അശ്വതി: സംഘടിതശ്രമങ്ങള്‍ വിജയിക്കും. ആസൂത്രിതപദ്ധതികള്ക്ക് അംഗീകാരം ലഭിക്കും. മത്സരരംഗങ്ങളില്‍ പരാജയമുണ്ടാകും.
ഭരണി: അന്യരുടെ ഉയര്‍ച്ചയില്‍ സന്തോഷമുണ്ടാകും. സഹപ്രവര്‍ത്തകരുടെ ജോലികൂടി ചെയ്യേണ്ടതായിവരും. അന്ധവിശ്വാസം കുറയും. തൊഴില്‍മേഖലകളോടു ബന്ധപ്പെട്ട യാത്രമാറ്റിവെക്കും.
കാര്‍ത്തിക: സന്താനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. സ്വസ്ഥതയും സമാധാനവും കാര്യനിര്‍വഹണശക്തിയും ഉണ്ടാകും. ആധ്യാത്മിക ആത്മീയപ്രഭാഷണങ്ങള്‍ കേൾക്കാനിടവരും.
രോഹിണി: സൗമ്യസമീപനത്താല്‍ സര്‍വകാര്യവിജയമുണ്ടാകും. ആദരീയരായവരുടെ കൂട്ടത്തില്‍ സ്ഥാനം ലഭിക്കും. പരിശ്രമസാഫല്യമുണ്ടാകും. സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും.
മകയിരം: ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. മനസമാധാനവും സന്താനസംരക്ഷണവും ഉണ്ടാകും. ചര്‍ച്ചകള്‍ വിജയിക്കും.
തിരുവാതിര: ജന്മനാട്ടിലെ ആരാധനാലയത്തില്‍ ദര്‍ശനം നടത്തും. വാഹനം മാറ്റിവാങ്ങാന്‍ തയാറാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും.
പുണര്‍തം: പൂർവികസ്വത്തില്‍ ഗൃഹനിര്‍മ്മാണം തുടങ്ങിവെക്കും. പരിധിയിൽ കവിഞ്ഞ ആത്മവിശ്വാസം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങും.
പൂയ്യം: അമിതാവേശം ഉപേക്ഷിക്കണം. ചര്‍ച്ചകള്‍ പൂര്‍ണതയുണ്ടാവുകയില്ല. സഹോദരന് സാമ്പത്തികസഹായം ചെയ്യാനിടവരും. എല്ലാപ്രകാരത്തിലും എതിര്‍പ്പുകള്‍ വന്നുചേരും.
ആയില്യം: പരിശ്രമങ്ങള്‍ക്ക് ഫലം കുറയും. വിപരീതചിന്തകള്‍ ഉപേക്ഷിക്കണം. ഓര്മ്മശക്തികുറയും. അസുഖങ്ങളാല്‍ അവധിയെടുക്കും. സര്‍വകാര്യങ്ങള്‍ക്കും തടസമുണ്ടാകും.
മകം: അറിവുസമ്പാദിക്കാന്‍ അവസരമുണ്ടാകും. വ്യവസായം നവീകരിക്കാന്‍ തീരുമാനിക്കും. ഓര്‍മ്മശക്തിയും ഉത്സാഹവും വർധിക്കും.
പൂരം: ഔചിത്യമുള്ള സമീപനശൈലി അവലംബിക്കും. വിദ്യാർഥികള്‍ക്ക് അനുകൂല സാഹചര്യമുണ്ടാകും. ക്ലേശകരമായ സാഹചര്യങ്ങളെ തരണം ചെയ്യും.
ഉത്രം: പുതിയ ഗൃഹം വാങ്ങാന്‍ തയാറാകും. ആരോഗ്യം തൃപ്തികരമായിരിക്കും. വ്യവസ്ഥകള്‍ പാലിക്കും. പദ്ധതികള്‍ വിജയിക്കും.
അത്തം: അര്‍ത്ഥപൂര്‍ണമായ കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. ബന്ധുക്കളോടൊപ്പം പുണ്യതീര്‍ത്ഥയാത്ര പുറപ്പെടും. ശുഭചിന്തകള്‍ അനുകൂലസാഹചര്യങ്ങള്ക്കു വഴിയൊരുക്കും.
ചിത്തിര: ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ആർജിക്കും. പരിമിതികള്‍ക്കനുസരിച്ച് പരമാവധി പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാകും. ചര്‍ച്ചകള്‍ മാറ്റിയ്ക്കാനിടവരും.
ചോതി: സ്വന്തം കഴിവുകേടുകള്‍ മനസിലാക്കി പ്രവര്‍ത്തിക്കും. വ്യക്തമായ രേഖകള്‍ വാങ്ങാതെ പണം കടം കൊടുക്കരുത്. വിപരീതചിന്തകള്‍ ഉപേക്ഷിക്കും.
വിശാഖം: അര്‍ഹമായ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും ലഭിക്കും. കര്‍മ്മമണ്ഡലങ്ങളില്‍ നിന്നും സാമ്പത്തികവരുമാനം ഉണ്ടാകും. സഹകരണമനോഭാവത്താല് സര്‍വകാര്യവിജയവും ഉണ്ടാകും.
അനിഴം: ആഗ്രഹങ്ങളും ആശയങ്ങളും സഫലമാകും. മാര്‍ഗതടസങ്ങള്‍ നീങ്ങും. ഏറ്റെടുത്ത ദൗത്യം വിജയിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും.
തൃക്കേട്ട: സംഘടിതശ്രമങ്ങള്‍ വിജയിക്കും. പാരിതോഷികം സന്തോഷപൂര്‍വ്വം സ്വീകരിക്കും. ശമ്പളവർധനവ് മുന്‍കാലപ്രാബല്യത്തോടുകൂടി ലഭിക്കും.
മൂലം: മംഗളവേളകളില് പങ്കെടുക്കും. സര്‍വ്വര്‍ക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും. പുതിയ കരാറുജോലി ഏറ്റെടുക്കും. സഹകരണമന:സ്ഥിതി സര്‍വ്വകാര്യവിജയങ്ങള്‍ക്കും വഴിയൊരുക്കും.
പൂരാടം: പുതിയ പ്രവര്‍ത്തനശൈലി അവലംബിക്കും. വിതരണവിപണനമേഖലകള് പുഷ്ടിപ്പെടും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടാനവസരമുണ്ടാകും.
ഉത്രാടം: സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങള്‍ ആശ്വാസത്തിനു വഴിയൊരുക്കും. അനുബന്ധവ്യാപാരം തുടങ്ങും. മംഗളവേളകളില് പങ്കെടുക്കും.
തിരുവോണം: പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നൽകാനിടവരും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തും.
അവിട്ടം: ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും. യാത്രാക്ലേശത്താല്‍ യാത്ര ഉപേക്ഷിക്കും. ആരാധനാലയദര്‍ശനത്താല്‍ മനസമാധാനമുണ്ടാകും.
ചതയം: കടം കൊടുക്കുക ജാമ്യം നില്ക്കുക എന്നിവ അരുത്. പുതിയ ഒരുപ്രവര്‍ത്തനങ്ങളും തുടങ്ങരുത്. വ്യവസ്ഥകള്‍ പാലിക്കാന്‍ സാധിക്കുകയില്ല.
പൂരോരുട്ടാതി: പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കും. വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനപ്രയത്നം വേണ്ടിവരും. അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്.
ഉത്രട്ടാതി: അഭിമാനം സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയ്ക്കു തയാറാകും. ദമ്പതികള്‍ക്ക് ആഗ്രഹസാഫല്യമുണ്ടാകും. പുതിയ ഉദ്യോഗം ലഭിക്കും. പ്രയത്നത്തിന് പൂര്‍ണഫലം ഉണ്ടാകും.
രേവതി: ഏറ്റെടുത്ത ദൌത്യം വിജയിപ്പിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply