ന്യൂഡല്‍ഹി: വിഷ്യനാര ഗ്ലോബല്‍ മിസ്സിസ് ഇന്ത്യ 2019-20 വര്‍ഷത്തെ പ്രീമിയര്‍ സൗന്ദര്യ മത്സരത്തിനുള്ള വിജയികളെ പ്രഖ്യാപിച്ചു. രാജ്യമെമ്പാടും പ്രചാരത്തിലുള്ള സൗന്ദര്യ മത്സരങ്ങള്‍ നടത്തുന്ന മുന്‍നിര സ്ഥാപനങ്ങളിലൊന്നാണ് വിഷനാര ഗ്ലോബല്‍.
201920 വര്‍ഷത്തില്‍ യുഎഇയിലെ ദുബായില്‍ നിന്നുള്ള ഏഞ്ചല മേലലിനെ മിസ്സിസ് ഇന്ത്യ ഗ്ലോബലായി കിരീടം ചൂടി. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്ന ഏക മലയാളിയാണ്. മിസ്സിസ് കേരള, മിസ്സിസ് സ്പെക്ടാകുലര്‍ ഐസ് ടൈറ്റിലുകളും നേടി. മിസ്സിസ് ഇന്ത്യ, മിസ്സിസ് ഇന്ത്യ ഫിറ്റ്നെസ്, മിസ്സിസ് ഇന്ത്യ ഗ്രേഷ്യസ്, മിസ്സിസ് ഇന്ത്യ ഗ്ലോബല്‍, മിസ്സിസ് ഇന്ത്യ ഓവര്‍സീസ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായിരുന്നു മത്സരം.
കഠിനമായ ഓഡിഷനുകള്‍ക്കും പരിശീലന സെഷനുകള്‍ക്കും ശേഷം, ഒടുവില്‍ രാജ്യത്തൊട്ടാകെയുള്ള 32 മത്സരാര്‍ത്ഥികളുമായി നവംബര്‍ 30 ന് ഗ്രാന്‍ഡ് ഫൈനലില്‍ മത്സരം ഡല്‍ഹിയില്‍ നടന്നു. ചെങ്ങന്നൂര്‍ കല്ലിശ്ശേരി മഴുക്കീര്‍ കുറ്റിക്കാട്ടില്‍ റോബിന് ജോസിന്റെ ഭാര്യയും റാന്നി മേലേല് പ്രൊഫ. റോയി മേലേലിന്റെ (സെന്റ് തോമസ് കോളേജ് മുന്‍ പ്രിന്‍സിപ്പിള്‍ ) മകളുമാണ്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news