ഫാത്തിമ ലത്തീഫിന്റെ മരണം: സിബിഐ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു

nz_0ന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ്. ഫാത്തിമ ലത്തീഫിന്റെ കുടുംബം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ ഐജി ആയിരിക്കും അന്വേഷണം നടത്തുന്നെതന്നും അദേഹം അറിയിച്ചു. തന്റെ മകളുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത നീക്കുക, പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അബ്ദുല്‍ ലത്തീഫ് ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഈ രണ്ടുകാര്യങ്ങളും അംഗീകരിച്ചാണ് അമിത് ഷാ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അമിത് ഷാ, ഫാത്തിമയുടെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

കഴിഞ്ഞ നവംബര്‍ പത്തിനാണ് ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന് മരിക്കുന്നതിന് മുമ്പ് ഫാത്തിമ തന്റെ മൊബൈല്‍ ഫോണില്‍ കുറിച്ചുവെച്ചിരുന്നു. ഈ ഫോണ്‍ ഫൊറന്‍സിക് വിഭാഗം ഇന്നലെ പരിശോധിച്ചു.

മകളുടെ മരണത്തിലെ നീക്കണമെന്നാവശ്യപ്പെട്ട് പിതാവ് അബ്ദുല്‍ ലത്തീഫ് ഇന്ന് പ്രധാനമന്ത്രിയെ കാണും. പ്രധാനമന്ത്രിയെ കണ്ട ശേഷം ചെന്നൈയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തും. പിന്നാലെ തുടര്‍ നടപടികളെ കുറിച്ച് മാധ്യമങ്ങളെ അറിയിക്കുമെന്നും അബ്ദുല്‍ ലത്തീഫ് വ്യക്താക്കി. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാലുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനുള്ള പരിശ്രമം കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ് നേരത്തെ ആരോപിച്ചിരുന്നു. പഠനസംബന്ധമായി ഉണ്ടായ അസൂയയുടെയും ഇഷ്ടക്കേടിന്റെയും ഭാഗമായി സഹപാഠികളില്‍ ചിലര്‍ ഫാത്തിമയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ലത്തീഫ് ആരോപിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News