ദക്ഷിണേഷ്യൻ ഗെയിംസ്: ഇന്ത്യ കുതിപ്പ് തുടരുന്നു; മെഡൽ പട്ടികയിൽ ഒന്നാമത്

WoVutitdകാഠ്മണ്ഡു (നേപ്പാള്‍ ): പതിമൂന്നാമത് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ബുധനാഴ്ച 29 മെഡലുകള്‍ നേടി ഇന്ത്യ മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തി. ഇന്ത്യ ഇതുവരെയായി 32 സ്വര്‍ണവും 26 വെള്ളിയും 13 വെങ്കലവും നേടി. തൊട്ടു പിറകെ 29 സ്വര്‍ണവും 15 വെള്ളിയും 25 വെങ്കലവുമായി നേപ്പാള്‍ രണ്ടാം സ്ഥാനത്താണ്.

വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ 23.67 സെക്കന്‍ഡില്‍ അര്‍ച്ചന സുസീന്ദ്രന്‍ രണ്ടാം സ്വര്‍ണം നേടി.

പുരുഷന്മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ 29 മിനിറ്റ് 32 സെക്കന്‍ഡില്‍ സുരേഷ് കുമാര്‍ വിജയിച്ചു. ലോകേഷ് സത്യനാഥനും സ്വാമിനാഥനും പുരുഷ ലോംഗ്ജമ്പില്‍ യഥാക്രമം 7.87 മീറ്റര്‍, 7.77 മീറ്റര്‍ ദൂരം താണ്ടി മെഡല്‍ നേടി.

പുരുഷ ഡിസ്കസ് ത്രോയില്‍ കിര്‍പാല്‍ സിംഗ് (57.88 മീറ്റര്‍), ഗഗന്ദീപ് സിംഗ് (53.57 മീറ്റര്‍) എന്നിവര്‍ മെഡല്‍ നേടി.

വനിതാ ഡിസ്കസ് ത്രോയില്‍ നവ്ജീത് കൗര്‍ ധില്ലണ്‍ സ്വര്‍ണം നേടി.

വനിതാ ലോംഗ് ജം‌പില്‍ സാന്ദ്ര ബാബു വെങ്കലം നേടി.

തായ്ക്വോണ്ടോയിലും ഇന്ത്യ മൂന്ന് സ്വര്‍ണമടക്കം ആറ് മെഡലുകള്‍ നേടി.

ലെതിക ഭണ്ഡാരി (53 കിലോഗ്രാമില്‍ താഴെ), ജാര്‍നെല്‍ സിംഗ് (74 കിലോഗ്രാമില്‍ താഴെ), റുഡാലി ബറുവ (73 കിലോഗ്രാമില്‍ കൂടുതല്‍) എന്നിവരാണ് സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 63 കിലോഗ്രാമില്‍ താഴെയുള്ള വനിതകളുടെ 62 കിലോഗ്രാം ഇനങ്ങളില്‍ സൗരവ്, ഗാംഗ് ജോട്ട് എന്നിവര്‍ വെള്ളി മെഡല്‍ നേടി. പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ ചൈതന്യ ഇനാം‌ദാര്‍ വെങ്കലം നേടി.

 

EK_uIapUEAEbGfW


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News