- Malayalam Daily News - https://www.malayalamdailynews.com -

നക്ഷത്ര ഫലം (ഡിസംബര്‍ 2, 2019)

424320-rashifal-1അശ്വതി: മംഗളകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും. ബന്ധുക്കള്‍ വിരുന്നുവരും. സുഹൃ ത്തിന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് യാത്രവേണ്ടിവരും. ഭാര്യാ-ഭര്‍ത്തൃഐക്യതയുണ്ടാകും.

ഭരണി: ആഗ്രങ്ങഹള്‍ സഫലമാകും. കാര്യനിര്‍വഹണശക്തി വർധിക്കും. മംഗളകര്‍മ്മ ങ്ങള്‍ക്ക് നേതൃത്വം നല്‍കും. അധ്യാത്മിക-ആത്മീയപ്രഭാഷണങ്ങള്‍ കേള്‍ക്കും.

കാര്‍ത്തിക: സുഖദുഃഖമിശ്രഫലങ്ങള്‍ അനുഭവിക്കും. വരവും ചെലവും തുല്യമായിരിക്കും. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.

രോഹിണി: പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. സാമ്പത്തികവരുമാനം വർധിക്കും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും.

മകയിരം: ശുഭസൂചകങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. സാന്ത്വന സമന്വയ സമീപനങ്ങള്‍ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യും. ആഗ്രഹങ്ങള്‍ സാധിക്കും.

തിരുവാതിര: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സുവ്യക്തമായ കര്‍മപദ്ധതി കള്‍ക്കു പണം മുടക്കും. പുതിയ ഗൃഹം വാങ്ങുവാന്‍ തയാറാകും. പ്രവര്‍ത്തനരംഗം മെച്ചപ്പെടും.

പുണര്‍തം: സുപരിചിതമായ മേഖലകളില്‍ പണം മുടക്കും. ആത്മവിശ്വാസം വർധിക്കും. ശുചിത്വപരിപാലനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കും.

പൂയം: പുതിയ പാഠ്യപദ്ധതിക്കു ചേരുവാന്‍ അന്യദേശയാത്രപുറപ്പെടും. മംഗളവേള യില്‍ പങ്കെടുക്കും. കുടുംബസംരക്ഷചുമതല ഏറ്റെടുക്കും. വ്യവസ്ഥകള്‍ പാലിക്കും.

ആയില്യം: ആദര്‍ശങ്ങള്‍ പാലിക്കും. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. കുടുംബത്തിലെ അപര്യാപ്തതകള്‍ പരിഹരിക്കുവാന്‍ നിര്‍ബന്ധിതനാകും.

മകം: പാരമ്പര്യപ്രവൃത്തികള്‍ തുടങ്ങും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. പ്രവര്‍ത്തനങ്ങള്‍ ക്കും ചര്‍ച്ചകള്‍ക്കും പൂര്‍ണതയുണ്ടാകും.

പൂരം: ദുഃഖസ്മരണകളോടുകൂടിയ ദുഃസ്വപ്നം മനോവിഷമത്തിനു വഴിയൊരുക്കും. സംയുക്തസംരംഭങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറും. ചെറിയ പദ്ധതികള്‍ക്കു രൂപകല്പന ചെയ്യും.

ഉത്രം: ബന്ധുഗൃത്തിലേക്ക് അത്താഴവിരുന്നിനു പോകും. പുതിയ ഭരണസംവിധാനത്തിന് പരിശീലനം തേടാന്‍ ദൂരയാത്രപുറപ്പെടും. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കുവാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.

അത്തം: പലവിധസൗകര്യങ്ങള്‍ക്കായി പട്ടണത്തിലേക്ക് താമസം മാറ്റും. സന്ധിസം ഭാഷണത്തില്‍ വിജയിക്കും. ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും.

ചിത്ര: പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്‍പ്പിക്കുവാന്‍ തയാറാകും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും. മഹദ് വ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും.

ചോതി: ഔദ്യോഗിക അനിശ്ചിതാവസ്ഥ തരണം ചെയ്യും. വിദേശ ഉദ്യോഗത്തിനു നിയ മനാനുമതി ലഭിക്കും. നിബന്ധകള്‍ പാലിക്കും. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും.

വിശാഖം: ശാസ്ത്രീയ പ്രയോഗികവശങ്ങള്‍ സമന്വയിപ്പിച്ച് പുതിയ കര്‍മപദ്ധതികള്‍ക്കു രൂപരേഖ തയാറാകും. ഉദരകഫരോഗങ്ങള്‍ വർധിക്കും. പണയപ്പെടുത്തിയ ആധാരം തിരിച്ചെടുക്കുവാന്‍ സാധിക്കും.

അനിഴം: യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമുണ്ടാകും. ആഗ്രഹങ്ങള്‍ക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. ഓര്‍മശക്തികുറയും. പണനഷ്ടമുണ്ടാകും.

തൃക്കേട്ട: വസ്തുനിഷ്ഠമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തികൈവരും. ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും.

മൂലം: പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിയ്ക്കും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും. സംഘടിതശ്രമങ്ങള്‍ വിജയിക്കും.

പൂരാടം: പുതിയ സ്നേഹബന്ധം ഉടലെടുക്കും. സന്ധിസംഭാഷണത്തില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും.

ഉത്രാടം: ധര്‍മപ്രവൃത്തികള്‍ക്ക് സര്‍വ്വാത്മനാ സഹകരിക്കും. മംഗളകര്‍മങ്ങളില്‍ പ ങ്കെടുക്കും. ഔദ്യോഗിക ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ അന്യദേശയാത്ര പുറപ്പെടും.

തിരുവോണം: മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ഉദ്യോഗസ്ഥലത്തേയ്ക്ക് യാത്രപുറപ്പെടും. ക്രയവിക്രയങ്ങളില്‍ വളരെ സൂക്ഷിക്കണം.

അവിട്ടം: തൊഴില്‍ മേഖലകളിലെ അപര്യാപ്തതകള്‍ പരിഹരിക്കും. സ്വസ്ഥതയും സമാധാനവും ഐശ്വര്യവും ഉണ്ടാകും. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. സംഘടിതശ്രമങ്ങള്‍ വിജയിക്കും.

ചതയം: മുടങ്ങിക്കിടപ്പുള്ള കര്‍മപദ്ധതികള്‍ പുനരാരംഭിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തുവാനിടവരും.

പൂരോരുട്ടാതി: തൊഴില്‍ മേഖലകളില്‍ സമ്മര്‍ദ്ദമനുഭവപ്പെടും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ആശയവിനിയങ്ങളില്‍ സൂക്ഷിക്കണം.

ഉത്രട്ടാതി: ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. മനസ്സമാ ധാനവും ഐശ്വര്യവും കുടുംബസൗഖ്യവും ദാമ്പത്യഐക്യതയും ഉണ്ടാകും.

രേവതി: പുതിയ തൊഴിലവസരം വന്നുചേരും. ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കും. സേവനസാമർഥ്യത്താല്‍ കാര്യവിജയമുണ്ടാകും.Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]