Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന – 4   ****    ഇന്ത്യ മാലിദ്വീപിലെ ഏറ്റവും വലിയ ഇൻഫ്രാ പ്രോജക്ടിനായി 500 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചു   ****    സ്വാതന്ത്ര്യ ദിനം 2020: രാമക്ഷേത്രം മുതൽ ആത്മ നിർഭർ ഭാരത് വരെ; പ്രധാനമന്ത്രി മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് കാതോര്‍ത്ത് ജനങ്ങള്‍   ****    കോവിഡ്-19: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,000 പുതിയ കേസുകള്‍; ഇന്ത്യയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവര്‍ 24 ലക്ഷം; മരണസംഖ്യ 48,000   ****    ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഓ സി) പെൻസിൽവേനിയ ചാപ്റ്റർ നിലവിൽ വന്നു, പ്രസിഡന്റ് ചെറിയാൻ കോശി   ****    മൂന്നാര്‍ പെട്ടിമുടിയിലെ ദുരന്തം: ഇതുവരെ 55 മൃതദേഹങ്ങള്‍ കണ്ടെടുത്തു, ഇനി 15 പേരെക്കൂടി കണ്ടെത്താനുണ്ട്   ****   

ദേശീയപാത 66 ല്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ല: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

December 8, 2019

NH66-IN.svgതൃശൂര്‍ (8.12.2019): ദേശീയപാത 66 ല്‍ മൂന്ന് പിടീക മുതല്‍ ഏങ്ങണ്ടിയൂര്‍ വരെയുള്ള ഭാഗത്ത് രാത്രിയില്‍ തെരുവുവിളക്കുകള്‍ നിശ്ചലമായ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ദേശീയപാത അതോറിറ്റി തിരുവനന്തപുരം മേഖല ഓഫീസിനോട് അടിയന്തരമായി പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കി. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിയുടെ പരാതിയെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.

ദേശീയപാത 66ല്‍ മൂന്ന് പീടിക മുതല്‍ ഏങ്ങണ്ടിയൂര്‍ വരെയുള്ള ഭാഗത്ത് തെരുവു വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ നിരവധി അപകടങ്ങളുണ്ടാകുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ പരാതിയില്‍ ഗോവിന്ദന്‍ നമ്പൂതിരി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ രണ്ടുമാസത്തിനിടെ സ്ഥിരമായി യാത്ര ചെയ്തപ്പോഴാണ് തെരുവുവിളക്കുകളുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടത്. ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന തെരുവുവിളക്കുകള്‍ പേരിന് മാത്രമാണ്, മതിയായ പ്രകാശമില്ല. ഇത് മൂലം യാത്രക്കാര്‍ മാനസികമായും ശാരീരികമായി ഒരുപാട് ക്ലേശങ്ങള്‍ അനുഭവിക്കുന്നു. ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ദേശീയ പാതയില്‍ തെരുവുവിളക്കുകളുടെ അഭാവം അര്‍ദ്ധരാത്രിയില്‍ അമിതവേഗത്തിനും വലിയ അപകടങ്ങള്‍ക്കും വഴിയൊരുക്കും ഗോവിന്ദന്‍ നമ്പൂതിരി പറഞ്ഞു.

കേരളത്തിലെ സുപ്രധാനമായ ദേശീയപാതയായിട്ടും റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും നടപ്പിലാക്കിയിട്ടില്ല. അത് മൂലം രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര ദുഷ്?കരമാവുകയും ചെയ്യുന്നു. ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തെരുവുവിളക്കുകളുടെ കാര്യത്തില്‍ അലംഭാവം കാട്ടുവെന്നും വലിയ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top