Flash News

തിരുവനന്തപുരത്തു നടന്ന ചര്‍ച്ച് ട്രസ്റ്റ് ബില്‍ റാലി വന്‍ വിജയം

November 27, 2019 , ചാക്കോ കളരിക്കല്‍

Governorകേരളത്തിലെ വിവിധ ക്രൈസ്തവ സഭകള്‍ രൂപീകരിച്ചിട്ടുള്ള ചര്‍ച്ച് ട്രസ്റ്റ് ബില്‍ സംഘടനകളുടെ സംയുക്ത സമിതിയായ AKCAAC-യുടെ നേതൃത്വത്തിലും ങഅഇഇഅആകയുടെ സഹകരണത്തോടെയും സംഘടിപ്പിച്ച തിരുവനന്തപുരം ചര്‍ച്ച് ട്രസ്റ്റ് ബില്‍ റാലിയില്‍ ഏകദേശം രണ്ടു ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികള്‍പങ്കെടുത്ത് വിജയിപ്പിച്ചു. തലസ്ഥാന നഗരിയെ പ്രകമ്പനം കൊള്ളിച്ച നവംബര്‍ 27, 2019ലെ പ്രകടനം കേരളജനതയേയും സര്‍ക്കാരിനേയും ഉണര്‍ത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ ഇനി തര്‍ക്കമുണ്ടാകാന്‍ വഴിയില്ല. പ്രവര്‍ത്തി ദിവസമായിരുന്നിട്ടും ഇത്രയേറെ ആളുകള്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതു തന്നെ ഈ സമരത്തിന്‍റെ പ്രാധാന്യത്തെ വിളിച്ചറിയിക്കുകയാണ് ചെയ്യുന്നത്. നൂറുപേര്‍ വരുകയില്ലായെന്ന് പരിഹസിച്ചവര്‍ ലക്ഷങ്ങള്‍ പങ്കെടുത്ത റാലി കണ്ടു വിശ്വസിച്ചെന്ന് കരുതണം. ഈ ചരിത്ര സമരത്തില്‍ പങ്കെടുത്തവര്‍ക്ക് അഭിനന്ദനങ്ങള്‍!

“ജയ് ജയ് ചര്‍ച്ചാക്റ്റ്… ചര്‍ച്ചാക്റ്റ് നിയമമാക്കുക.”എന്നുതുടങ്ങിയ മുദ്രാവാക്യങ്ങളോടെ നടന്നു നീങ്ങിയ ജനക്കൂട്ടം ഒന്നേ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നൊള്ളു: ചര്‍ച്ച് ട്രസ്റ്റ് ബില്‍ പാസാക്കിത്തരുക.ഒന്നരലക്ഷത്തിലധികം പേര്‍ ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാന നഗരിയില്‍ സഘടിച്ചിട്ടും സംഘടിത സഭ അതൊന്നും അറിഞ്ഞ മട്ടു കാണിക്കുന്നില്ല. KCBCയുടെ അഹങ്കാര നിലപാടിന് തലസ്ഥാന നഗരിയിലെ പ്രകടനം തിരിച്ചടി തന്നെയാണ്. എത്രകണ്ടാലും കൊണ്ടാലും പഠിക്കാത്തവര്‍! ചര്‍ച്ച് ട്രസ്റ്റ് ബില്‍ വിജയിക്കട്ടെ.

Chacko Photo

ചാക്കോ കളരിക്കല്‍

രാവിലെ 10 മണിക്ക് ബിഷപ്പ് പെരേര ഹാളിന് മുന്നില്‍ സ. പന്ന്യന്‍ രവീന്ദ്രന്‍ ഫ്ലാഗ് കൈമാറിക്കൊണ്ട് മാര്‍ച്ച് ആരംഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണയ്ക്ക് AKCCAC ചെയര്‍മാന്‍ അഡ്വ ബോറിസ് പോള്‍ അധ്യക്ഷനായിരുന്നു. സിസ്റ്റര്‍ ലൂസി കളപ്പുര ധര്‍ണ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഒരു സാംസ്കാരിക തിരുത്തലിനിടയാക്കുന്ന ചരിത്രം സൃഷ്ടിക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ പറയുകയുണ്ടായി.

മക്കാബി ഡയറക്ടര്‍ റവ. ബര്‍ യൂഹാനോന്‍ റമ്പാന്‍, സ്വാമി അഗ്‌നിവേശ്, ഡോ. വത്സന്‍ തമ്പു തുടങ്ങിയ നിരവധി പ്രമുഖര്‍ തടിച്ചുകൂടിയ വമ്പിച്ച ജനാവലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.

ചര്‍ച്ച് ആക്റ്റ് ക്രൂസേഡ്ഇന്ന്‌ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുക്കുകയാണ്! ചര്‍ച്ച് ആക്റ്റ് ഇനി അവഗണിക്കാനാവില്ല എന്നും ആ നിയമം നടപ്പാക്കാന്‍ കേരള മുഖ്യമന്ത്രി സ. പിണറായി വിജയനോട് താന്‍ നേരിട്ട് ആവശ്യപ്പെടുമെന്നും സ്വാമി അഗ്‌നിവേശ് കഴിഞ്ഞ ദിവസംതിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പൗരോഹിത്യാധിപത്യംമൂലം അഴിമതിയില്‍ മുങ്ങി വഷളായ പള്ളി സ്വത്ത് ഭരണം ചര്‍ച്ച് ആക്റ്റ് മൂലംസുതാര്യവും സത്യസന്ധവും ആകുമെന്ന് മക്കാബി ഡയറക്ടര്‍ റവ. ബര്‍ യൂഹാനോന്‍ റമ്പാന്‍ പറഞ്ഞു. തെറ്റ് ചെയ്യുന്നവരാണ് നിയമത്തെ ഭയക്കുന്നതെന്നാണ്ഡോ. വത്സന്‍ തമ്പുവിന്‍റെ അഭിപ്രായം.ബിഷപ്പുമാരുടെ അധികാരഗര്‍വ്വ് അവസാനിപ്പിക്കണം.ചര്‍ച്ച് ട്രസ്റ്റ് ബില്‍ അവരുടെ അടിമത്തത്തില്‍ നിന്നും സാധാരണ ക്രിസ്ത്യാനികള്‍ക്കുള്ള മോചനമാണ്.പുരോഹിതരുംഅത് മനസ്സിലാക്കണം.കെ.സി.ബി.സി ചര്‍ച്ച് ആക്റ്റിനെ എതിര്‍ക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണെന്നും അതിനെ വിശ്വാസികള്‍ എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും മക്കാബി ജനറല്‍ സെക്രട്ടറി അഡ്വ ബോബന്‍ വര്‍ഗ്ഗീസ് അഭിപ്രായപ്പെട്ടു.

TVM Photoകാര്യത്തിന്‍റെ ഗൗരവം മനസിലാക്കിയ കേരള ഗവര്‍ണര്‍ ബഹു. ആരിഫ് മുഹമ്മദ് ഖാന്‍ സമരത്തിലെ അഞ്ച് നേതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് അഡ്വ ബോറിസ് പോള്‍, ബര്‍ യൂഹാനോന്‍ റമ്പാന്‍, ഡോ. വത്സന്‍ തമ്പു, സിസ്റ്റര്‍ ലൂസി കളപ്പുര എന്നിവര്‍ അദ്ദേഹത്തെ കണ്ട് ചര്‍ച്ച നടത്തുകയുണ്ടായി. അങ്ങനെ ഈ വമ്പിച്ച സമരംചരിത്രത്തിന്‍റെ ഭാഗമായി. ദിവസങ്ങളായി ഊണും ഉറക്കവും നഷ്ടപ്പെട്ട് ഇതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ വോളണ്ടിയര്‍മാരോടും എല്ലാവിധ സഹായങ്ങളും ചെയ്തു തന്ന സെന്റ് പീറ്റേഴ്‌സ് പള്ളി ഭാരവാഹികളോടും ഇടവകാംഗങ്ങളോടുമുള്ള നന്ദി അറിയിക്കുന്നു. ഇത്രയും ഭംഗിയായും ചിട്ടയായും ഒരു സമരം അടുത്ത കാലത്തെങ്ങും അനന്തപുരി കണ്ടിട്ടുണ്ടാവില്ല. എന്തൊരു ജനപങ്കാളിത്തം! എന്തൊരു ചിട്ട! സംഘാടകരെ മുക്തകണ്ഠം അഭിനന്ദിക്കുന്നു. നിരണം ഭദ്രാസനാധിപന്‍ കൂറിലോസ് മോര്‍ ഗീവറുഗീസ് മെത്രാപ്പോലീത്ത തിരുവനന്തപുരത്തു നടന്ന സമരത്തെപ്പറ്റി പറഞ്ഞ വാക്കുകളാണിത്..

ചര്‍ച്ച് ട്രസ്റ്റ് ബില്‍റാലിവന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാ ക്രൈസ്തവ വിശ്വാസികളോടുമുള്ള ഹൃദയം നിറഞ്ഞ നന്ദിയും ഈ സമരത്തില്‍ കെസിആര്‍എം നോര്‍ത്ത് അമേരിക്കക്ക് പങ്കുചേരാന്‍ സാധിച്ചതിലുള്ള സം‌തൃപ്തിയും ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top