കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ വനിതാ വിഭാഗം രൂപീകരിച്ചു

ladies wingകൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വനിതാ വിഭാഗം രൂപീകരിച്ചു. ശ്രീമതി ബിസ്മി രാജ് പ്രസിഡന്‍റും, ശ്രീമതി ശ്രീജ ശ്രീധരന്‍ സെക്രട്ടറിയുമായ 15 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.

ലിഞ്ചു അനു (വൈസ് പ്രസിഡന്‍റ് ), ലക്ഷ്മി സന്തോഷ് കുമാര്‍ (അസി. സെക്രട്ടറി ), ഡോ. ജിഷ വിനു (എന്‍റര്‍റ്റൈന്മെന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആയി രജിത സജികുമാര്‍, റസീല മുഹമ്മദ്, സീന നിഹാസ്, ഷാനി അനോജ്, മാനസ രതിന്‍, ഷാനി നിസാര്‍, മിനി മാത്യു, രമ്യ ഗിരീഷ്, ലിജി ശ്യാം, രാജി ചന്ദ്രന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

അടുത്ത മാസം വനിതാ വിഭാഗത്തിന്‍റെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.


Print Friendly, PDF & Email

Related posts

Leave a Comment