അമൃത വിദ്യാലയം പുതിയകാവ് സ്‌കൂളിലെ നാലാം ക്‌ളാസ് വിദ്യാര്‍ത്ഥിക്ക് ദേശീയ പുരസ്കാരം

Agnivesha Sharma 2കൊല്ലം: പുതിയകാവ് അമൃത വിദ്യാലയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അഗ്നിവേശ് ശര്‍മ്മ ഒന്നാം സ്ഥാനം നേടി ദേശീയ ജൂനിയര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ തല പുരസ്കാരമായ രാമന്‍ യംഗ് സയന്‍സ് അവാര്‍ഡിന് അര്‍ഹനായി.

നൊബേല്‍ സമ്മാന ജേതാവ് സി വി രാമന്‍റെ ബാംഗ്ലൂരിലെ വസതിയായ പഞ്ചവടിയില്‍ വെച്ചാണ് പ്രസ്തുത അവാര്‍ഡ് അഗ്നിവേശിന് സമ്മാനിച്ചത്.

രാമന്‍ അവാര്‍ഡ് ദേശീയ ഫൈനലിലേക്ക് അഗ്നിവേശിനു പുറമെ പുതിയകാവ് അമൃതവിദ്യാലയം സ്കൂളില്‍ നിന്ന് നാല് കുട്ടികള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാലാം ക്ലാസില്‍ നിന്നുള്ള ശശാങ്ക് ആര്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ അനഘ് ബിആര്‍, അരുണിമ വിനോദ്, ഒന്‍പതാം ക്ലാസില്‍ നിന്നുള്ള മധുമതി ആനന്ദ് എന്നിവരാണ് അതില്‍ ഉള്‍പ്പെട്ടത്.

ഇന്ത്യയിലാകമാനമുള്ള മൂന്നാം ക്ലാസ് മുതല്‍ പത്താം ക്ളാസ് വരെയുള്ള 13000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ നൂറു വിദ്യാര്‍ത്ഥികളാണ് ഈ മത്സരത്തിന്‍ ഫൈനലില്‍ കടന്നത്.

കഴിഞ്ഞ മാസം നടന്ന അമൃത ദേശീയ സയന്‍സ് ഒളിമ്പ്യാഡില്‍ റോബോട്ടിക്സ് വിഭാഗത്തില്‍ അമൃത വിദ്യാലയം പുതിയകാവില്‍ നിന്നുള്ള മൂന്ന് കുട്ടികളായ മധുമതി ആനന്ദ്, സഞ്ജുല ശ്രീകുമാര്‍, വൈശാഖ് അജിത്ത് എന്നിവര്‍ വിജയിച്ചു സ്കൂളിന്‍റെ യശസ്സ് ഉയര്‍ത്തിയിരുന്നു.

Agnivesha Sharma 1


Print Friendly, PDF & Email

Related News

Leave a Comment