മിമിക്രി ആര്‍ട്ടിസ്റ്റ് കലാഭവന്‍ ജയനെ ആദരിച്ചു

jayanന്യൂജെഴ്‌സി: മിമിക്രി കലാരംഗത്ത് 25 വര്‍ഷം പിന്നിടുന്ന മിമിക്രി ആര്‍ട്ടിസ്റ്റും ഗായകനുമായ കലാഭവന്‍ ജയനെ കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജെഴ്‌സി ആദരിച്ചു കലാഭവന്‍ ,ഹരിശ്രി,തുടങ്ങി നിരവധി ട്രൂപ്പുകളിലൂടെ ഇന്ത്യയിലും വിദേശങ്ങളിലുമായ് ഒട്ടേറെ വേദികളില്‍ ഇപ്പൊഴും സജീവ സാനിധ്യമായ കലാഭവന്‍ ജയന് ഫോക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ മൊമ്മൊന്റോ നല്‍കി ആദരിച്ചു.

കേരള കള്‍ച്ചര്‍ ഫോറം പ്രസിഡന്റ് കോശി കുരുവിള അദ്ധ്യക്ഷത വഹിച്ചു പേട്രണ്‍ ടി. എസ് .ചാക്കോ, ഫൊക്കാന നാഷണല്‍ കമ്മറ്റി അംഗം ദേവസി പാലാട്ടി, ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പിളളി, ലൈസി അലക്‌സ്( ഫൊക്കാന വുമന്‍സ് ഫോറം ) ഷീല ജോസഫ്(ഫൊക്കാന വിമന്‍സ് ഫോറം) ജോയ് ചാക്കപ്പന്‍,ഫിലിപ്പോസ്ഫിലിപ്പ്, ചിന്നമ്മ പാലാട്ടി തുടങ്ങിയവര്‍ സംസാരിച്ചു

നാടന്‍പാട്ടും, ഗാനങ്ങളും, ഫാമിലി ഗയിംഷോയും, ചാക്യാര്‍കൂത്തും ഇടകലര്‍ത്തി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ജയന്‍ പ്രോഗ്രാമുകള്‍ വേദിയില്‍ അവതരിപ്പിക്കുന്നത്. കേരളത്തിലെ മഹാപ്രളയത്തില്‍ രണ്ട് തവണ സ്വന്തം വീട് പൂര്‍ണ്ണമായി മുങ്ങി സര്‍വ്വവും നഷ്ടപ്പെട്ടപ്പോഴും നിരവധി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പ്രോഗ്രാമുകളുമായ് ജയന്‍ ഓടിനടന്നു. ‘പ്രളയാനുഭവങ്ങള്‍’ അദ്ദേഹം ചാക്യാര്‍കൂത്തിലൂടെ വേദികളില്‍ അവരി്പ്പിക്കുന്നത് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു.

മലയാള സിനിമയിലെ അതുല്ല്യ പ്രതിഭയായിരുന്ന കലാഭവന്‍ മണിയോടൊത്ത് അഞ്ഞൂറിലധികം വേദികളില്‍ പ്രോഗ്രാം അവതരിപ്പിച്ചിട്ടുളള കലാഭവന്‍ ജയന്‍ ജഗതി, ഇന്നസെന്റ്, സലിംകുമാര്‍, എന്‍.എഫ്. വര്‍ഗ്ഗീസ്,ദിലീപ്,നാദിര്‍ഷ,ഹരിശ്രീ അശോകന്‍,സാജു കൊടിയന്‍, അബി, ടിനിടോം തുടങ്ങി ഓട്ടേറെ പ്രമുഖര്‍ക്കൊപ്പം വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ്,കൈരളി,ഫ്‌ലവേഴ്‌സ് ചാനലുകളില്‍ ശ്രദ്ധയമായ പരിപാടികള്‍ അവതിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു മാസങ്ങളായി അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ‘മിമിക്‌സ് വണ്‍മാന്‍ ഷോ’ അവതരിപ്പിച്ച ജയന്‍ നാളെ കേരളത്തിലേക്ക് മടങ്ങിപ്പോകും.

Print Friendly, PDF & Email

Related News

Leave a Comment