Flash News

ഫൊക്കാന ഫ്ലോറിഡ റീജിയണല്‍ സ്‌പെല്ലിംഗ് ബി മത്സരം നവംബര്‍ 30 ന്

November 27, 2019 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

fokana logo 2ഫ്‌ലോറിഡ : ഫൊക്കാന ഫ്‌ലോറിഡ റീജിയണല്‍ സ്‌പെല്ലിംഗ് ബി മത്സരം നവംബര്‍ 30 ന് ശനിയാഴ്ച് വൈകിട്ട് 3 മണിമുതല്‍ KNAI THOMMAN SOCIAL HALL ളില്‍ വെച്ച് (225 North Dover Road, Dover, Tampa, FL 33527) നടക്കും. റീജിയണല്‍ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് 2020 ജൂലൈ 9 മുതല്‍ 12 വരെ അറ്റ്‌ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ വെച്ച് നടത്തുന്നു ഫൊക്കാനയുടെ പത്തൊമ്പതാമത് നാഷണല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചുള്ള ഫൊക്കാന സ്‌പെല്ലിംഗ് ബി മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടും.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍ 29 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയേണ്ടതാണ്. റീജിയനുകളില്‍ മല്‍സരങ്ങള്‍ നടത്തി ഒന്നും, രണ്ട്, മുന്നും സ്ഥാനങ്ങള്‍ നേടന്നു കുട്ടികള്‍ക് ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പകെടുക്കാന്‍ കഴിയുന്നതാണ്. അഞ്ചു മുതല്‍ ഒമ്പതാം ക്ലാസില്‍ വരെ പഠിക്കുന്ന കുട്ടികാള്‍ക്ക് ഇതില്‍ പങ്കെടുക്കാം. നാഷണല്‍ മത്സരത്തില്‍ ഒന്നും, രണ്ട്, മുന്നും സ്ഥനങ്ങള്‍ നേടുന്നവര്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതുപോലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡും,ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്നു.

വൈകിട്ട് 5 മണിമുതല്‍ നടക്കുന്ന ഫൊക്കാന റീജിണല്‍ കണ്‍വെന്‍ഷനലില്‍ റീജണില്‍ നിന്നുള്ള വിജയികള്‍ക്ക് സമ്മാനവും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും . കുട്ടികളുടെ വിവിധ കല പരിപാടികള്‍ ആണ് ഫൊക്കാന റീജിയണല്‍ കിക്ക്ഓഫ് നോടൊപ്പം ചിട്ട പെടുത്തിയിട്ടുള്ളത്.

ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ , സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോന്‍ ആന്റണി, ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ് ,വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചക്കപ്പന്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്‍ ജോര്‍ജി വര്‍ഗീസ്, മുന്‍ ഫൊക്കാന പ്രസിഡന്റ് കമാണ്ടര്‍ ജോര്‍ജ് കോരുത്,ഫൗണ്ടേഷന്‍ വൈസ് ചെയര്‍ സണ്ണി മറ്റമന,ഫിനാന്‍സ് കമ്മറ്റി ചെയര്‍ ബാബു സ്റ്റീഫന്‍ ,ഓഡിറ്റര്‍ ചാക്കോ കുരിയന്‍,മുന്‍ ഫൗണ്ടേഷന്‍ ചെയര്‍ ജേക്കബ് പടവത്തില്‍ , നാഷണല്‍ കമ്മിറ്റി മെംബേര്‍ രാജീവ് കുമാരന്‍ , റീജിണല്‍ വൈസ് പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍ തുടങ്ങി നിരവധി ദേശീയ നേതാക്കളും സാമൂഹ്യസാംസ്ക്കരിക രംഗങ്ങളിലെ പ്രമുഖരും കിക്ക്ഓഫില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

ഏവരേയും സ്‌പെല്ലിംഗ് ബി മത്സരത്തിന് ശേഷം നടക്കുന്ന സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നുതായി ഫൊക്കാന ഫ്‌ലോറിഡ റീജിണല്‍ വൈസ് പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍ (813 484 3437) സ്‌പെല്ലിംഗ് ബി പ്രോഗ്രാം ഡയറക്ടര്‍ വിജയന്‍ നായര്‍ (813 334 1293 ) സ്‌പെല്ലിംഗ് ബീ ചെയര്‍മാന്‍ ഫൌണ്ടേഷന്‍ വൈസ് ചെയര്‍ സണ്ണി മറ്റമന(813 334 1293 ) എന്നിവര്‍ അറിയിച്ചു.

foka


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top