‘സൂര്യപുത്രന്‍’ നാടകം ഡിസംബര്‍ 8 ഞായറാഴ്ച ഡാളസില്‍

Poster New 02(2)ഡാളസ്: ഭരത് മോഹന്‍ലാലിന്‍റെ ശബ്ദ വിവരണത്തോടെ അത്യുജ്ജലമായി ഡാളസില്‍ ഒരുപ്രാവശ്യം പ്രദര്‍ശിപ്പിച്ച ‘സൂര്യപുത്രന്‍’ എന്ന നൃത്ത സംഗീത നാടകം പ്രേക്ഷകരുടെ നിരന്തര അഭ്യര്‍ത്ഥനയെ മാനിച്ച്, ഡിസംബര്‍ 8 വൈകുന്നേരം 5 മണിക്ക് സെയിന്‍റ് ഇഗ്നേഷ്യസ് കരോള്‍ട്ടണ്‍ പള്ളിയില്‍ വെച്ച് നടത്തുന്നു. ‘ലിറ്റ് ദി വേ’ എന്ന സേവനസന്നദ്ധ സംഘടനയുടെ ധന സമാഹരണത്തിനായി ഭരത കല തീയേറ്റേഴ്സ് ഒരുക്കിയിരിക്കുന്ന ഈ ദൃശ്യ വിരുന്നില്‍ നിന്നും ലഭിക്കുന്ന പണം, അമേരിക്കയിലുള്ള ഹൈസ്കൂള്‍ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പിനായി ഉപയോഗിക്കുന്നതായിരിക്കും.

ലോക പ്രശസ്തമായ ഹ്രസ്വ ചിത്രങ്ങളിലൂടെ കഴിവുകള്‍ തെളിയിച്ചിട്ടുള്ള അനേകം പ്രതിഭകളുടെ സമ്മേളന വേദിയായ സൂര്യപുത്രന്‍, കാണികളുടെ കണ്ണും കരളും കവരും എന്നുറപ്പാണ്. ഭാരതീയ ഇതിഹാസങ്ങളില്‍ ദാന കര്‍മത്തിന്‍റെ പ്രതീകമായി നിലകൊള്ളുന്ന കര്‍ണ്ണന്‍, അഞ്ച് രംഗങ്ങളിലായി രംഗത്തെത്തുന്നതു കണ്ടാസ്വദിക്കാന്‍ എല്ലാ കലാപ്രേമികളെയും, ഭരത കല തീയേറ്റേഴ്സിന്‍റെയും, ലിറ്റ് ദി വേ ചാരിറ്റിയുടെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരണങ്ങള്‍ക്ക്: മീനു എലിസബത്ത് 214 620 6442, അനശ്വര്‍ മാമ്പിള്ളി 203 400 9266, സന്തോഷ് പിള്ള 469 682 6699, ഹരിദാസ് തങ്കപ്പന്‍ 214 908 5686.

Venue: St. Ignatious Church, 2707 Dove Creek, Carrollton, TX- 75006
December 8, 5.00 pm

Print Friendly, PDF & Email

Related News

Leave a Comment