Flash News

പൗരത്വ ഭേദഗതി ബില്‍: അസ്സാമില്‍ കര്‍ഫ്യൂ; ത്രിപുരയില്‍ സൈന്യത്തെ വിന്യസിച്ചു

December 12, 2019 , .

Citizenship-Amendment-Bill-Protets-PTIന്യൂഡല്‍ഹി: രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതോടെ അസമിലെ ചില നഗരങ്ങളില്‍ പ്രതിഷേധം അക്രമമായി മാറി.

പൗരത്വ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയതിനെതിരെ പാര്‍ലമെന്‍റില്‍ ബുധനാഴ്ച നടന്ന പ്രതിഷേധം കണക്കിലെടുത്ത് അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. അസം റൈഫിള്‍സ് ഉദ്യോഗസ്ഥരെ ത്രിപുരയില്‍ വിന്യസിച്ചിട്ടുണ്ട്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാനനില നിലനിര്‍ത്താന്‍ അയ്യായിരം അര്‍ദ്ധസൈനികരെ കേന്ദ്രം അയച്ചിട്ടുണ്ട്. ബില്ലിനെതിരെ പ്രതിഷേധക്കാര്‍ ബുധനാഴ്ച അസമിലെ തെരുവിലിറങ്ങി.

പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. സംസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണ്. എന്നിരുന്നാലും, ഏതെങ്കിലും പാര്‍ട്ടിയോ വിദ്യാര്‍ത്ഥി സംഘടനയോ ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ല.

സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധക്കാരില്‍ കൂടുതലും. പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.

ക്രമസമാധാന പാലനത്തിനായി സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ ഏഴ് മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിയതായി അസം സര്‍ക്കാര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു.

കമരൂപ് (മെട്രോ), ലഖിം‌പൂര്‍, ധേമാജി, ടിന്‍സുകിയ, ദിബ്രുഗഡ്, ചരെദേവ്, ശിവസാഗര്‍, ജോര്‍ഹട്ട്, ഗോലഘട്ട്, കമ്രൂപ് ജില്ലകളില്‍ 24 മണിക്കൂര്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദിബ്രുഗഡിലെ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്‍റെ വീടിനു നേരെ കല്ലെറിഞ്ഞു. ഇതിനുപുറമെ എംപിയും സഹമന്ത്രിയുമായ രമേശ്വര്‍ തെലിയുടെ വീടും വളഞ്ഞു.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ പ്രതിഷേധിച്ച 10 മുതല്‍ 12 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതിനുപുറമെ, ആസാമിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ ഭാഗങ്ങളില്‍ പ്രതിഷേധക്കാര്‍ ടയര്‍ കത്തിക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും സൈന്യവുമായി ഏറ്റുമുട്ടുകയും ചെയ്തു.

ഗുവാഹത്തിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അഡീഷണല്‍ ഡിജിപി (ക്രമസമാധാനം) മുകേഷ് അഗര്‍വാള്‍ പറഞ്ഞു. സൈന്യം ഉടന്‍ മാര്‍ച്ച് പാസ്റ്റ് നടത്തുമെന്ന് സൈനിക വക്താവ് പറഞ്ഞു.

ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറിലും ബില്‍ വിരുദ്ധ പ്രതിഷേധം നടന്നു. രാജ്യസഭയില്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സര്‍ക്കാരിനോട് ചോദിച്ചു, ‘ഈ നിര്‍ദ്ദിഷ്ട നിയമത്തില്‍ രാജ്യം മുഴുവന്‍ സന്തുഷ്ടരാണോ? അസം, ത്രിപുര, അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ പ്രതിഷേധം നടക്കുന്നത് എന്തുകൊണ്ട്? ‘

സംസ്ഥാനത്തെ ധലെ ജില്ലയിലെ കമലാപൂര്‍, മനു, അംബാസ എന്നിവിടങ്ങളില്‍ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്ന് ത്രിപുരയിലെ അഡീ. ഡിജിപി രാജീവ് സിംഗ് പറഞ്ഞു. ചില ഭാഗങ്ങളിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് പോലീസിന് ലാത്തി ചാര്‍ജ് ചെയ്ത് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലാണ്.

ഡിസംബര്‍ 10 ന് നോര്‍ത്ത് ഈസ്റ്റിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ കേന്ദ്ര സംഘടനയായ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്‍റ്സ് യൂണിയന്‍ (നെസോ) ഈ ബില്ലിനെതിരെ 12 മണിക്കൂര്‍ വടക്കുകിഴക്കന്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. മറ്റു പല സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ പിന്തുണച്ചു. ആസാം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറം, ത്രിപുര എന്നിവിടങ്ങളില്‍ ബന്ദ് കണക്കിലെടുത്ത് സുരക്ഷ ഏര്‍പ്പെടുത്തി.

പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നു. മതപരമായ വിവേചനമില്ലാതെ അനധികൃത അഭയാര്‍ഥികളെ സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനുള്ള അവസാന തീയതി 1971 മാര്‍ച്ച് 24 ന് നിശ്ചയിച്ചിട്ടുള്ള അസം കരാര്‍ 1985 ലെ വ്യവസ്ഥകള്‍ ഇത് റദ്ദാക്കുമെന്ന് അസമില്‍ താമസിക്കുന്ന ആളുകള്‍ പറയുന്നു.

അയ്യായിരം അര്‍ദ്ധസൈനികരെ വടക്കുകിഴക്കന്‍ ഭാഗത്തേക്ക് അയച്ചു: ഉദ്യോഗസ്ഥര്‍

അസം ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 5000 അര്‍ദ്ധസെനികരെ കേന്ദ്രം അയച്ചു. പാര്‍ലമെന്‍റില്‍ പൗരത്വ (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തിനായി സൈനികരെ അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഓഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ നീക്കം ചെയ്യാനും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന് മുമ്പായി 20 ഓളം കമ്പനികളെ (2000 ജവാന്മാര്‍) കശ്മീരില്‍ നിന്ന് തിരിച്ചുവിളിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബാക്കി 30 കമ്പനികളെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), എസ്എസ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ബില്ലിനെതിരായ വലിയ തോതിലുള്ള പ്രതിഷേധങ്ങളും അക്രമങ്ങളും കണക്കിലെടുത്ത് വടക്കുകിഴക്കന്‍ മേഖലയിലെ സ്ഥിതിഗതികള്‍ സെനിക ആസ്ഥാനം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

നിര്‍ദ്ദിഷ്ട നിയമത്തിനെതിരെ വ്യാപകമായ പ്രകടനങ്ങള്‍ നടക്കുന്ന ത്രിപുരയില്‍ രണ്ട് യൂണിറ്റ് സൈകരെ വിന്യസിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു യൂണിറ്റില്‍ 70 ഓളം സൈനികര്‍ ഉണ്ട്.

അസമിലെ ബംഗെഗാവിലെ ഒരു സംഘവും ദിബ്രുഗഡിലെ മറ്റൊരു സംഘവും ആവശ്യാനുസരണം തയ്യാറായിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഫീല്‍ഡ് കമാന്‍ഡറും ആര്‍മി ആസ്ഥാനവും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മുതിര്‍ന്ന സെനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top