Flash News

കാര്‍ഷികപ്രതിസന്ധി: രാഷ്ട്രീയ കിസാന്‍ മഹാസംഘ് അടിയന്തര സംസ്ഥാന സമിതി ഡിസംബര്‍ 5ന് കൊച്ചിയില്‍

December 4, 2019 , രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Ltrhdകൊച്ചി: കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുമ്പോള്‍ കേരളത്തിലെ വിവിധ മേഖലകളില്‍ ആരംഭിച്ചിരിക്കുന്ന കര്‍ഷകജനകീയ മുന്നേറ്റങ്ങള്‍ ശക്തിപ്പെടുത്തുവാനും പിന്തുണയ്ക്കുവാനും സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ സംസ്ഥാന സമിതി അടിയന്തരമായി ഇന്ന് (ഡിസംബര്‍ 5) ഉച്ചകഴിഞ്ഞ് 3ന് കൊച്ചി ഇടപ്പള്ളിയിലുള്ള സംസ്ഥാനസമിതി ഹാളില്‍ ചേരും. ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ വി.വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ്, ദേശീയ സംസ്ഥാന കര്‍ഷകനേതാക്കളായ ഡിജോ കാപ്പന്‍, പി.റ്റി.ജോണ്‍, ഫാ.ജോസ് കാവനാടി, പ്രെഫ.ജോസുകുട്ടി ഒഴുകയില്‍, മുതലാംതോട് മണി, ജോയി കണ്ണംചിറ, കള്ളിയത്ത് അബ്ദുള്‍ സത്താര്‍ ഹാജി, യു.ഫല്‍ഗുണന്‍, അഡ്വ.ജോണ്‍ ജോസഫ്, വിളയോടി വേണുഗോപാല്‍, സുരേഷ് കുമാര്‍ ഓടാപന്തിയില്‍, ബേബി സഖറിയാസ്, കെ.ജീവാനന്ദന്‍, ജന്നറ്റ് മാത്യു, ജോയി നിലമ്പൂര്‍, ഷബീര്‍ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസര്‍ഗോഡ്, രാജു സേവ്യര്‍ എന്നിവര്‍ വിവിധ കാര്‍ഷിക വിഷയങ്ങള്‍ അവതരിപ്പിക്കും.

തീരദേശ മലയോരമേഖലകളിലെയും മധ്യകേരളത്തിലെയും കര്‍ഷകസമരങ്ങളും കാര്‍ഷിക വിഷയങ്ങളും ഏകോപിപ്പിച്ചുള്ള നീക്കങ്ങളെക്കുറിച്ച് സംസ്ഥാന സമിതി ചര്‍ച്ചചെയ്യുമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് അറിയിച്ചു.

അഡ്വ. ബിനോയ് തോമസ്
കണ്‍വീനര്‍
രാഷ്ട്രീയ കിസാന്‍ മഹാസംഘ്



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top