Flash News

ഫൈന്‍ ആര്‍ട്സ് മലയാളത്തിന്‍റെ നാടകം അരങ്ങിലേക്ക്

December 3, 2019 , ജോര്‍ജ് തുമ്പയില്‍

IMG-20191127-WA001319 വര്‍ഷത്തെ നടന പാരമ്പര്യ പശ്ചാത്തലത്തില്‍ ഫൈന്‍ ആര്‍ട്സ് മലയാളം അവതരിപ്പിക്കുന്ന 25ാമത്തെ നാടകം രംഗത്തെത്തുന്നു.

മരട് ഫ്ളാറ്റ് സമുച്ഛയങ്ങളുടെ അച്ചുതണ്ടില്‍ തിരിയുന്ന പ്രമേയം സമകാലീന കേരളത്തിന്‍റെ പരിച്ഛേദമാണ്. കാലോചിതവും ഔചിത്യമുള്ളതുമായ കഥാതന്തു ഒരു കാലഘട്ടത്തിന്‍റെ കണ്ണാടിയുമാണ്. കുടിയിറക്കപ്പെടുന്ന ഫ്ളാറ്റ് ഉടമകളോട് മാനുഷിക പരിഗണന കാണിക്കണമെന്നു ഒരു വിഭാഗം ആവശ്യപ്പെടുമ്പോഴും, അഴിമതികഥകളുടെ ഭാണ്ഡകെട്ടഴിച്ച് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളുമായി നടക്കുന്ന മാധ്യമ വിചാരണ കണ്ടില്ലെന്നു നടിക്കാനുമാവില്ല. തണ്ണീര്‍ തടങ്ങള്‍ നികത്തി, പാടമില്ലാതാക്കി, മരങ്ങള്‍ വെട്ടിമാറ്റി, കായലുകള്‍ വറ്റിച്ച്, ഭൂമി തരിശാക്കി, പവിത്രമായ പാരമ്പര്യമുറങ്ങുന്ന കേരളത്തിന്‍റെ സ്വസ്ഥതയും സമാധാനവും തല്ലിക്കെടുത്തുന്ന വിധ്വംസക ശക്തികള്‍ക്കെതിരായ പടവാളോങ്ങായും നാടകം മാറുന്നു.

കലയുടെ അപൂര്‍വ ചാരുത പീലിവിടര്‍ത്തിയാടുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന കഥയാണ് “നന്മകള്‍ പൂക്കും കാലം.” ഫൈന്‍ ആര്‍ട്സ് മലയാളം ടീമിലെ പ്രഗത്ഭനായ സംവിധായകന്‍ രെഞ്ചി കൊച്ചുമ്മന്‍റെ സാരഥ്യത്തില്‍ ജോസുകുട്ടി വലിയകല്ലുംങ്കല്‍, സജിനി സഖറിയ, കൊച്ചിന്‍ ഷാജി, റ്റീനോ തോമസ്, ജോര്‍ജ് തുമ്പയില്‍, ഷൈനി എബ്രഹാം, സണ്ണി കല്ലൂപ്പാറ, സന്തോഷ്, എഡിസണ്‍ എബ്രഹാം, മെറിന്‍ റ്റീനോ എന്നിവരാണ് അഭിനയ രംഗത്ത് എത്തുന്നത്. ജിജി എബ്രഹാം, റോയി മാത്യു, റീനാ റോയി, ഷിബു ഫിലിപ്പ്, സണ്ണീ റാന്നീ എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കുന്നു.

ഫൈന്‍ ആര്‍ട്സ് മലയാളം രക്ഷാധികാരി പി റ്റി ചാക്കോ (മലേഷ്യ)യുടെ നേത്യത്വത്തിലുള്ള കമ്മിറ്റി വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സജീവമായി നിലകൊള്ളുന്നു.

അമേരിക്കന്‍ മലയാളികളുടെ ഹ്യദയത്തുടിപ്പുകളില്‍ കലാസദ്യകള്‍ വിരിയിച്ച ഫൈന്‍ ആര്‍ട്സ് മലയാളം നാടകം, ന്യത്തം, ഗാനം, ചരിത്രാവിഷ്കാരം തുടങ്ങി വിവിധ കലാരൂപങ്ങള്‍ സംശുദ്ധവും സുതാര്യവുമായ ശൈലിയില്‍ ആധികാരികതയോടെ ആസ്വാദക സമക്ഷം അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തമായ രംഗപടങ്ങള്‍, ലൈറ്റിംഗ്, മേക്കപ്പ് സാമഗ്രികള്‍ എന്നിവയുള്ള ഫൈന്‍ ആര്‍ട്സ് മലയാളം ഇതിനോടകം അമേരിക്കയിലെ വിവിധ നഗരങ്ങള്‍, കാനഡ, മലേഷ്യ എന്നിവിടങ്ങളിലും നാടകാവതരണങ്ങളുമായി എത്തിയിട്ടുണ്ട്. വിവിധ ധനശേഖരണ പരിപാടികളിലായി അഞ്ചു ലക്ഷത്തിലധികം ഡോളര്‍ സംഘാടകര്‍ക്ക് നേടിക്കൊടുക്കുവാനും കഴിഞ്ഞു. പ്രചുരപ്രചാരം നേടിയ അക്കരകാഴ്ച്ചകളിലെ അഭിനേതാക്കളെകലാരംഗത്തിന് കാഴ്ച്ചവച്ചതും ഫൈന്‍ ആര്‍ട്സ് മലയാളം ആണ്.

“നന്മകള്‍ പൂക്കും കാല”ത്തിന്‍റെ ആദ്യ അവതരണം ന്യൂ ഇംഗ്ലണ്ട് മലയാളി അസ്സോസിയേഷന്‍റെ ക്രിസ്മസ് നവവത്സരാഘോഷളോടനുബന്ധിച്ച് ഡിസംബര്‍ 14, ശനിയാഴ്ച വൈകുന്നേരം ബോസ്റ്റണിലെ ചെംസ്ഫോര്‍ഡ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

2020ലെ ഫൈന്‍ ആര്‍ട്സിന്‍റെ ഈ നൂതന കലാസ്യഷ്ടി ഫണ്ട് റയ്സിങ്ങിനായൊ കലാസന്ധ്യകളെ പ്രശോഭിതമാക്കുന്നതിനായോ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക.

പ്രസിഡന്‍റ്
എഡിസണ്‍ എബ്രഹാം
(862)-485-0160

സെക്രട്ടറി
റ്റീനോ തോമസ്
(845)-538-3203

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ww.fineartsmalayalamnj.com

https://www.nemausa.org/details?id=100


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top