ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം ‘ടിപ്സ് ഫോര്‍ വിമന്‍’ വിജയകരമായി

1 Pic CMA Womens Forum Tipsഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘ടിപ്സ് ഫോര്‍ വിമന്‍’ എന്ന പരിപാടി വമ്പിച്ച വിജയകരമായി പര്യവസാനിച്ചു.

പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ച പ്രസ്തുത പരിപാടി വനിതാ പ്രതിനിധികളായ ലീലാ ജോസഫ്, മേഴ്‌സി കുര്യാക്കോസ് എന്നിവരുടെയും ജനറല്‍ കോഓര്‍ഡിനേറ്റര്‍ റോസ് വടകരയുടെയും നേതൃത്വത്തിലാണ് അരങ്ങേറിയത്.

‘ടിപ്സ് ഫോര്‍ വിമന്‍’ പരിപാടിയില്‍ വളരെ അനായാസമായി തുണി തയ്ക്കുന്നതും, തുണിയില്‍ വിദഗ്ധമായ രീതിയില്‍ ഡിസൈനുകള്‍ ഉണ്ടാക്കുന്നതും സംബന്ധിച്ച ക്ലാസുകള്‍ നയിച്ചത് ബെറ്റി അഗസ്റ്റിനും, ആരോഗ്യപരിപാലത്തിനും മാനസിക ഏകീകരണത്തിനും ഉതകുന്ന വ്യായാമ, യോഗാ ക്ലാസ് നയിച്ചത് സാറ അനിലും, പച്ചക്കറികള്‍ കൊണ്ട് വിവിധ ആര്‍ട്ടുകളും രൂപങ്ങളും വളരെ ലാഘവത്തോടെ രൂപപ്പെടുത്തി എടുക്കുന്നതിന് ക്ലാസുകള്‍ നയിച്ചത് നീനു കാട്ടുക്കാരനും, വിവിധ പഴവര്‍ഗങ്ങളും പ്രകൃതിദത്തമായി ലഭിക്കുന്ന ചില ഇലവര്‍ഗങ്ങളും ചേര്‍ത്ത് മിക്‌സ് ചെയ്ത് ആരോഗ്യപരമായ ‘സ്മൂത്തി’ ഉണ്ടാകുന്നത് പഠിപ്പിച്ചത് റ്റിസി ഞാറവേലിയും, ഭക്ഷക്രമീകരണം ‘Malayalee Dietician’ ക്ലാസ് നയിച്ചത് സുശീല ജോണ്‍സണും, മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന ‘Makeup’ ക്ലാസ് റ്റെറില്‍ വള്ളിക്കളവും, നഖം രൂപംഭംഗിയാക്കുന്നതും അതില്‍ വിവിധ കലാരൂപങ്ങള്‍ വരച്ചു വര്‍ണ്ണഭംഗിയാക്കുന്നതും ക്ലാസ് എടുത്തത് സൂസന്‍ ഇടമലയും, മനസ് ഏകീകരണ ക്ലാസ്-ഷിജി അലക്‌സും, ഏതുകാര്യത്തിനാണ് പ്രായോഗിക ജീവിതത്തില്‍ പ്രാധാന്യം നല്‍കേണ്ടത് എന്നു സംബന്ധിച്ച് ക്ലാസ് നയിച്ചത് മേഴ്‌സി കുര്യാക്കോസും ആയിരുന്നു.

ക്ലാസുകളില്‍ പങ്കെടുത്തവരുടെയെല്ലാം ദൈംദിന ജീവതത്തില്‍ വളരെയധികം പ്രയോജനപ്പെടുന്നതായതുകൊണ്ട് ഇനിയും ഇത്തരം പഠന ക്ലാസ്സുകള്‍ നടത്തണമെന്ന് എല്ലാവരുടെയും താല്‍പര്യം പരിഗണിക്കുന്നതാണെന്ന് വിമന്‍സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു.

പരിപാടികളുടെ അവസാനം നടത്തിയ റാഫിള്‍ ഡ്രോയുടെ സ്‌പോണ്‍സേഴ്‌സ് വയലറ്റ് ഡിസൈനും അന്‍സാ ബ്യൂട്ടി സലൂണും ആയിരുന്നു.

2 CMA Womens Forum Tips


Print Friendly, PDF & Email

Related News

Leave a Comment