പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; സ്കൂള്‍ പ്രിന്‍സിപ്പളിനെയും വൈസ് പ്രിന്‍സിപ്പളിനെയും സസ്‌പെന്‍ഡ് ചെയ്തു; പിടിഎ പിരിച്ചു വിട്ടു

images (2)_18ബത്തേരി: ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാളിനെയും  വൈസ് പ്രിന്‍സിപ്പളിനെയും സസ്‌പെന്റ് ചെയ്തു. പ്രിന്‍സിപ്പള്‍ കരുണാകരനെയും വൈസ് പ്രിന്‍സിപ്പള്‍      കെ.മോഹന്‍ കുമാറിനെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

സ്‌കൂള്‍ പിടിഎ പിരിച്ചു വിടാനും തീരുമാനമായിട്ടുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി.എ സന്തോഷിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, കെ.എസ്.യു അടക്കമുള്ള സംഘടനകള്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സ്‌കൂളിനെതിരെയും കുറ്റക്കാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ജഡ്ജി എ. ഹാരിസും വ്യക്തമാക്കിയിരുന്നു. സ്‌കൂളിലേത് ശോച്യാവസ്ഥയാണെന്നും സ്‌കൂളിനു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment