ഷഹ്‌ലയുടെ മരണത്തില്‍ പ്രതിഷേധിച്ച കുട്ടികളെ പിടി‌എ ഭീഷണിപ്പെടുത്തുന്നുവെന്ന്

shahla (1)വയനാട്: ബത്തേരിയിൽ ക്ലാസ്സ്‌ മുറിയിൽ പാമ്പ് കടിയെറ്റു മരിച്ച ഷഹല ഷെറിന്റെ സഹപാഠികളെ പി. ടി. എ ഭാരവാഹികൾ ഭീഷണിപ്പെടുത്തിയതായി പരാതി. ഷഹലയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ മൊഴി നൽകിയതിനാണ് കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. അധ്യാപകരെ മാറ്റിയില്ലെങ്കിൽ കുട്ടികൾക്ക് സ്കൂളിൽ തുടർന്ന് പഠിക്കാൻ സാധിക്കില്ലെന്നു ഷഹലയുടെ ഉമ്മ പ്രമുഖ മലയാള മാധ്യമത്തിനോട് പറഞ്ഞു.

ഇവർ അവിടെ പഠനം തുടർന്നാൽ അധ്യാപകരുടെ പ്രതികാര നടപടികൾ ഉണ്ടാകുമെന്നാണ് ആശങ്ക. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചവരെയും പ്രതിഷേധിച്ചവരെയും പി.ടി.എ ഭാരവാഹികൾ തിരുത്താൻ ശ്രമിച്ചുവെന്ന് കുട്ടികൾ പരാതി പറയുന്നു. ബാലാവകാശ കമ്മീഷനു മുന്നിൽ തെളിവ് നൽകാൻ എത്തിയവരെയും ചിലർ ഭീഷണിപെടുത്തിയതയും ഷഹലയുടെ ഉമ്മ പറയുന്നു.

Print Friendly, PDF & Email

Related News

Leave a Comment