പനീര്‍ കട്‌ലറ്റ് (അടുക്കള)

paneer-cutletആവശ്യമുള്ള ചേരുവകള്‍

പനീര്‍ – 300 ഗ്രാം
മൈദ – ആവശ്യത്തിന്
കറുവപ്പട്ട – 2 കഷ്ണം
മുളക് പൊടി – 1 ടീസ്പൂണ്‍
ജീരകപ്പൊടി – 1 ടീസ്പൂണ്‍
ഗ്രാമ്പു – 4
വലിയ ഉള്ളി – 2
പെരും ജീരകം – 1 ടീസ്പൂണ്‍
മല്ലിയില – 1 ടേബിള്‍ സ്പൂണ്‍
റൊട്ടി കഷ്ണം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 500 മില്ലി

തയ്യാറാക്കുന്ന വിധം

ഉള്ളിയും പനീറും അരിഞ്ഞു വയ്ക്കുക.
കറുവപ്പട്ട, ജീരകം, ഗ്രാമ്പു എന്നിവ പൊടിച്ചു എടുക്കുക.
മൈദ ആവശ്യത്തിന് വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴച്ചു എടുക്കുക.
ഒരു പാനില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കുക.
ഉള്ളി ചേര്‍ക്കുക.
പനീര്‍, മസാലകള്‍, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
നന്നായി കുഴച്ചു ബോള്‍ രൂപത്തില്‍ ആക്കുക.
കട്‌ലറ്റ് പരന്ന പാത്രത്തില്‍ ബോള്‍ ആക്കി എടുക്കുക.
കട്‌ലറ്റ് മൈദ മാവില്‍ മുക്കി റൊട്ടി കഷ്ണത്തിലും മുക്കി വയ്ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കുക.
ചൂടാകുമ്പോള്‍ നാലോ അഞ്ചോ കട്‌ലറ്റ് ഇട്ടു ഗോള്‍ഡന്‍ ബ്രൗണ്‍ നിറം കിട്ടുന്ന വരെ വറുക്കുക.

Print Friendly, PDF & Email

Related News

Leave a Comment