുടെ മൃതദേഹം കണ്ട സഹപാഠി, ഫാത്തിമയുടെ പിതാവ് ലത്തീഫിന് അയച്ച വാട്‌സ്ആപ്പ് സന്ദേശമാണ് നിര്‍ണായകമാകുന്നത്. താന്‍ കാണുമ്പോള്‍ ഫാത്തിമ മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയായിരുന്നുവെന്നാണ് സഹപാഠി അറിയിച്ചത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഈ തെളിവ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഫാത്തിമയുടെ കുടുംബം കൈമാറി.

തന്റെ മാര്‍ക്ക് ഷീറ്റുമായി ബന്ധപ്പെട്ട് ഫാത്തിമ, സുഹൃത്തുക്കളുമായി ചില കാര്യങ്ങള്‍ പങ്കുവെച്ചിരുന്നു. അവള്‍ വളരെ ഭയത്തോടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് തിരുത്തല്‍ ആവശ്യപ്പെട്ട് ഈ സുഹൃത്തുക്കള്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ സമീപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന വോയ്‌സ് മെസേജും ഫാത്തിമയുടെ കുടുംബത്തിന്റെ പക്കലുണ്ട്. ഇതെല്ലാം അന്വേഷണ സംഘം പരിശോധിച്ച് ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

സുദര്‍ശന്‍ പത്മനാഭനെ മിസോറാമില്‍ നിന്നും വിളിച്ചുവരുത്തി; ക്യാമ്പസ് വിട്ടുപോകരുതെന്ന് പൊലീസ് നിര്‍ദേശം

6tgചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് കാരണക്കാരനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ മിസോറാമില്‍ നിന്നും വിളിച്ചുവരുത്തി. ഐഐടി ഡയറക്ടര്‍ ഭാസ്‌കരമൂര്‍ത്തി ഇടപെട്ടപ്പോഴാണ് സുദര്‍ശന്‍ പത്മനാഭന്‍ മിസോറാമില്‍ നിന്നും മടങ്ങിയതെന്നാണ് വിവരം. ഇയാള്‍ ഇപ്പോള്‍ ഐഐടി ക്യാമ്പസില്‍ കരുതല്‍ തടങ്കലിലാണ്. ക്യാമ്പസ് വിട്ടുപോകരുതെന്ന് പൊലീസ് ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയൊരു പൊലീസ് സംഘം ക്യാമ്പസില്‍ തങ്ങുകയാണ്. ഏത് നിമിഷവും അറസ്റ്റുണ്ടായേക്കാം എന്ന സാഹചര്യമാണുള്ളത്.

ഐഐടി മദ്രാസിലെ ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസിലെ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസറായ സുദര്‍ശന്‍ പത്മനാഭന്റെ മാനസിക പീഡനം സഹിക്കാന്‍ കഴിയാതായതോടെയാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്ന് ഫാത്തിമയുടെ കുടുംബം ആരോപിക്കുന്നു. തന്റെ മൊബൈല്‍ ഫോണിന്റെ വാള്‍പേപ്പറില്‍  തന്റെ മരണത്തിന് കാരണക്കാരന്‍ സുദര്‍ശന്‍ പത്മനാഭനാണെന്ന് ഫാത്തിമ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പരിശോധന പൂര്‍ത്തിയാകുന്നതോടെ പൊലീസ് അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന.

ഒടുവില്‍ ആരോപണ വിധേയനായ അധ്യാപകനെ ചോദ്യം ചെയ്യുന്നു

ചെന്നൈ: ഐ.ഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തിനുത്തരാവാദിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന കോളേജ് അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നപ്പോഴും ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരേ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് ക്രൈംബ്രാഞ്ച് മദ്രാസ് ഐ.ഐ.ടി ഡയറക്ടറെ ചോദ്യം ചെയ്തതിനു ശേഷമാണ് സുദര്‍ശനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇദ്ദേഹത്തോട് ക്യാംപസ്
വിട്ടുപോകരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി ക്യാംപസില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം ഗവര്‍ണര്‍ക്കും മദ്രാസ് ഐ.ഐ.ടി അധികൃതര്‍ക്കും ഫാത്തിമയുടെ കുടുംബം ഇന്ന് പരാതി നല്‍കി.

നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും മകളുടെ ഘാതകര്‍ ശിക്ഷിക്കപ്പെടാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും സഹായം വേണം. മാധ്യമങ്ങള്‍ ക്യാംപസിലെത്തി എന്റെ മകളെക്കുറിച്ച് അന്വേഷിക്കണം. അവളുടെ മരണത്തിലേക്കു നയിച്ച സംഭവത്തിന്റെ കാരണങ്ങള്‍ വിശദമാക്കാന്‍ അവളുടെ സഹപാഠികളെ കാണണം. ഇനിയൊരു കുട്ടിക്കും ഈ ഗതി വരരുത്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. അതിന് നിങ്ങള്‍ കൂടെയുണ്ടാകണമെന്നും അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ പല കാര്യങ്ങളും വ്യക്തമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരും അധ്യാപകര്‍ക്കെതിരേ മൊഴി നല്‍കിയില്ല, ഒത്തുകളിക്കുകയാണെന്ന് ഫാത്തിമയുടെ പിതാവ്

fathima-latheef-with-parentsചെന്നൈ: ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ പോലീസും കോളേജ് അധികൃതരും ഒത്തുകളിക്കുകയാണെന്ന് പിതാവ് ലത്തീഫ്.

രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടാകുമ്പോഴും, ആഭ്യന്തര അന്വേഷണം വേണ്ടെന്ന തീരുമാനത്തിലാണ് മദ്രാസ് ഐ.ഐ.ടി. ഇത് സൂചിപ്പിക്കുന്നത് മറ്റൊന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

ജാതി വിവേചനം നേരിട്ടെന്ന ആരോപണം ഐ.ഐ.ടി.യെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമെന്നാണ് കോളേജ് അധികൃതര്‍ വിശദീകരിക്കുന്നതും, ഫാത്തിമയുടേത് ആത്മഹത്യയല്ലെന്നും വിഷയം തമിഴ്നാട് നിയമസഭയില്‍ ഉന്നയിക്കുമെന്നും എം.കെ സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം ക്രൈംബ്രാഞ്ച് ഇന്ന് മദ്രാസ് ഐ.ഐ.ടി ഡയറക്ടറെ ചോദ്യം ചെയ്യുമെന്നറിയുന്നു. ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരേ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘവും വ്യക്തമാക്കിയിട്ടുള്ളത്. ഗവര്‍ണര്‍ക്കും മദ്രാസ് ഐ.ഐ.ടി അധികൃതര്‍ക്കും ഫാത്തിമയുടെ കുടുംബം ഇന്ന് പരാതി നല്‍കും. ഇനി ക്രൈംബ്രാഞ്ച് അന്വേഷണത്തിലേ കുടുംബത്തിന് പ്രതീക്ഷയുള്ളൂ.

അധ്യാപകരുടെ വംശീയവും മതപരവുമായ അവഹേളനത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. എന്റെ പേരുതന്നെ ഒരു പ്രശ്‌നമാണ് വാപ്പച്ചി എന്ന് ഫാത്തിമ പറഞ്ഞിരുന്നു. ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് ചില അധ്യാപകര്‍ക്ക് പ്രശ്‌നമായിരുന്നു. തന്റെ മകളുടെ മരണത്തില്‍ അജ്ഞാതമായ എന്തോ കാരണമുണ്ട്. ഹ്യൂമാനിറ്റിസ് അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ വിദ്യാര്‍ഥികളെ കരയിപ്പിക്കുന്നതായി മകള്‍ പറഞ്ഞിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണെന്ന് ഫാത്തിമയുടെ ഫോണില്‍ കുറിപ്പുണ്ട്. എന്നാല്‍ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

മകളുടെ മരണത്തിന് പിന്നില്‍ ഫാത്തിമയെന്ന പേരാണെന്നും മതപരമായ വിവേചനം നേരിട്ടതായും മാതാവ് സജിതയും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഭയമായതിനാല്‍ മകള്‍ കോളജില്‍ ശിരോവസ്ത്രം ധരിക്കില്ലായിരുന്നു. മതപരമായ വേര്‍തിരിവ് കാരണമാണ് വസ്ത്രധാരണത്തില്‍പ്പോലും മാറ്റം വരുത്തിയത്. മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി. അവളെ ബനാറസ് സര്‍വകലാശാലയില്‍ അയക്കാതിരുന്നതും ഭയം മൂലമാണ്. പക്ഷേ, തമിഴ്‌നാട്ടില്‍ ഇത് കരുതിയില്ലായെന്നും സജിത പറഞ്ഞു.

സുദര്‍ശന്‍ പത്മനാഭനില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് ഫാത്തിമയ്ക്ക് നേരിടേണ്ടി വന്നിരുന്നത്. മകളുടെ പേരുപോലും അധ്യാപകന്‍ പറയില്ലായിരുന്നു. ഇന്റേണല്‍ മാര്‍ക്ക് കുറച്ചതില്‍ പരാതിപ്പെട്ടതിനു പിന്നാലെ കടുത്ത അവഗണനയാണ് ഫാത്തിമക്ക് നേരിടേണ്ടി വന്നത്. തമിഴ്‌നാട് പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പ്രതീക്ഷയുണ്ടെന്നും സജിത പറഞ്ഞു. മകളെ ഇല്ലാതാക്കിയവര്‍ക്കെതിരേ നിയമ പോരാട്ടം നടത്തുമെന്നാണ് കുടുംബത്തിന്റെ നിലപാട്.

ശനിയാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ ഫാത്തിമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മുമ്പുള്ള ദിവസങ്ങളില്‍ മൊബൈല്‍ ഫോണില്‍ ഫാത്തിമ എഴുതിയ കുറിപ്പുകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. 25 ഓളം പേരെ ചോദ്യം ചെയ്തെങ്കിലും ആരും അധ്യാപകര്‍ക്ക് എതിരെ മൊഴി നല്‍കിയിട്ടില്ല.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top