വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 28-ന്

Christmas Flyer New 2ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 28 തിയതി ശനിയാഴ്ച അഞ്ചു മണി മുതല്‍ ഹാര്‍ട്‌സ്‌ഡെയില്‍ ഉള്ള Our Lady of Shkodra – Albanian Church ഓഡിറ്റോറിയത്തില്‍ (361 W Hartsdale Ave, Hartsdale, New York 10530) വെച്ച് നടത്തുന്നതാണ്. റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്ദേശം നല്‍കുന്നതായിരിക്കും. മുന്ന് മുതല്‍ 5 വരെ ജനറല്‍ ബോഡി മീറ്റിങ്ങും ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രസിഡന്റ് ജോയി ഇട്ടന്‍ അറിയിച്ചു. പ്രവേശനം സൗജന്യം. ഏവർക്കും സ്വാഗതം.

പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാനും, ഒര്‍ത്തിര്‍ക്കനും കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വേറിട്ട കലാപരിപാടികളും,ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന മറ്റ് നൃത്ത കലാരൂപങ്ങളും ഹൃദ്യമാക്കും വിധമാണ് ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങള്‍ ചിട്ടപ്പെടുത്തിരിക്കുന്നത്. ന്യൂ യോര്‍ക്കിലെ പ്രശസ്ത ഡാന്‍സ് ഗ്രൂപ്പുകള്‍ ആയ ദേവിക നായര്‍ ,സാറ്റ്‌വിക ഡാന്‍സ് ഗ്രൂപ്പും ; ലിസ ജോസഫ് ,നാട്യമുദ്ര ഡാന്‍സ് ഗ്രൂപ്പും പങ്കെടുത്ത് അവരുടെ കലയുടെ കേളി വൈഭവം പ്രകടിപ്പിക്കും. നുതന അവതരണ ശൈലിയുമായെത്തുന്ന സംഗീതത്തില്‍ പ്രപഞ്ചം സൃഷ്ടിക്കുന്ന പ്രസിദ്ധ മ്യൂസിക്കല്‍ ഗ്രൂപ്പ് ആയ പാന്‍പിസ് (Panpipes) അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളായിരിക്കും നമക്ക് സമ്മാനിക്കുന്നത്.

അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പുതുമയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ആസ്വാദ്യകരമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് , ന്യൂ ഇയര്‍ ആശംസകള്‍ നേര്‍ന്നുകൊള്ളുന്നുവെന്നും വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സ്‌നേഹിതരും ഈ പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്നും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , സെക്രട്ടറി നിരീഷ് ഉമ്മന്‍ , ട്രഷറര്‍ ടെറന്‍സണ്‍ തോമസ്, ,ജോ.സെക്രട്ടറി പ്രിന്‍സ് തോമസ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ ടി ജേക്കബ് , കോര്‍ഡിനേറ്റര്‍ ആന്റോ വര്‍ക്കി തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു . പ്രവേശനം ഫ്രീയാണ്.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News