ഓപ്പറേഷന്‍ താമര വിജയത്തിലേക്ക്? പതിനഞ്ചില്‍ പതിനൊന്നിലും ബിജെപി മുന്നേറ്റം

6_115ബെംഗളൂരു: കര്‍ണ്ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി മുന്നേറുകയാണ്. വോട്ടെടുപ്പ് നടന്ന 15 സീറ്റില്‍ പതിനൊന്നിലും ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. രണ്ട് സീറ്റുകളില്‍ വീതം കോണ്‍ഗ്രസും ജെഡിഎസും മുന്നിലെത്തിയപ്പോള്‍ ഒരു സീറ്റില്‍ ബിജെപി വിമതനാണ് മുന്നേറുന്നത്.

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ചുക്കാന്‍ പിടിച്ച വിമത സ്ഥാനാര്‍ത്ഥികളാണ് ബിജെപി ടിക്കറ്റില്‍ മത്സരിച്ചവരില്‍ 13 പേരും. ഇവര്‍ കോണ്‍ഗ്രസ് കോട്ടകള്‍ പോലും പിടിച്ചെടുക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. യശ്വന്ത്പുരയിലും കെആര്‍ പേട്ടയിലും മാത്രമാണ് ബിജെപിയിലേക്ക് പോയ വിമതരെ ജനം തഴഞ്ഞതായി സൂചനകള്‍ വരുന്നത്. ഹോസ്‌കോട്ടയിലാകട്ടെ ബിജെപി വിമതന്‍, ബിജെപിയെ ഞെട്ടിച്ചുകൊണ്ട് മുന്നേറുകയാണ്.

യെദ്യൂരപ്പ സര്‍ക്കാരിന് ഭരണത്തില്‍ തുടരണമെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളില്‍ ആറെണ്ണമെങ്കിലും നേടണം. ഇപ്പോഴത്തെ മുന്നേറ്റ നില തുടര്‍ന്നാല്‍ ബിജെപി സര്‍ക്കാരിന് നിഷ്പ്രയാസം ഭരണത്തില്‍ തുടരാം. വിവിധ എക്‌സിറ്റ് പോളുകള്‍ ബിജെപിയ്ക്ക് 13 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment