മാവേലി തിയ്യേറ്ററില്‍ ‘മാമാങ്കം’

PHOTO-201മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം മാവേലി തീയറ്ററില്‍ എത്തുന്നതില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി / കണക്ടിക്കറ്റിലുള്ള പ്രേക്ഷകര്‍ സന്തോഷത്തിലാണ്, 13 നു ആദ്യ ഷോ 6.30പിഎം നും 9.30 പിഎം നും നടക്കുന്നു. ഒരിടവേളയ്ക്ക് ശേഷം മമ്മുക്ക വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ കരിയറിലെ എറ്റവും വലിയ ചിത്രമാണ് മാമാങ്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതാണ്.

ചരിത്ര പശ്ചാത്തലത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന സിനിമ എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വെച്ച് നടക്കാറുളള മാമാങ്കം പ്രമേയമാക്കികൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ചാവേറായിട്ടാണ് മെഗാസ്റ്റാര്‍ എത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം പ്രാധാന്യമുളള വേഷത്തിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും എത്തുന്നത്. ഇവര്‍ക്കൊപ്പം അനു സിത്താര, പ്രാചി ടെഹ്ലാന്‍, കനിഹ തുടങ്ങിയവര്‍ നായികമാരായി എത്തുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് മാവേലി തീയറ്റര്‍ 845 729 9869

mamangam


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment