Flash News

വ്യാപാരികളും വഴിയോര കച്ചവടക്കാരും ഐക്യപ്പെടണം: റസാഖ് പാലേരി

November 28, 2019 , ആരിഫ് ചുണ്ടയില്‍

IMG_20191128_194557

ജില്ലാ സമ്മേളനം എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു

വേങ്ങര : വ്യാപാരികളും വഴിയോര കച്ചവടക്കാരും ഐക്യപ്പെടണമെന്നു എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. വഴിയോര കച്ചവട ക്ഷേമ സമിതി ജില്ലാ സമ്മേളനം വേങ്ങര വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വികല സാമ്പത്തിക നയങ്ങളും ഓണ്‍ലൈന്‍ കുത്തകകളുമാണ് ചെറുകിട വ്യാപാരികളെ തകര്‍ക്കുന്നത്. ഇതിനെതിരെ വഴിയോര കച്ചവടക്കാരുടെയും വ്യാപാരികളുടെയും ഒന്നിച്ചൊരു മുന്നേറ്റമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഴിയോര കച്ചവടങ്ങള്‍ അങ്ങാടികളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനും ചെറുകിട കച്ചവട മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും കാരണമാകുന്നു എന്നും റസാഖ് പാലേരി പറഞ്ഞു.

IMG-20191128-WA0073

വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി. യു ) ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു വേങ്ങര ടൗണില്‍ നടന്ന ശക്തിപ്രകടനം

രാവിലെ നടന്ന പ്രതിനിധി സമ്മേളനം വഴിയോര കച്ചവട സമിതി സംസ്ഥാന പ്രസിഡന്‍റ് പരമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിംകുട്ടി മംഗലം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസംഘടിത ക്ഷേമ നിധി ഓഫീസര്‍ റീന, എഫ് ഐ ടി യു ജില്ലാ പ്രസിഡന്‍റ് ആരിഫ് ചുണ്ടയില്‍, ഇബ്രാഹിംകുട്ടി മാറഞ്ചേരി ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സി.കെ. അഹമ്മദ് അനീസ് സ്വാഗതവും ഹബീബ് റഹ്മാന്‍ പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.

വൈകുന്നേരം നടന്ന പൊതു സമ്മേളനത്തില്‍ ഗണേഷ് വടേരി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി തസ്ലീം മമ്പാട്, ജില്ലാ സെക്രട്ടറി ഫസല്‍ തിരൂര്‍ക്കാട്, മൂസ ചൂനൂര്‍, അബ്ദുള്‍റഹ്മാന്‍ ചിറയിന്‍കീഴ്, എഫ് ഐ ടി യു ജില്ലാ പ്രസിഡന്‍റ് റഷീദ ഖാജ, ഹസനുല്‍ ബന്ന എന്നിവര്‍ സംസാരിച്ചു. ഹബീബ് റഹ്മാന്‍ പൂക്കോട്ടൂര്‍ സ്വാഗതവും അഹമ്മദ് അനീസ് നന്ദിയും പറഞ്ഞു.

വേങ്ങര ടൗണില്‍ നടന്ന പ്രകടനത്തിന് സെയ്ദലവി വലമ്പൂര്‍, എം.കെ അലവി വേങ്ങര, ജംഷീര്‍ വാറങ്കോടന്‍, പരീക്കുട്ടി വേങ്ങര, ഉണ്ണികൃഷ്ണന്‍ വളാഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

IMG-20191128-WA0072

വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി. യു ) ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു വേങ്ങര ടൗണില്‍ നടന്ന ശക്തിപ്രകടനം



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top