ഹൈദരാബാദ്: ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മനുഷ്യാവകാശ കമ്മീഷന് കീഴിലെ ഇന്‍വസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറലിന് കമ്മീഷന് നിര്‍ദ്ദേശം നല്കി. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
26 കാരിയായ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളേയും ഇന്നലെ പുലര്‍ച്ചെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. തെലങ്കാനയിലെ നാരായണ്‍ പേട്ട് ജില്ലക്കാരായ മുഹമ്മദ് ആരിഫ്, ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു എന്നിവരാണ് പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്.
തെളിവെടുപ്പിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോൾ വെടിവെച്ചുവെന്നാണ് സൈബറാബാദ് പോലീസ് കമ്മീഷണർ വി.സി സജ്ജനാര്‍ മാദ്ധ്യമങ്ങളോട് വിശദീകരിച്ചത്. പ്രതികൾ വടികളും കല്ലുകളും ഉപയോഗിച്ചു പൊലീസിനെ ആക്രമിച്ചവെന്നും ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്തശേഷം പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും വി.സി സജ്ജനാര്‍ വിശദീകരിച്ചിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news