രാഹുൽ ഗാന്ധി ഷഹല ഷെറിന്റെ വീട് സന്ദര്‍ശിച്ചു

gbgbgbgസുല്‍ത്താന്‍ ബത്തേരി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി എം.പി, ഗവണ്‍മെന്റ് സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് സന്ദര്‍ശിച്ചു. ഷഹലയുടെ മാതാപിതാക്കളുമായും ബന്ധുക്കളുമായും അദ്ദേഹം സംസാരിക്കുകയും ഷഹലയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.

വയനാട്ടിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തുടര്‍ന്ന് സര്‍വജന സ്‌കൂൾ സന്ദർശിച്ച അദ്ദേഹം അധ്യാപകരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഷഹലയ്ക്ക് പാമ്പുകടിയേറ്റ ക്ലാസ് മുറിയും അദ്ദേഹം സന്ദര്‍ശിച്ചു.

ഉച്ചക്ക് 12 മണിയോടെയാണ് സുൽത്താൻ ബത്തേരി പുത്തൻകുന്നിലെ ഷഹല ഷെറിന്റെ വീട്ടിൽ സന്ദർശനം നടത്തിയത്. വയനാട്ടിൽ മെഡിക്കൽ കോളേജ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നു ഷാഹ്‌ലയുടെ രക്ഷിതാക്കൾ രാഹുലിനോട് പറഞ്ഞു. വയനാട്ടിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു

shahlaവീട്ടിലുണ്ടായിരുന്ന കുട്ടികളോട് ഷഹ്‌ലയുടെ ഇഷ്ടങ്ങളെ കുറിച്ച് ചോദിച്ച രാഹുൽ ഷെഹ്‌ലയുടെ ഫോട്ടോകളും കാണാനായി ചോദിച്ചു വാങ്ങി. എല്ലാ ആവശ്യങ്ങൾക്കും ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് രാഹുൽ മടങ്ങിയത്

അതിനിടെ മരിച്ച ഷഹല ഷെറിന്‍റ കുടുംബത്തിനും ബാറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച നവനീതിന്‍റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സ്‍കൂളില്‍ മുതിർന്ന വിദ്യാർത്ഥികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ പട്ടിക കഷ്ണം തലയിൽ കൊണ്ടാണ് നവനീത് മരിച്ചത്. തലയ്ക്കുള്ളിലുണ്ടായ രക്ത സ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.തലയ്ക്ക് പിന്നിൽ ചതവും പാടുകളും കണ്ടെത്തിയിരുന്നു. മാവേലിക്കര ചുനക്കര ഗവ വൊക്കേഷണൽ ഹയർസെക്കന്‍ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു നവനീത്.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment