ഇന്നത്തെ നക്ഷത്ര ഫലം (23-11-2019)

rashifal-may2019_20190594502അശ്വതി: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ ആത്മാഭിമാനം തോന്നും. ഏറ്റെടുത്ത ദൗത്യം സംതൃപ്തിയോടു കൂടി പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

ഭരണി: പുതിയ വിജ്ഞാനം ആര്‍ജിക്കാന്‍ അവസരമുണ്ടാകും. സാമ്പത്തിക വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സന്താനസൗഖ്യം ഉണ്ടാകും.

കാര്‍ത്തിക: ഓര്‍മ്മശക്തിയും കര്‍ത്തവ്യബോധവും പ്രവര്‍ത്തനക്ഷമതയും മനസാന്നിധ്യവും ആത്മവിശ്വാസവും വർധിക്കും. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കും.

രോഹിണി: പ്രലോഭനങ്ങളില്‍ അകപ്പെടരുത്. ശുഭകര്‍മ്മങ്ങള്‍ക്ക് പുറപ്പെടരുത്. ജാമ്യം നില്‍ക്കരുത്. വിശ്വസ്തജീവനക്കാരില്‍ നിന്നും വിപരീതപ്രതികരണങ്ങള്‍ വന്നുചേരും.

മകയിരം: പ്രശസ്തിയും പദവിയും വർധിക്കും. സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കാന്‍ സാധിക്കും. തൊഴില്‍ മേഖലകളില്‍ നിന്ന് സാമ്പത്തികപുരോഗതി ഉണ്ടാകും.

തിരുവാതിര: ആരോഗ്യം തൃപ്തികരമായിരിക്കും. വസ്ത്രാഭരണങ്ങള്‍ ദാനം ചെയ്യും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും.

പുണര്‍തം: ആത്മവിശ്വാസവും കാര്യനിര്‍വ്വഹണശക്തിയും വർധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. പുത്രന്‍റെ അമിതചെലവിന് നിയന്ത്രണം ഏര്‍പ്പെടുത്തും.

പൂയ്യം: പുതിയ വ്യാപാരവിപണന തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ചര്‍ച്ചയ്ക്ക് തയാറാകും. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വാത്മനാ സഹകരിക്കും.

ആയില്യം: അപൂര്‍ണ്ണമായ പദ്ധതികള്‍ തിരസ്കരിക്കപ്പെടും. ഈശ്വരപ്രാര്‍ത്ഥനകളാല്‍ സര്‍വ്വകാര്യവിജയമുണ്ടാകും. മാര്‍ഗതടസങ്ങളാല്‍ മനോവിഷമം തോന്നും.

മകം: അധികാരപരിധി വർധിച്ചതിനാല്‍ ക്ലേശങ്ങള്‍ വർധിക്കും. നിർദേശങ്ങളും ഉപദേശങ്ങളും മറ്റുള്ളവര്‍ക്ക് ഉപകാരമായിത്തീരും. സ്വജന ശത്രുതവർധിക്കും.

പൂരം: ആരാധനാലയദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും. പരിഭ്രമത്താല്‍ പരീക്ഷയില്‍ അവതരിപ്പിക്കാന്‍ സാധിക്കുകയില്ല. പകര്‍ച്ചവ്യാധി പിടിപെടും.

ഉത്രം: മുടങ്ങിക്കിടപ്പുള്ള പണം തിരിച്ചുലഭിക്കും. സ്ഥാപനം നിലനിര്‍ത്തുവാന്‍ ഊര്‍ജസ്വലമാക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും.

അത്തം: ഔചിത്യമുള്ള സന്താനങ്ങളുടെ സമീപനത്തില്‍ ആശ്വാസം തോന്നും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. സങ്കീര്‍ണപ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തും.

ചിത്തിര: സൗമ്യസമീപനത്താല്‍ സര്‍വ്വകാര്യവിജയമുണ്ടാകും. ആത്മവിശ്വാസം വർധിക്കും. പാരമ്പര്യപ്രവൃത്തികള്‍ തുടങ്ങിവെക്കും.

