ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയെ കടത്തിവെട്ടി ഗുജറാത്തിലെ ഏകതാ പ്രതിമ

statue-of-unity-1ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഗുജറാത്തിലെ ഏകതാ പ്രതിമ ജനശ്രദ്ധയാകര്‍ഷിക്കുന്നു. 133 വര്‍ഷം പഴക്കമുള്ള സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണവും ഏകതാ പ്രതിമയിലെ സന്ദര്‍ശകരുടെ എണ്ണവും താരതമ്യം ചെയ്തപ്പോഴാണ് കണക്കുകള്‍ ലഭ്യമായത്. നിര്‍മ്മാണം പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍ ഗുജറാത്തിലെ സ്മാരകം ദിനംപ്രതി ശരാശരി 15,000 വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്നതായാണ് കണക്കുകള്‍.

ആദ്യ വര്‍ഷത്തെ ദൈനംദിന ശരാശരിയേക്കാള്‍ 74 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷത്തില്‍ ഉണ്ടായത്. അതായത് 2018 നവംബര്‍ 1 മുതല്‍ 2019 ഒക്ടോബര്‍ 31 വരെ, ഈ രണ്ടാം വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ പ്രതിദിന ശരാശരി 15,036 സന്ദര്‍ശകരാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

വാരാന്ത്യ ദിവസങ്ങളില്‍ ഈ കണക്ക് ഇരിട്ടിയാകാറുണ്ട്. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയില്‍ പ്രതിദിനം പതിനായിരത്തോളം സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത്. സര്‍ദാര്‍ സരോവര്‍ നര്‍മദ നിഗം ലിമിറ്റഡിന്റെ പ്രസ്താവനയില്‍ ആണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. 182 മീറ്റര്‍ ഉയരത്തില്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്.

ഗുജറാത്തിലെ കെവാഡിയ കോളനിയിലെ നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപമാണ് ഏകതാ പ്രതിമ സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ ശില്പിയായ രാം വി സുതര്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച് ഈ പ്രതിമ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദനം ചെയ്തത്.

ജംഗിള്‍ സഫാരി, കുട്ടികളുടെ പോഷകാഹാര പാര്‍ക്ക്, കള്ളിച്ചെടി ഉദ്യാനം, ബട്ടര്‍ഫ്ലൈ ഗാര്‍ഡന്‍, ഏകതാ നഴ്‌സറി, ഡിനോ ട്രയല്‍, റിവര്‍ റാഫ്റ്റിംഗ്, ബോട്ടിംഗ് എന്നിവയും പ്രതിമയുടെ ഭാഗമായ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

ഈ അധിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ 2019 നവംബറില്‍ ദിവസേനയുള്ള വിനോദസഞ്ചാരികളുടെ സന്ദര്‍ശനത്തില്‍ കുത്തനെയുള്ള വര്‍ദ്ധനവിന് കാരണമായി. ഈ വര്‍ഷം നവംബര്‍ 30 വരെ മൊത്തം 30,90,723 സഞ്ചാരികള്‍ കെവാഡിയ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇത് മൊത്തം വരുമാനം 85.57 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment