Flash News

ഇന്നത്തെ നക്ഷത്ര ഫലം (നവംബര്‍ 18, 2019)

November 18, 2019

imagesഅശ്വതി: ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെഴുതാം. സന്താനങ്ങളുടെ ആവശ്യങ്ങള്‍ക്കായി അവധിയെടുക്കും. തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട് മാനസികസംഘര്‍ഷം വർധിക്കും.

ഭരണി: അനാവശ്യകാര്യങ്ങളില്‍ ഇടപെടുന്ന പ്രവണത ഉപേക്ഷിക്കണം. പുത്രിക്ക് ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആത്മവിശ്വാസക്കുറവിനാല്‍ വാഹന ഉപയോഗം ഉപേക്ഷിക്കും.

കാര്‍ത്തിക: വിദൂരപഠനത്തിന് യാത്രപുറപ്പെടും. കുടുംബത്തില്‍ പൊതുവെ സമാധാനന്തരീക്ഷം ഉണ്ടാകും. ബന്ധുവിന് സാമ്പത്തികസഹായം ചെയ്യാനിടവരും. ഗൃഹനിര്‍മാണത്തിന് ഭൂമിവാങ്ങാന്‍ തയാറാകും.

രോഹിണി: ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും. പുതിയ വാഹനം വാങ്ങാന്‍ ധനകാര്യസ്ഥാപനത്തെ ആശ്രയിക്കും. പുതിയ സ്നേഹബന്ധങ്ങള്‍ ഉടലെടുക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും.

മകയിരം: സമന്വയസമീപനം സര്‍വകാര്യവിജയങ്ങള്‍ക്ക് വഴിയൊരുക്കും. ഊഹകച്ചവടത്തില്‍ സാമ്പത്തികലാഭം വർധിക്കും. പഠിച്ച വിഷയത്തിനോടനുബന്ധമായി തുടര്‍ന്ന് പഠിക്കാന്‍ തീരുമാനിക്കും.

തിരുവാതിര: അശ്രാന്തപരിശ്രമങ്ങള്‍ക്ക് അന്തിമമായി ഫലം ലഭിക്കും. പ്രധാനതീരുമാനങ്ങള്‍ക്ക് പുനഃപരിശോധന വേണ്ടിവരും. ആധ്യാത്മിക-ആത്മീയ കാര്യങ്ങളില്‍ താത്പര്യമുണ്ടാകും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.

പുണര്‍തം: അഹോരാത്രം പ്രവര്‍ത്തിക്കുന്നതുവഴി അധികൃതരുടെ പ്രീതിനേടും. ഉപരിപഠനത്തിന് ചേരാന്‍ അന്യദേശയാത്രപുറപ്പെടും. മനോവിഷമത്തിനു കുറവു തോന്നും.

പൂയ്യം: ഏറ്റെടുത്ത കര്‍മപദ്ധതികള്‍ വിജയിപ്പിക്കാന്‍ സാധിക്കും. സഹൃദയ സദസില്‍ ആശ്വാസവചനങ്ങള്‍ കേള്‍ക്കാനിടവരും. ജീവിതപങ്കാളിയുടെ ആശയങ്ങള്‍ സർവാത്മനാ സ്വീകരിക്കുന്നതുവഴി സമാധാനമുണ്ടാകും.

ആയില്യം: പ്രതീക്ഷിച്ച പുരോഗതി ഇല്ലാത്തതിനാല്‍ ഗൃഹം വില്‍ക്കാന്‍ തയാറാകും. നിബന്ധനകള്‍ക്കു വിധേയനായി ഉദ്യോഗത്തില്‍ പ്രവേശിക്കും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാല്‍ അസ്വാസ്ഥ്യം അനുഭവപ്പെടും.

മകം: ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാല്‍ അധികൃതരുടെ പ്രതീനേടും. പൊതുപ്രവര്‍ത്തനങ്ങളില്‍ ജനപിന്തുണ ഉണ്ടാകും.

പൂരം: നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൃപ്തിയുള്ള പാഠ്യപദ്ധതിയില്‍ ചേരും. മാനസികസംഘര്‍ഷത്തിന് കുറവ് തോന്നും. കര്‍ക്കശബുദ്ധി ഒഴിവാക്കി വിട്ടുവീഴ്ചക്കു തയാറാവും.

ഉത്രം: സുവ്യക്തമായ കര്‍മ്മപദ്ധതികള്‍ക്ക് പണം മുടക്കാന്‍ തയാറാകും. പഠിച്ച സ്ഥാപനത്തില്‍ താത്കാലിക ഉദ്യോഗം ലഭിക്കും. മനസാക്ഷിക്കു വിരുദ്ധമായ പ്രവൃത്തികളില്‍ നിന്ന് പിന്മാറും.

അത്തം: സ്വയം ചെയ്തുതീര്‍ക്കേണ്ടതായ പ്രവര്‍ത്തനങ്ങള്‍ മറ്റൊരാളെ ഏൽപ്പിച്ചാല്‍ അബദ്ധമാകും. ഔദ്യോഗികമായ യാത്രകളും ചര്‍ച്ചകളും നിഷ്ഫലമാകും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ നിന്നും ഇന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്.

ചിത്തിര: കീഴ്ജീവനക്കാരുടെ പിന്‍ബലത്താല്‍ പുതിയ കരാറുജോലികളേറ്റെടുക്കും. സംസര്‍ഗഗുണത്താല്‍ സത്ചിന്തകള്‍ വർധിക്കും. നീതിന്യായങ്ങള്‍ നടപ്പിലാക്കാന്‍ നിയമപാലകരുടെ സഹായം തേടും.

ചോതി: പദ്ധതി ആസൂത്രണങ്ങളുടെ പ്രാരംഭതല ചര്‍ച്ചയില്‍ പങ്കെടുക്കും. പൂർവാര്‍ജിത സ്വത്ത് വിൽപ്പന ചെയ്ത് പട്ടണത്തില്‍ ഗൃഹം വാങ്ങാന്‍ തീരുമാനിക്കും. ഗവൺമെന്‍റ് ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.

വിശാഖം: പുതിയ കരാറുജോലികളില്‍ ഒപ്പുവെക്കാനിടവരും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സന്താനസഹായത്താല്‍ സാധിക്കും. വ്യവസ്ഥകള്‍ക്കതീതമായി സാധിക്കാത്തതിനാല്‍ ആത്മാഭിമാനം തോന്നും.

അനിഴം: ഉത്തരവാദിത്ത്വങ്ങള്‍ വർധിക്കും. എന്നാല്‍ സാമ്പത്തികനേട്ടം കുറയും. പുതിയ കര്‍മ്മപദ്ധതികളെപ്പറ്റി പുനരാലോചിക്കും. കീഴ്ജീവനക്കാരെ നിയന്ത്രിക്കാന്‍ നിർദേശം നല്‍കും.

തൃക്കേട്ട: ആധ്യാത്മികാത്മീയ ചിന്തകളാല്‍ മനസമാധാനമുണ്ടാകും. ഔദ്യോഗികമായി ദൂരദേശയാത്ര വേണ്ടിവരും. കാലാവസ്ഥ വിപരീതമായതിനാല്‍ ആരാധനാലയദര്‍ശനം മാറ്റിവെക്കും.

മൂലം: സഹപാഠികളോടൊപ്പം ഉപരിപഠനത്തിന് ചേരാന്‍ സാധിക്കും. ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിക്കാന്‍ കഴിയും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണ്ടിവരും.

പൂരാടം: ആവശ്യമുള്ള വിഷയങ്ങള്‍ അനുകൂലമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിക്കും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും.

ഉത്രാടം: മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനുദ്ദേശിക്കുന്ന വ്യവസായമേഖലയ്ക്കു രൂപകൽപ്പന ചെയ്യും.

തിരുവോണം: പല അനിഷ്ടസ്വരങ്ങളും കേള്‍ക്കാനിടവരുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. ഔദ്യോഗികമായ യാത്രകളും ചര്‍ച്ചകളും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനിടയില്ല.

അവിട്ടം: പുനഃപരീക്ഷയില്‍ വിജയശതമാനം വർധിക്കും. ഭക്ഷണസുഖവും സുഖസുഷുപ്തിയും ഉണ്ടാകും. ഉദ്യോഗത്തിന് വൈകി എത്താനിടവരും.

ചതയം: മതസൗഹാര്‍ദപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. ചുമതലാബോധമുള്ള പുത്രന്‍റെ സമീപനത്തില്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും. സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ചു കൊണ്ടുള്ള പദ്ധതികള്‍ക്ക് രൂപകൽപ്പന ചെയ്യും.

പൂരോരുട്ടാതി: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. ഉദ്യോഗത്തിനോടനുബന്ധമായി ലാഭശതമാന വ്യവസ്ഥയോടുകൂടിയ പ്രവര്‍ത്തന‌ങ്ങള്‍ തുടങ്ങിവെക്കും.

ഉത്രട്ടാതി: മറ്റുള്ളവരുടെ വിഷമാവസ്ഥകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. വിജ്ഞാനപ്രദമായ വിഷയങ്ങള്‍ ആർജിക്കാന്‍ അവസരമുണ്ടാകും. പുത്രപൗത്രാദികളോടൊപ്പം താമസിക്കാന്‍ അന്യദേശ-വിദേശയാത്ര പുറപ്പെടും.

രേവതി: ഗൃഹമോ ഗൃഹനിര്‍മ്മാണത്തിനുള്ള ഭൂമിയോ വാങ്ങാന്‍ തയാറാകും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കൃതാര്‍ത്ഥതയുണ്ടാകും. ബന്ധുസഹായത്താല്‍ നല്ല ഉദ്യോഗം ലഭിക്കും.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top