ചോതി: പ്രവര്‍ത്തനങ്ങളില്‍ പ്രശസ്തവിജയം ഉണ്ടാകും. കലാകായികമത്സരങ്ങള്‍ക്ക് പരിശീലനം തുടങ്ങിവെക്കും. ബന്ധുക്കള്‍ തുടങ്ങുന്ന വ്യാപാരത്തില്‍ പങ്കുചേരും.

വിശാഖം: സഹോദര-സുഹൃത് സഹായഗുണത്താല്‍ ഉദ്യോഗം ലഭിക്കും. സ്വയംഭരണാധികാരം ലഭിച്ചതിനാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ തയാറാകും.

അനിഴം: ചുമതലകള്‍ മറ്റൊരാളെ ഏൽപ്പിക്കരുത്. കീഴ്വഴക്കം തെറ്റിക്കരുത്. നേട്ടം കുറവായതിനാല്‍ ഉദ്യോഗം ഉപേക്ഷിക്കും.

തൃക്കേട്ട: സുദീര്‍ഘമായ ചര്‍ച്ചകളിലൂടെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ശുഭസൂചകങ്ങളായ പ്രവൃത്തികളാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാകും.

മൂലം: തൊഴില്‍ രംഗങ്ങളില്‍ നിന്നും സാമ്പത്തിക വരുമാനമുണ്ടാകും. ഉപരിപഠന പ്ര വേശത്തിനായി സഞ്ചാരക്ലേശമനുഭവപ്പെടും. സാമ്പത്തികചെലവുകള്‍ക്ക് നിര്‍ബന്ധനിയന്ത്രണം ഏര്‍പ്പെടുത്തും.

പൂരാടം: പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. വിരോധികള്‍ വർധിക്കും. ആത്മവിശ്വാസം വർധിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ഉത്രാടം: കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുതിയ ഭരണസംവിധാനം പ്രാവര്‍ത്തികമാക്കും. പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും.

തിരുവോണം: സ്വയംഭരണാധികാരം ലഭിക്കും. ആത്മധൈര്യവും കാര്യനിര്‍വഹണ ശക്തിയും വർധിക്കും. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നിഷ്കര്‍ഷയോടുകൂടി പൂര്‍ത്തീകരിക്കും.

അവിട്ടം: ആഗ്രഹങ്ങള്‍ സഫലമാകും. അസുഖം കുറയും. പുത്രപൗത്രാദികള്‍ ഹ്രസ്വ കാലാവധിക്കു വന്നുചേരും. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.

ചതയം: പരാമര്‍ശങ്ങള്‍ക്കു വിധേയനാകും. സംസര്‍ഗഗുണത്താല്‍ മിഥ്യാധരണകള്‍ ഒഴിവാകും. വസ്ത്രാഭരണങ്ങള്‍ക്ക് അധിച്ചെലവ് അനുഭവപ്പെടും.

പൂരോരുട്ടാതി: വിദഗ്ധചികിത്സകളാല്‍ രോഗശമനമുണ്ടാകും. തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട് യാത്രാക്ലേശം വർധിക്കും. ഉദാസീനമനോഭാവം പ്രവര്‍ത്തനമേഖലകളെ പ്രതികൂലമായി ബാധിക്കും.

ഉത്രട്ടാതി: വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കുന്നതുവഴി മനസമാധാനമുണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അനുകൂലമാകും വിധത്തില്‍ സാധിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും.

രേവതി: ഭൂമിക്രയവിക്രയങ്ങളില്‍ പണം മുടക്കും. സേവനസാമര്‍ത്ഥ്യത്താല്‍ സര്‍വകാര്യവിജയമുണ്ടാകും. ഭാര്യ-ഭര്‍ത്തൃഐക്യതയുണ്ടാകും. പ്രവര്‍ത്തനനേട്ടം ഉണ്ടാകും.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment