Flash News

നക്ഷത്ര ഫലം (നവംബര്‍ 22, 2019)

November 21, 2019

71FMgNz1aeLഅശ്വതി : ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അംഗീകാരവും പ്രശസ്തിയും വര്‍ദ്ധിക്കും. സുപ്രധാനങ്ങളായ കാര്യങ്ങള്‍ക്ക് തീരുമാനമു ണ്ടാകും.

ഭരണി : ഗൃഹനിര്‍മ്മാണം പുനരാരംഭിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചുലഭിക്കും പൂര്‍ണ്ണസ്വാതന്ത്ര്യത്താല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ തയാറാകും.

കാര്‍ത്തിക : വിമര്‍ശനങ്ങള്‍ കേള്‍ക്കുവാനിടവരും. സഹപ്രവര്‍ത്തകരുടെ ജോലികള്‍ കൂ ടി ചെയ്തുതീര്‍ക്കേണ്ടതായി വരും. ഉദ്യോഗമുപേക്ഷിക്കുവാനുള്ള തീരുമാനത്തില്‍ നി ന്നും പിന്മാറുകയാണ് നല്ലത്.

രോഹിണി : അപ്രതീക്ഷിതമായ ജീവിതസാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സാധിക്കും. പ്രതീക്ഷിച്ച നേട്ടമില്ലാത്തതിനാല്‍ ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിനു ചേരും. വ്യവസ്ഥകള്‍ പാലിക്കുവാന്‍  കഠിനപ്രയത്നം വേണ്ടിവരും.

മകയിരം : പൊതുപ്രവര്‍ത്തനരംഗങ്ങളില്‍ അനുകൂല വിജയമുണ്ടാകും. പുത്രനോടൊപ്പം മാസങ്ങളോളം താമസിക്കുവാന്‍ വിദേശയാത്രപുറപ്പെടും. അശ്രദ്ധകൊണ്ട് ചെറിയ തോതില്‍ വാഹനാപകടം ഉണ്ടാകും.

തിരുവാതിര : ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും.

പുണര്‍തം : ഈശ്വരപ്രാര്‍ത്ഥനകളാല്‍ അനിഷ്ടഫലങ്ങള്‍ ഒഴിവാകും. ഗതാഗതതടസങ്ങ ളാല്‍ യാത്ര പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയില്ല. അസുഖങ്ങളുണ്ടോയെന്ന അനാവശ്യതോന്നല്‍ ഉപേക്ഷിക്കണം.

പൂയ്യം : വ്യാപാര വിതരണമേഖകളില്‍ അഭൂതപൂര്‍വ്വമായ നേട്ടം ഉണ്ടാകും. ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തി പുതിയ പദ്ധതികള്‍ക്കു രൂപകല്പന ചെയ്യും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ആയില്യം : വിവേകശൂന്യമായ പ്രവവര്‍ത്തികളില്‍ നിന്ന് ഒഴിഞ്ഞുമാറുവാന്‍ ഉള്‍പ്രേരണയുണ്ടാകും. ദേഹാസ്വാസ്ഥ്യങ്ങളാല്‍ അധികാരച്ചുമതലകളില്‍ നിന്നു സ്വയം പിന്മാറും. പറയുന്ന വാക്കുകളില്‍ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം.

മകം : പുതിയ നിയമനങ്ങള്‍ നിര്‍ത്തിവെക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാന വും ദാമ്പത്യസൗഖ്യവും ഉണ്ടാകും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും.

പൂരം : തൊഴില്‍പരമായി വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. കുടുംബസമേതം മം ഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനിടവരും. ധര്‍മ്മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സാമ്പത്തികസഹായം ചെയ്യുവാനിടവരും.

ഉത്രം : മഹദ്‌വ്യക്തികളുമായി വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാകും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ വേണ്ട വിധത്തില്‍ നിർവഹിക്കുവാന്‍ സാധിക്കും. മനസിനു സമാധാനമുണ്ടാകും. <അത്തം : ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായി ദുഃശീലങ്ങള്‍ ഉപേക്ഷിക്കും. അനാവ ശ്യചെലവുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ദുഃസൂചനലഭിച്ചതിനാല്‍ ജാമ്യം നി ല്ക്കുവാനു ള്ള സാഹചര്യം ഉപേക്ഷിക്കും.

ചിത്ര : കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ആത്മസംതൃപ്തിയുണ്ടാ കും. പുതിയ വാഹനം വാങ്ങുവാന്‍ അന്വേഷണം ആരംഭിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗതയിലാക്കുവാന്‍ നിര്‍ദ്ദേശം നല്‍കും.’

ചോതി : തൊഴില്‍ മേഖലകളില്‍ അനുകൂലസാഹചര്യം വന്നുചേരും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും. ഹ്രസ്വകാലപാഠ്യപദ്ധതിയില്‍  ചേരും.

വിശാഖം : അന്യനാട്ടില്‍ ലഭിച്ച തൊഴില്‍ സ്വീകരിക്കും. ആയുര്‍വ്വേദചികിത്സകളാല്‍ ആരോഗ്യപ്രാപ്തിയുണ്ടാകും. ആത്മസംയമനം പാലിച്ചു പ്രവര്‍ത്തിക്കുന്നതു വഴി അ നുകൂലസാഹചര്യമുണ്ടാകും.

അനിഴം : വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ദ്ധിക്കും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തില്‍ പ്രവേശനം ലഭിക്കും. അഭിപ്രായവ്യത്യാസങ്ങള്‍ തന്ത്രപൂര്‍വ്വം പരിഹരിക്കാനാകും. മുന്‍കോപം നിയന്ത്രിക്കണം.

തൃക്കേട്ട : ഇടനിലക്കാരെ ഒഴിവാക്കി ഭൂമിവാങ്ങുവാന്‍ തയ്യാറാകും. ശ്രമിച്ചുവരുന്ന കാര്യ ങ്ങള്‍ ഏറെക്കുറെ സാധിക്കും. പുതിയ കര്‍മ്മമേഖലകള്‍ക്ക് രൂപരേഖ തയ്യാറാകും.

മൂലം : വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തുവാനിടവരും. തൊഴില്‍രംഗങ്ങളില്‍ അ നുകൂല സാഹചര്യങ്ങള്‍ വന്നുചേരും. വിജ്ഞാനമുള്ളവരെ പരിചയപ്പെടുവാനവസരമു ണ്ടാകും.

പൂരാടം : സഹപാഠിയോടൊപ്പം ജോലിചെയ്യുവാന്‍ അവസരം വന്നുചേരും. വ്യവസായം നവീ കരിക്കുവാന്‍ നിര്‍ദ്ദേശം തേടും. ചിരകാലാഭിലാഷപ്രാപ്തിയായ വിദേശയാത്ര സഫലമാകും.

ഉത്രാടം : സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദബന്ധത്തില്‍ ഏര്‍പ്പെടുവാനിടവരും. സ ത്യാവസ്ഥകള്‍ ബോധിപ്പിക്കുവാന്‍ അവസരമുണ്ടാകും. സര്‍വ്വര്‍ക്കും സ്വീകാര്യമായ സമീപനം സല്‍കീര്‍ത്തീക്കു വഴിയൊരുക്കും.

തിരുവോണം : വ്യത്യസ്ഥങ്ങളായ പ്രവര്‍ത്തനങ്ങള്‍ സമയപരിധിക്കുള്ളില്‍ ചെയ്തു തീര്‍ക്കുവാന്‍ സാധിക്കും. പ്രത്യുപകാരം ചെയ്യുവാന്‍ അവസരമുണ്ടാകും. അര്‍ഹമായ പൂര്‍വ്വികസ്വത്ത് രേഖാപരമായി ലഭിക്കും.

അവിട്ടം : വിദഗ്ദ്ധചികിത്സകളാല്‍ രോഗവിമുക്തി ഉണ്ടാകും. സംതൃപ്തിയുള്ള കുടുംബ ജീവിതം നയിക്കുവാന്‍ അവസരമുണ്ടാകും. ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാരം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കുകയാണ് വേണ്ടത്.

ചതയം : പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ഭരണസംവിധാനത്തില്‍ പുതിയ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിക്കും. സത്യസന്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പുതിയ കരാറുജോലികള്‍ വന്നുചേരും.

പൂരോരുട്ടാതി : ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നു വിപരീതപ്രതികരണങ്ങള്‍ വന്നുചേരും. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി അന്യരെ ഉപദ്രവിയ്ക്കരുത്. ഉഷ്ണ-മൂത്രാശയ രോഗങ്ങള്‍ വര്‍ദ്ധിക്കും.

ഉത്രട്ടാതി : പ്രതികൂലസാഹചര്യങ്ങള്‍ ഒഴിഞ്ഞുമാറി അനുകൂല അനുഭവങ്ങള്‍ വന്നുചേ രും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ നടപടികളെടുക്കും. ദീര്‍ഘകാലനിക്ഷേപ മെന്നനിലയില്‍ ഭൂമിയോ ഗൃഹമോ വാങ്ങുവാന്‍ തയ്യാറാകും.

രേവതി : ബന്ധുവിന്‍റെ സംസാരരീതിയില്‍ അപ്രീതിതോന്നും. അവിചാരിതമായ സാമ്പത്തിക നഷ്ടത്തില്‍ നിന്നും രക്ഷനേടും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസുകളോ ടുകൂടി ചെയ്യുന്നതെല്ലാം ലക്ഷ്യപ്രാപ്തിനേടും.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top