Flash News
വാഗ്ദാനപ്രകാരം അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന് ശിവസേന ഒരു കോടി രൂപ സംഭാവന ചെയ്തു   ****    കൊറോണ വൈറസ് ബാധയേറ്റ് മരിക്കുന്ന എല്ലാവരേയും കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സര്‍ക്കാര്‍   ****    ഫ്ലോറിഡയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കുകയില്ല, സംസ്ക്കാരം ടാമ്പയില്‍ നടത്തും   ****    കോവിഡ്-19: ആരോഗ്യപരിപാലന രംഗത്ത് മാറ്റങ്ങള്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍, 102 പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു   ****    കോവിഡ്-19: വിദേശത്തുനിന്ന് വരുന്നവരുടെ നിരീക്ഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു   ****   

സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെ കേട്ടാലറയ്ക്കുന്ന തെറിവിളിയുമായി പ്രതിഷേധം; ഭീഷണിയുണ്ടെന്ന് സിസ്റ്റര്‍ ലൂസി

December 5, 2019

7_102കല്‍പ്പറ്റ: ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകം പുറത്തിറങ്ങാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തനിക്ക് ഭീഷണിയുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

ഇന്നലെ രാത്രിയില്‍ സിസ്റ്റര്‍ താമസിക്കുന്ന വയനാട് കാരയ്ക്കാമല എഫ്‌സിസി മഠത്തിലേക്ക് ഒരു കൂട്ടം ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.  ഇവര്‍ മുദ്രാവാക്യം മുഴക്കുകയും കേട്ടലറയ്ക്കുന്ന തെറിവിളി നടത്തുകയും ചെയ്തുവെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. കാരയ്ക്കാമല പള്ളിയുമായി ബന്ധപ്പെട്ട നാല്‍പ്പതോളം പേരാണ് സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെ പന്തംകൊളുത്തി പ്രതിഷേധം നടത്തിയത്. ക്രൈസ്തവ സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.

‘കര്‍ത്താവിന്റെ നാമത്തില്‍’  എന്ന് പേരിട്ട ആത്മകഥയില്‍ സഭയ്ക്കുള്ളിലെ ചിലരുടെ ലൈംഗിക വൈകൃതങ്ങളെ സിസ്റ്റര്‍ തുറന്നുകാട്ടുന്നുണ്ട്. സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ ചില വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് സിസ്റ്റര്‍ പുസ്തകത്തില്‍ പറയുന്നു. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ കന്യാസ്ത്രീകളെ ചൂഷണം ചെയ്യാറുണ്ടെന്നും സിസ്റ്റര്‍ ആരോപിക്കുന്നു. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതില്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചതായും സിസ്റ്റര്‍ വെളിപ്പെടുത്തുന്നു. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസത്രീകളുമായും ബന്ധമുണ്ടായിരുന്നതായും സിസ്റ്റര്‍ ലൂസി ആത്മകഥയിലൂടെ ആരോപിക്കുന്നുണ്ട്.

സിസ്റ്റര്‍ ലൂസിയുടെ പുസ്തകത്തിന്റെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. സിസ്റ്റര്‍ ലൂസി കളപ്പുര, ഡിസി ബുക്‌സ്, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെ എതിര്‍ കക്ഷികളാക്കി എസ്എംഐ സന്യാസിനി സഭാംഗമായ സി. ലിസിയ ജോസഫാണ് ഹര്‍ജി സമര്‍പ്പിച്ചത്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top