അശ്വതി: ലക്ഷ്യബോധത്തോടുകൂടിയ സന്താനങ്ങളുടെ സമീപനത്തില്‍ ആത്മാഭിമാനം തോന്നും. അസാധാരണ വ്യക്തിത്വമുള്ളവരുമായി സൗഹൃദബന്ധത്തിലേര്പ്പെടും. ബന്ധുക്കളോടൊപ്പം ദേവാലയദര്‍ശനം നടത്താനിടവരും.
ഭരണി: ഔദ്യോഗിമായ അനിശ്ചിതാവസ്ഥ ഒഴിഞ്ഞുപോകും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കാന്‍ ആര്‍ജവമുണ്ടാകും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.
കാര്‍ത്തിക: സൗമ്യസമീപനത്താല്‍ സര്‍വകാര്യവിജയം ഉണ്ടാകും. പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ വിജയിക്കും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും.
രോഹിണി: അവസരോചിതമായി പ്രവര്‍ത്തിക്കാന്‍ ഉള്‍പ്രേരണയുണ്ടാകും. ഭാഗത്തില്‍ ലഭിച്ച സ്വത്തില്‍ ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും. ബഹുവിധ ആവശ്യങ്ങള്‍ക്കായി അവധിയെടുക്കും.
മകയിരം: ഈശ്വരാരാധനകളാല്‍ ആഗ്രഹസാഫല്യമുണ്ടാക്കി ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. സ്വന്തം ഉത്തരവാദിത്ത്വത്തില്‍ നിന്നും വ്യതിചലിക്കാതെ പ്രവര്‍ത്തിക്കണം.
തിരുവാതിര: ബൃഹത് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ദൂരയാത്ര വേണ്ടിവരും. അപ്രതീക്ഷിതമായി പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കും. പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും.
പുണര്‍തം: മധ്യസ്ഥരുടെ സഹായത്താല്‍ വസ്തുതര്‍ക്കം പരിഹരിക്കപ്പെടും. നഷ്ടപ്പെട്ട ഉദ്യോഗത്തില്‍ പുനര്‍നിയമനം ലഭിക്കും. പുതിയ കര്‍മ്മപദ്ധതികള്‍ക്കു രൂപകൽപ്പന ചെയ്യും.
പൂയ്യം: സന്താനസംരക്ഷണത്താല്‍ മനസമാധാനം ഉണ്ടാകും. മുടങ്ങികിടപ്പുള്ള വഴിപാടുകള്‍ ചെയ്തീർക്കാന് അവസരമുണ്ടാകും. വിട്ടുവീഴ്ചാമനോഭാവത്താല്‍ വസ്തുതര്‍ക്കം പരിഹരിക്കപ്പെടും.
ആയില്യം: നല്ലത് ചെയ്താലും അവഗണനയുണ്ടാകും. പരിചയമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറും. മത്സരങ്ങള്‍ക്ക് പരിശീലനം തുടങ്ങും. വിജ്ഞാനപ്രദമായ ചര്‍ച്ചകളില്‍ വിജയിക്കും.
മകം: ഉദ്ദേശിച്ച വിഷയത്തില്‍ പ്രവേശനം ലഭിക്കാം. വിതരണരംഗങ്ങളില്‍ ഉണർവ് ഉണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പറയുന്നകാര്യങ്ങള്‍ ഫലപ്രദമായിത്തീരും.
പൂരം: അസുഖങ്ങള്‍ വർധിക്കുന്നതിനാല്‍ അവധിയെടുക്കും. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കേൾക്കാനിടവരും. സാമ്പത്തികക്രയവിക്രയങ്ങളില്‍ വളരെ സൂക്ഷിക്കണം.
ഉത്രം: ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ആലോചനയിലുള്ള കാര്യങ്ങള്‍ക്ക് അനുകൂലപ്രതികരണങ്ങള്‍ വന്നുചേരും. സാമ്പത്തിക പരാധീനതകള്‍ക്ക് ആശ്വാസം തോന്നും.
അത്തം: ബന്ധുക്കള്‍ക്ക് അഭ്യുന്നതിയുണ്ടാകും. വ്യവഹാരവിജയത്താല്‍ അര്‍ഹമായ സ്വത്ത് ലഭിക്കും. ഏകാഭിപ്രായത്തോടുകൂടിയ ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും.
ചിത്തിര: സാഹസപ്രവൃത്തികളില്‍ വിജയാനുഭവങ്ങള്‍ ഉണ്ടാകും. ശ്രമകരമായ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സുഹൃത് സഹായം തേടും. വിദേശയാത്രക്ക് സാങ്കേതിക തടസങ്ങള്‍ അനുഭവപ്പെടും.
ചോതി: ആഗ്രഹിക്കാന്ന കാര്യങ്ങള്‍ സന്താനങ്ങള്‍ മുഖാന്തിരം സഫലമാകും. മനഃസാക്ഷിക്ക് യോജിച്ച പ്രവര്‍ത്തികളില്‍ സംതൃപ്തിയോടുകൂടി പ്രവര്‍ത്തിക്കാന്‍ തയാറാകും.
വിശാഖം: സഹോദരന് സാമ്പത്തികസഹായം ചെയ്യാനിടവരും. ശാസ്ത്രസാങ്കേതിക വിദഗ്ദര്‍ക്ക് അംഗീകാരം ലഭിക്കും. ചില പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാറിതാമസിക്കാന്‍ തയാറാകും.
അനിഴം: സ്വത്തുതര്‍ക്കം രമ്യമായി പരിഹരിക്കാന്‍ സാധിക്കും. സ്വജനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വാഹനം വാങ്ങാന്‍ അന്വേഷണമാരംഭിക്കും.
തൃക്കേട്ട: സുദീര്‍ഘമായ ചര്‍ച്ചയിലൂടെ സുപ്രധാനമായ തീരുമാനങ്ങള്‍ ഉണ്ടാകും. ഓര്‍മശക്തിക്കുറവിനാല്‍ യാത്രാവേളയില്‍ പണവും ആഭരണവും നഷ്ടപ്പെടും. പറയുന്ന വാക്കുകളില്‍ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം.
മൂലം: സാമ്പത്തികചെലവുകള്‍ക്ക് നിര്ബന്ധനിയന്ത്രണം ഏര്‍പ്പെടുത്തും. തൊഴിലാളികളുടെ ശ്രദ്ധക്കുറവിനാല്‍ യന്ത്രസാമഗ്രികള്‍ക്ക് കേടുപാടുകള്‍ വന്നുചേരും. അപകീര്‍ത്തി ഒഴിവാക്കാന്‍ സംഘനേതൃത്വസ്ഥാനം ഉപേക്ഷിക്കും.
പൂരാടം: ഉപരിപഠന പ്രവേശത്തിനായി സഞ്ചാര ക്ലേശമനുഭവപ്പെടും. തൊഴില്‍ രംഗങ്ങളില്‍ നിന്നും സാമ്പത്തികവരുമാനമുണ്ടാകും. ആവശ്യം അറിഞ്ഞുപ്രവര്ത്തിക്കാന്ന കീഴ്ജീവനക്കാരന് സാമ്പത്തികസഹായം ചെയ്യും.
ഉത്രാടം: അശ്രാന്തപരിശ്രമത്താല്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഏറെക്കുറെ സാധിക്കാം. പലവിധ അസൗകര്യങ്ങളാലും സ്ഥലമാറ്റത്തിന് അപേക്ഷ നല്‍കും. മാതാപിതാക്കളില്‍ വേര്‍പ്പെട്ടു താമസിച്ച് ഉപരിപഠനത്തിനു ചേരാന്‍ തയാറാകും.
തിരുവോണം: ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ചിരകാലാഭിലാഷ പ്രാപ്തിയായ ഗൃഹനിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയാകും. തൃപ്തിയായ ആരാധനാലയദര്‍ശനം നടത്താനിടവരും.
അവിട്ടം: സുദീര്‍ഘമായ ചര്‍ച്ചകളിലൂടെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. വിദ്വത്ജനങ്ങളുടെ പ്രശംസ ഉണ്ടാകും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദര്‍ശനം നടത്താനിടവരും.
ചതയം: ശുഭസൂചകങ്ങളായ പ്രവൃത്തികളാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാകും. സുഖലോലുപനായ പുത്രന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും.
പൂരോരുട്ടാതി: മഹത്വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകർത്താന്‍ തയാറാകും. പുനരാലോചനയില്‍ പണം മുടക്കിയുള്ള പ്രവര്‍ത്തികളില്‍ നിന്നും നിരുപാധികം പിന്മാറും. അവധിയെടുത്ത് ആരാധനാലയദര്‍ശനം നടത്താനിടവരും.
ഉത്രട്ടാതി: ഏറ്റെടുത്ത കരാറുജോലികള്‍ ഏറെക്കുറെ പൂര്‍ത്തീകരിക്കാന്‍ ആകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും.
രേവതി: സ്വന്തം ചുമതലയില്‍ ചെയ്തുതീര്‍ക്കേണ്ടതായ കാര്യങ്ങള്‍ മറ്റൊരാളെ ഏൽപ്പിച്ചാല്‍ അബദ്ധമാകും. ആശയങ്ങളോടു പൊരുത്തപ്പെടാത്തതിനാല്‍ കൂട്ടുകച്ചവടത്തില്‍ നിന്നും പിന്മാറാന് തീരുമാനിക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply