ഉന്നാവില്‍ കൊല്ലപ്പെട്ട യുവതിക്ക് സ്മാരകം നിര്‍മ്മിക്കാനൊരുങ്ങി യു പി സര്‍ക്കാര്‍

Unnao-1-1ഉത്തര്‍പ്രദേശിലെ ഭട്ടിന്‍ഖേഡയില്‍ ബലാത്സംഗക്കേസ് പ്രതികള്‍ തീ കൊളുത്തിക്കൊന്ന യുവതിയ്ക്ക് സ്മാരകമുണ്ടാക്കാനുള്ള യുപി സര്‍ക്കാരിന്റെ നടപടിയെ തടഞ്ഞ് നാട്ടുകാര്‍. സ്മാരകമുണ്ടാക്കാനുള്ള നിര്‍മ്മാണ സാമഗ്രികള്‍ പൊലീസ് ഉദ്യോഗസ്ഥന്‍മാരടക്കമുള്ളവര്‍ സ്ഥലത്ത് കൊണ്ടുവന്നിറക്കി. ഇതറിഞ്ഞ യുവതിയുടെ കുടുംബം എത്തി നിര്‍മ്മാണം തടയുകയായിരുന്നു. ആദ്യം നീതി തരൂ, എന്നിട്ട് മതി സ്മാരകം എന്ന് യുവതിയുടെ സഹോദരി പൊട്ടിത്തെറിച്ചു.

യുവതിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്ന സ്ഥലത്ത് തന്നെയാണ് സ്മാരകം നിര്‍മ്മിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമം നടത്തുകയാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ജനരോഷം ശമിപ്പിക്കാനുള്ള പുതിയ നീക്കം.

unnao-rape-caseയുവതിയുടെ വീട്ടുകാരെ അറിയിക്കാതെയായിരുന്നു ഇത്. ഇഷ്ടികയും മണ്ണുമിറക്കി നിര്‍മ്മാണം നടത്താന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍, യുവതിയുടെ വീട്ടുകാരെ വിവരമറിയിക്കുകയും യുവതിയുടെ സഹോദരിയുടെ നേതൃത്വത്തില്‍ ഒരു വലിയ സംഘം നാട്ടുകാര്‍ ശ്മശാനത്തിലേക്ക് ഇരമ്പിയെത്തി നിര്‍മ്മാണം തടയുകയായിരുന്നു.

ഇതെന്ത് പ്രഹസനമാണെന്ന് യുവതിയുടെ സഹോദരി ചോദിച്ചു. ‘ഞങ്ങളുടെ വീട്ടില്‍ ചടങ്ങുകള്‍ നടക്കുകയാണ്. എട്ട് ദിവസത്തെ മരണാനന്തരച്ചടങ്ങുകള്‍ പോലും പൂര്‍ത്തിയായിട്ടില്ല. അതിനിടയില്‍ ധൃതി പിടിച്ച് ആര്‍ക്ക് വേണ്ടിയാണ് ഈ സ്മാരകനിര്‍മാണം? ഈ മണ്ണും കട്ടയും ഇവിടെ കൊണ്ടു വന്ന് ഇറക്കിയിരിക്കുന്നത് എന്തിനാണ്? ഇത്രയും കാലം ഞങ്ങള്‍ നീതിയ്ക്ക് വേണ്ടി മുറവിളി കൂട്ടിയിട്ടും ആരും ഞങ്ങളുടെ കൂടെ നിന്നില്ല. ഇന്ന് എന്റെ സഹോദരി ജീവിച്ചിരിപ്പില്ല. ഒരു കാര്യം ഉറപ്പിച്ച് പറയാം, ഇവിടെ ഈ സ്മാരകം നിര്‍മിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല” യുവതിയുടെ സഹോദരി പറഞ്ഞു.


Print Friendly, PDF & Email

Related News

Leave a Comment