Flash News

വര്‍ഗീസ് ടി വര്‍ഗീസ് (ബാബു 63) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

December 5, 2019

varghese1ന്യൂയോര്‍ക്ക്: കുമ്പനാട് താഴത്തെക്കുറ്റ് കുടുംബാംഗം വര്‍ഗീസ് ടി. വര്‍ഗീസ് (ബാബു 63) ബുധനാഴ്ച സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. സ്റ്റാറ്റന്‍ ഐലന്‍ഡ് മര്‍ത്തോമ്മാ പള്ളി ഇടവകാംഗമാണ്.

ഭാര്യ: ഷൈനി വര്‍ഗീസ്.

മക്കള്‍: ഷിബിന്‍ വര്‍ഗീസ്, നിബിന്‍ വര്‍ഗീസ്, കെസിയ വര്‍ഗീസ്.

തോമസ് താഴത്തേക്കുറ്റ്, പരേതയായ ശോശാമ്മ മാത്യു, മറിയാമ്മ വര്‍ഗീസ്, ജോയമ്മ തോമസ്, ജയിംസ് ഏബ്രഹാം എന്നിവര്‍ സഹോദരങ്ങളാണ്.

പൊതുദര്‍ശനം: ഡിസംബര്‍ 6 വെള്ളിയാഴ്ച 4:00 മണി മുതല്‍ 9:00 മണി വരെ മര്‍ത്തോമ്മാ ദേവാലയത്തില്‍.

സംസ്‌കാര ശുശ്രൂഷ: ശനിയാഴ്ച രാവിലെ 9-നു മാര്‍ത്തോമ്മ ദേവാലയത്തില്‍. തുടര്‍ന്നു ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്ക്കാരം.

കുമ്പനാട് താഴത്തെക്കുറ്റ് പരേതരായ ടി.പി. ഏബ്രഹാം – ചിന്നമ്മ ദമ്പതികളുടേ നാലാമത്തെ പുത്രനായ ബാബു തിരുവല്ല മര്‍ത്തോമ്മാ കോളജില്‍ നിന്നു ബിരുദം നേടിയ ശേഷം ആധുനിക ഫോട്ടോഗ്രഫിയില്‍ പഠനം നടത്തി. തുടര്‍ന്ന് സൗദി അറേബ്യയില്‍ ദീര്‍ഘകാലം സ്വന്തമായി ഫോട്ടോ സ്റ്റുഡിയോ സ്ഥാപിച്ച് ബിസിനസ് രംഗത്ത് സജീവമായി.

1999-ല്‍ അമേരിക്കയില്‍ എത്തിയശേഷം റിച്ച്മണ്ട് കിഡ്‌നി സെന്റര്‍, ഐലന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ഡയാലിസിസ് ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഏതാനും മാസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

സ്റ്റാറ്റന്‍ ഐലന്‍ഡ് മര്‍ത്തോമ്മാ ദേവലായത്തിലെ സജീവാംഗവും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിശബ്ദ സാനിധ്യവുമായിരുന്നു. കുടുംബത്തിന്റെ സ്വന്തമായ കുമ്പനാട് സെന്‍‌ട്രല്‍ സ്റ്റുഡിയോയിലും സൗദിയിലും ഫോട്ടോഗ്രഫി രംഗത്ത് പ്രതിഭ തെളിയിച്ചു.

നിര്യാണത്തില്‍ മാര്‍ത്തോമ്മാ പള്ളി വികാരി ഫാ. ജോണ്‍സണ്‍ ഏബ്രഹാം, സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തോമസ് തോമസ് പാലത്ര, എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫാ. സോജു വര്‍ഗീസ്, കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് പ്രസിഡന്റ് ഇടിക്കുള ചാക്കോ തുടങ്ങിയവര്‍ അനുശോചിച്ചു.

(വിവരങ്ങള്‍ക്ക് കടപ്പട്: റോഷിന്‍ മാമ്മന്‍)



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top