വിദേശ യാത്രകള്‍ക്കായി മൂന്നു വര്‍ഷം കൊണ്ട് മോദി ചിലവാക്കിയത് 255 കോടി രൂപ

narendra-modi-.1546111104ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയിൽ ചാര്‍ട്ടേര്‍ഡ് വിമാനങ്ങൾക്കായി ചെലവഴിച്ച തുക പുറത്തുവിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. രാജ്യസഭയിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് കണക്കുകള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകളാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

2016-17 കാലയളവിൽ ചാര്‍ട്ടേര്‍ഡ് വിമാനങ്ങൾക്കായി 76.27 കോടി രൂപ ചെലവഴിച്ചുവെന്ന് വി മുരളീധരൻ രേഖാമൂലം അറിയിച്ചു. 2017-18 ൽ തുക 99.32 കോടി രൂപയായി ഉയര്‍ന്നു. 2018-19 ൽ ചെലവിട്ടത് 79.91 കോടി രൂപയാണ്. എന്നാൽ 2019-20 കാലയളവിലെ ബില്ലുകൾ ലഭ്യമായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. 2019-20 കാലയളവിൽ ഹോട്ട്ലൈൻ സൗകര്യങ്ങള്‍ക്കായി 2,24,75,451 രൂപയും 2017-18 ൽ 58,06,630 രൂപയും ചെലവഴിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

”ഇന്ത്യ ഗവൺമെൻ്റിൻ്റെ പോളിസി പ്രകാരം, ഇന്ത്യൻ എയര്‍ഫോഴ്സിൻ്റെ വിമാനം/ഹെലികോപ്ടര്‍ എന്നിവ വിവിഐപി, വിഐപി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്ക് സൗജന്യമായിരിക്കും” ആഭ്യന്തര യാത്രകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി മറുപടി നൽകി.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment