ജോസഫിനേയും, മറിയയേയും, ഉണ്ണിയേശുവിനേയും ഇരുമ്പുകൂട്ടിനകത്തിട്ടടച്ച് പ്രതിഷേധം

09nativity-superJumboക്ലെയര്‍മോണ്ട് (കാലിഫോര്‍ണിയ): കുയിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്കയില്‍ നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളെ പ്രതികാത്മകമായി ചിത്രീകരിക്കുന്നതിന് സാധാരണ ക്രിസ്തുമസ്സിനോടനുബന്ധിച്ചു അലങ്കരിക്കുന്ന നാറ്റിവിറ്റി സീനില്‍ ഉണ്ണിയേശുവിനേയും. മാതാപിതാക്കളേയും വെവ്വേറെ ഇരുമ്പു കൂട്ടിലടച്ചു അസാധാരണ പ്രതിഷേധത്തിന് കാലിഫോര്‍ണിയ ക്ലെയര്‍ മോണ്ട് യുനൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ച് പരിസരം വേദിയായി.

ഇവര്‍ മൂവരും ഞങ്ങളുടെ വിശുദ്ധ കുടുംബമാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരുമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. ഇരുമ്പ് കൂടിന് മുമ്പില്‍ നിന്നുകൊണ്ട് റവ കേരണ്‍ ക്ലാര്‍ക്ക് പ്രഖ്യാപിച്ചു. അമേരിക്കയില്‍ അഭയം തേടി അതിര്‍ത്തി പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ആയിരക്കണക്കിനാളുകളെ പരസ്പരം തമ്മിലകറ്റി കുടുംബ ബന്ധങ്ങള്‍ താറുമാറാകുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി കാണുന്നു കേരണ്‍ പറഞ്ഞു. നൂറു കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കിയിരുന്ന ദേവാലയമാണ് മെത്തഡിസ്റ്റ് ചര്‍ച്ച്.

ക്രിസ്തുവിന്റെ ജനനശേഷം ഉണ്ണിയേശുവിനേയും കൂട്ടി മാതാപിതാക്കള്‍ ഹെറോദാവിനെ പേടിച്ചു ഈജിപ്റ്റിലേക്ക് പാലായനം ചെയ്തപ്പോള്‍ അവര്‍ക്ക് അവിടെ അഭയം ലഭിച്ചിരുന്നു. ഈ കുടുംബം ഇപ്പോള്‍ അമേരിക്കയില്‍ എത്തിയിരുന്നുവെങ്കില്‍ അവരുടെ സ്ഥിതി എന്താകുമായിരുന്നു എന്ന് പാസ്റ്റര്‍ കേരണന്‍ ചോദിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment