ഓര്‍മ്മ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 14 ന്

picture-22106-1430953078ഒര്‍ലാന്റോ : ഒര്‍ലാന്റോ റീജനല്‍ മലയാളി അസോസിയേഷന്‍ (ഓര്‍മ്മ) ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 14ന് ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ കാസെല്‍ബെറി സെന്ററില്‍ (1994 ഈസ്റ്റ് ലേക്ക് െ്രെഡവ്, ഫ്‌ളോറിഡ 32707) വെച്ച് നടത്തപ്പെടും.

ക്രിസ്മസ് രാവ് സ്‌കിറ്റ്, ഫ്‌ലാഷ് ഡാന്‍സ്, പുരാതന മാര്‍ഗ്ഗംകളി, ഗാനമേള, സിനിമാറ്റിക് ഡാന്‍സ്, കരോള്‍ ഗാനാലാപനം തുടങ്ങി ഒട്ടനവധി വിനോദങ്ങളും മറ്റ് മത്സരങ്ങളും പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് നവ്യാനുഭവം പകരും.

ക്രമീകരണങ്ങള്‍ക്ക് വേണ്ടി ഭാരവാഹികളുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ജിജോ ചിറയില്‍ (പ്രസിഡന്റ്), തോമസ് കുറിയാക്കോസ് (വൈസ് പ്രസിഡന്റ്), ക്രിഷ്ണ ശ്രീകാന്ത് (സെക്രട്ടറി), മാത്യൂ സൈമണ്‍ (ജോ. സെക്രട്ടറി), നെബു സ്റ്റീഫന്‍ (ട്രഷറര്‍) എന്നിവരാണ് ഓര്‍മ്മ ഭാരവാഹികള്‍.
നിബു വെള്ളവന്താനം

orma

Print Friendly, PDF & Email

Related News

Leave a Comment