അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് വാര്‍ഷികയോഗം നടന്നു

11ന്യൂയോര്‍ക്ക്: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ 2019-ലെ വാര്‍ഷിക ഹോളിഡേ പാര്‍ട്ടിയും ജനറല്‍ ബോഡിയും നവംബര്‍ 23 ശനിയാഴ്ച ആറു മണിക്ക് ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ വച്ചു നടന്നു.

പ്രസിഡന്റ് റോയി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഓഫീസ് ഓഫ് ഡെന്റല്‍ ഹെല്‍ത്ത് ബ്രോങ്ക്‌സ് സൈക്യാട്രിക്ക് സെന്റര്‍ മുന്‍ ചീഫ് ഡോ. സ്റ്റീവ് ആന്‍ഡ്മാനും ന്യൂയോര്‍ക്ക് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ സോഷ്യല്‍ വര്‍ക്ക് ഡയറക്ടര്‍ ഡേവിഡ് സ്‌കൗട്ട് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

10അസോസിയേഷന്‍ സജീവ അംഗമായ ജെയ്‌ലി ജോണിന്റെ അകാലവിയോഗത്തില്‍ ദുഃഖാചരണവും അനുസ്മരണവും നടന്നു. ട്രൈസ്‌റ്റേറ്റ് ഏരിയയില്‍ നിന്നുള്ള നിരവധി സോഷ്യല്‍വര്‍ക്കേഴ്‌സ് കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തു. അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികളുടെ നിരവധി കലാപരിപാടികളും ഇതോടൊപ്പം നടന്നു.

വിഭവസമൃദ്ധമായ സദ്യയും ഇതോടൊപ്പം ഉണ്ടായിരുന്നു. സെക്രട്ടറി സാജന്‍ തോമസ് നന്ദി രേഖപ്പെടുത്തി.

1


Print Friendly, PDF & Email

Related News

Leave a Comment