Flash News

ദാരിദ്ര്യം മൂലം പെറ്റമ്മ നാല് മക്കളെ സര്‍ക്കാരിന് കൈമാറി

December 3, 2019

New-Project-1തിരുവനന്തപുരം: ദാരിദ്ര്യം മൂലം കുട്ടികളെ സർക്കാരിന് കൈമാറിയ മാതാവ് ശ്രീദേവിക്ക് തിരുവനന്തപുരം നഗരസഭയില്‍ ജോലി നൽകും. തിരുവനന്തപുരം മേയർ കെ ശ്രീകുമാർ വീട്ടില്‍ നേരിട്ടെത്തിയാണ് മാതാവിന് ജോലി വാഗ്ദാനം നൽകിയത്. കുടുബത്തിന് ഉടൻ തന്നെ പണി തീർന്നു കിടക്കുന്ന ഏതെങ്കിലും ഒരു ഫ്ലാറ്റ് അനുവദിക്കുമെന്നും മേയർ പറഞ്ഞു.

പുറമ്പോക്കില്‍ താമസിക്കുന്ന മാതാവാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. ഇവരുടെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വിശപ്പു സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു മകൻ മണ്ണുതിന്ന് വിശപ്പടക്കിയതായും ശിശുക്ഷേമ സമിതിക്കു നല്‍കിയ അപേക്ഷയില്‍ അമ്മ പറയുന്നു. അത്രയ്ക്കു ദയനീയമായിരുന്നു കുടുംബത്തിന്‍റെ അവസ്ഥ.

സംഭവം അറിഞ്ഞയുടന്‍ തന്നെ മേയര്‍ സ്ഥലത്തെത്തി അമ്മയെയും മക്കളെയും നേരില്‍ക്കണ്ടു. കുട്ടികളുടെ വിദ്യാഭ്യാസം നഗരസഭ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സമാനമായ രീതിയില്‍ പുറമ്പോക്കില്‍ താമസിക്കുന്ന മറ്റ് കുടുംബങ്ങളെയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി പണിത ഫ്ലാറ്റുകളില്‍ പുനരധിവസിപ്പിക്കും.

New-Project-20തലസ്ഥാന നഗരിയില്‍ ഇത്തരത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്ന സംഭവം കാണപ്പെട്ടത് വേദനയുണ്ടാക്കുന്നതാണെന്നും മേയര്‍ പ്രതികരിച്ചു. കുട്ടികളുടെ അമ്മയ്ക്ക് അടിയന്തരമായി ജോലിയാണ് വേണ്ടത്. നാളത്തെന്നെ നഗരസഭയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ക‍ഴിയുന്ന വിധം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. പുറമ്പോക്കിൽ ഫ്ലക്സും തകര ഷീറ്റും കൊണ്ടുള്ള ഷെഡിൽ കഴിയുന്ന അമ്മയുടെയും മക്കളുടെയും വിവരം പ്രദേശവാസികളാണു ശിശുക്ഷേമ സമിതിയുടെ തണൽ ഹെൽപ്പ് ലൈനിൽ അറിയിച്ചത്.

സ്ഥലത്തെത്തിയ ജീവനക്കാർ കണ്ടത് ദുരിത ജീവിതം നയിക്കുന്ന അമ്മയെയും ആറു മക്കളെയും. മുതിർന്ന കുട്ടിക്ക് ഏഴു വയസും ഇളയ കുട്ടിക്ക് മൂന്നുമാസവുമാണു പ്രായം. നാലു ദിവസമായി കുട്ടികൾ ഭക്ഷണം കഴിച്ചിട്ടെന്നും മൂന്നു ദിവസമായി ചൂടുവെള്ളം മാത്രമാണ് കൊടുത്തതെന്നും അമ്മ പറയുന്നു. കുഞ്ഞുങ്ങളെ ഏറ്റെടുക്കണം. നന്നായി നോക്കണം എന്നതു മാത്രമാണ് അവരുടെ ആവശ്യം. മദ്യപാനിയായ ഭർത്താവ് കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്നില്ലെന്നും അമ്മ പറഞ്ഞു. ഇയാൾ കുട്ടികളെ ഉപദ്രവിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ തണൽ പ്രവർത്തകരോടു പറഞ്ഞു.

ശിശുക്ഷേമ സമിതി പ്രവർത്തകർ കുട്ടികൾക്കു ഭക്ഷണവും അരി, വസ്ത്രം തുടങ്ങിയ അവശ്യ വസ്തുക്കളും എത്തിച്ചു. മുതിർന്ന നാലു കുട്ടികളെയും ഏറ്റെടുക്കാനുള്ള സമ്മതപത്രം അമ്മയിൽനിന്ന് എഴുതിവാങ്ങി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏഴും അഞ്ചും നാലും മൂന്നും വയസുള്ള കുട്ടികളെ ഏറ്റെടുത്തു. മൂന്നു മാസവും ഒരുവയസും പ്രായമുള്ള ഇളയ കുട്ടികളുടെ പാൽകുടി മാറിയിട്ടില്ല. അവരെ തൽക്കാലം അമ്മയ്ക്കൊപ്പം നിർത്തി. ഭക്ഷണവും പാൽപ്പൊടിയും വാങ്ങി അമ്മയെ ഏൽപ്പിച്ചു. ഇന്ന് അമ്മയെയും ആറു കുട്ടികളെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കും. കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ടോ എന്നതടക്കം കാര്യങ്ങളും പരിശോധിക്കുമെന്ന് ശിശുക്ഷേമ സമിതി അധ്യക്ഷൻ എസ്.പി. ദീപക് പറഞ്ഞു.

image (1)Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top