പാചക കലയില്‍ പുതിയ മാനങ്ങള്‍ തീര്‍ത്ത അല്‍ മാഇദ ചെയര്‍മാന് ഡാളസ്സില്‍ സ്വീകരണം

PHOTO-2019-11-22-21-04-06ഗാര്‍ലന്റ് (ഡാളസ്): പാചക കലയില്‍ പുതിയ മാനങ്ങള്‍ കണ്ടെത്തിയ കേരളത്തിലെ സുപ്രസിദ്ധ അല്‍ മാഇദ സ്ഥാപകര്‍ക്ക് ഡാളസ്സില്‍ സ്വീകരണം നല്‍കി.

അമേരിക്കയില്‍ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ അല്‍ മാഇദ ചെയര്‍മാന്‍ കെ.എ. സാദിഖ്, ഫിനാന്‍സ് ഡയറക്ടറും സിഇഒയുമായ ഉമൈബാന്‍ സാദിഖ് എന്നിവര്‍ക്കാണ് നവംബര്‍ 22 വെള്ളിയാഴ്ച വൈകീട്ട് ഗാര്‍ലന്റിലുള്ള ഇന്ത്യാ ഗാര്‍ഡന്‍സില്‍ സ്വീകരണം നല്‍കിയത്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റും, ഡാളസ്സിലെ വ്യവസായിയുമായ സണ്ണി മാളിയേക്കല്‍ ഇരുവരേയും ബൊക്കെ നല്‍കി സ്വീകരിച്ചു.

കേരളത്തില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ യന്ത്രങ്ങളുപയോഗിച്ച് ബിരിയാണി ഉണ്ടാക്കുകയും, ഇപ്പോള്‍ വിവിധ ജില്ലകളില്‍ പത്തോളം കേന്ദ്രങ്ങളില്‍ വന്‍തോതില്‍ വിറ്റഴിയുന്ന രുചികരമായ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ടാക്കുന്നതില്‍ വിജയം നേടിയതായി ചെയര്‍മാന്‍ പറഞ്ഞു.

യാതൊരു കലര്‍പ്പോ നിറക്കൂട്ടോ ഇല്ലാതെ നാടന്‍ മസാലകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ബിരിയാണിക്ക് കേരളത്തില്‍ ലഭിച്ച അംഗീകാരം വിദേശങ്ങളിലും വിപണി കണ്ടെത്താനാകുമോ എന്ന് പഠനം നടത്തുന്നതിനാണ് അമേരിക്കയിലെത്തിയതെന്ന് സിഇഒ ഉമൈബാന്‍ പറഞ്ഞു.

യൂറോപ്പില്‍ നിന്നും പ്രത്യേകം നിര്‍മ്മിച്ച യന്ത്രം ഉപയോഗിച്ച് എങ്ങനെ രുചികരവും, മായമില്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ഉണ്ടാക്കാം എന്ന് തെളിയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു. ബെന്നി ജോണ്‍ നന്ദി പറഞ്ഞു.

IMG_4874-1

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News