Flash News

മഹാരാഷ്ട്രയിലെ അനിശ്ചിതത്വത്തിന് തിരശ്ശീല വീണു; ത്രികക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനമായി

November 22, 2019

sharad-pawar-uddav-thakaray-sonia-gandhi-696x444-jpg_710x400xtമുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം. ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും പിന്തുണനല്‍കാനും കോണ്‍ഗ്രസ്എന്‍സിപി ധാരണയായി. ഇരുപാര്‍ട്ടികളും സര്‍ക്കാരില്‍ ചേരുമെന്നും അധികാരം പങ്കിടുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം ശനിയാഴ്ചയ്ക്ക് മുമ്പായി ഉണ്ടാകുമെന്നും അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വ്യാഴാഴ്ച രാവിലെ പാര്‍ട്ടി മേധാവി സോണിയ ഗാന്ധിയുടെ വസതിയില്‍ യോഗം ചേര്‍ന്ന് എന്‍സിപിയുമായും ശിവസേനയുമായും സഖ്യത്തിന് പച്ചക്കൊടി കാട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പ?േ?ല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍ എന്നിവര്‍ എന്‍സിപിക്കൊപ്പം വെള്ളിയാഴ്ച മുംബെയിലെത്തുമെന്നും അധികാരം സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുമെന്നും പ്രതീക്ഷിക്കുന്നു.

ശിവസേന മേധാവി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്‍റെ മകനും എംഎല്‍എയുമായ ആദിത്യയും വ്യാഴാഴ്ച രാത്രി എന്‍സിപി മേധാവി ശരദ് പവാറുമായി തെക്കന്‍ മുംബെയിലെ സില്‍വര്‍ ഓക്ക് വസതിയില്‍ കൂടിക്കാഴ്ച നടത്തി. ശിവസേനയുടെ രാജ്യസഭാ അംഗം സഞ്ജയ് റാവത്തും യോഗത്തില്‍ പങ്കെടുത്തു.

വെള്ളിയാഴ്ച രാവിലെ പാര്‍ട്ടി നിയമസഭാംഗങ്ങളുടെ യോഗവും ഉദ്ധവ് താക്കറെ വിളിച്ചിട്ടുണ്ടെന്ന് ശിവസേന വൃത്തങ്ങള്‍ അറിയിച്ചു. ‘സര്‍ക്കാര്‍ രൂപവത്കരണത്തെക്കുറിച്ച് പാര്‍ട്ടി മേധാവി സംസാരിക്കാന്‍ സാധ്യതയുണ്ട്,’ ഒരു സേന പ്രവര്‍ത്തകന്‍ പറഞ്ഞു.

കോണ്‍ഗ്രസിനും എന്‍സിപിക്കും ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ലഭിക്കുമെന്നും സര്‍ക്കാരിനെ സേന നയിക്കുകയും ചെയ്യും എന്നാണ് കോണ്‍ഗ്രസ് ധാരണ. നിയമസഭ സ്പീക്കര്‍ സ്ഥാനവും തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

അതാത് പാര്‍ട്ടികളുടെ സീറ്റുകള്‍ അനുസരിച്ച് വകുപ്പുകള്‍ വിഭജിക്കും. ‘ഇത് സേനയ്ക്കും എന്‍സിപിക്കും ഏതാണ്ട് തുല്യമാണ്, കോണ്‍ഗ്രസിന് രണ്ടെണ്ണം കുറവായിരിക്കാം’, ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി പദവി മൂന്ന് പാര്‍ട്ടികള്‍ക്കും മാറി മാറി ലഭിക്കണമെന്ന ആവശ്യം എന്‍സിപിയില്‍ ഉണ്ടെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും അറിയുന്നത്. ഇക്കാര്യം ശിവസേനയുമായി ചര്‍ച്ച ചെയ്യുമെന്നും ഒരു മുതിര്‍ന്ന എന്‍സിപി നേതാവ് പറഞ്ഞു. മുഖ്യമന്ത്രി പദവിയില്‍ ആരാകും എന്നതാണ് മറ്റൊരു നിര്‍ണായക വിഷയം. എന്നാല്‍ ഉദ്ധവ് താക്കറെ ഈ പദവി ഏറ്റെടുക്കുന്നതില്‍ കോണ്‍ഗ്രസ്എന്‍സിപി നേതൃത്വത്തില്‍ എതിരഭിപ്രായമില്ലെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് പാര്‍ട്ടികള്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി എന്‍ഡിഎ വിട്ട ശിവസേനയ്ക്ക് എന്‍സിപിയുടെയും കോണ്‍ഗ്രസിന്‍റെയും പിന്തുണ ഉറപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ശിവസേന പോയതോടെ ബിജെപി സാധ്യതകളും അവസാനിച്ചു. ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയായ എന്‍സിപിക്കും തിരിച്ചടിയായത് ശിവസേനയുമായുള്ള ചര്‍ച്ചകള്‍ തീരുമാനത്തിലെത്താത്തതായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകള്‍. 288 അംഗങ്ങളുള്ള നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകള്‍ വേണം. കോണ്‍ഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എന്‍സിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജന്‍ വികാസ് ആഖഡിക്ക് 3 സീറ്റ് കിട്ടി. മജ്?ലിസ് ഇഇത്തിഹാദുല്‍ മുസ്ലിമീന്‍, പ്രഹര്‍ ജനശക്തി പാര്‍ട്ടി, സമാജ്?വാദി പാര്‍ട്ടി എന്നിവര്‍ക്ക് 2 സീറ്റുകള്‍ വീതം കിട്ടി. 13 സ്വതന്ത്രര്‍ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് വീതവും കിട്ടി.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top