Flash News

അസമിലെ ജനങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും ആരും അപഹരിക്കില്ലെന്നും സംരക്ഷിക്കുമെന്നും മോദി

December 12, 2019

ezgif.com-webp-to-jpg-13ന്യൂദല്‍ഹി: പൗരത്വഭേദഗതി ബില്ലിനെതിരെ (Citizenship (Amendment) Bill, 2019 – CAB)അസമിലും ത്രിപുരയിലും പ്രക്ഷോഭം വ്യാപകമാകുന്നതിനിടെ  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണവുമായി എത്തി . അസമിലെ ജനങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് മോദി ട്വിറ്ററിലൂടെ പറഞ്ഞു.

“പൗരത്വഭേദഗതി ബില്‍ പാസാക്കിയത് കൊണ്ട് അസമിലെ സഹോദരങ്ങള്‍ വിഷമിക്കേണ്ടതില്ലെന്ന് ഞാന്‍ ഉറപ്പ് പറയുന്നു. നിങ്ങളുടെ അവകാശങ്ങളും അതുല്യമായ അസ്തിത്വവും  മനോഹരമായ സംസ്‌കാരവും ആര്‍ക്കും അപഹരിക്കാനാവില്ല. അത് കൂടുതല്‍ തഴച്ചു വളരുക തന്നെ ചെയ്യുമെന്നും ഞാന്‍ ഉറപ്പ് നല്‍കുന്നു. അസം ജനതയുടെ രാഷ്ട്രീയം, ഭാഷ, സംസ്‌കാരം, ഭൂമിയുടെ  അവകാശങ്ങള്‍ തുടങ്ങിയവ ഭരണഘടനാപരമായി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഞാനും പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്”- മോദി ട്വീറ്റില്‍ പറഞ്ഞു.

ബില്ലിനെതിരെ അസമിലും ത്രിപുരയിലും  പ്രക്ഷോഭം വ്യാപിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അസമിൽ തലസ്ഥാനമായ ഗുവാഹത്തിയിലടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. സംഘര്‍ഷം വ്യാപകമായതോടെ അസമിലേക്കുള്ള ട്രെയിന്‍-വിമാന സര്‍വീസുകളും റദ്ദാക്കി. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ വീടിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. കല്ലേറിൽ മുഖ്യമന്ത്രിയുടെ വസതിയിലെ ജനൽച്ചില്ലുകൾ തകർന്നിട്ടുണ്ട്.

ബില്‍ രാജ്യസഭയിലും പാസയതോടെയാണ് സംഘര്‍ഷം വ്യാപിച്ചത്. നീണ്ട വാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് വ്യാഴാഴ്ച  പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായത്. 125 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 105 പേര്‍ ബില്ലിനെ എതിര്‍ത്തു.  ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിലെ കറുത്ത ദിനമാണ് എന്ന് കോണ്‍ഗ്രസ് പറഞ്ഞു. വര്‍ഗീയ ശക്തികളുടെ വിജയമാണ് ഇതിലൂടെ ഉണ്ടായതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ശിവസേന വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. നേരത്തെ പൗരത്വ ബില്ലിനെ സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള വോട്ടെടുപ്പിലും ശിവസേന അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നത് വോട്ടിനിട്ട് തള്ളുകയായിരുന്നു. 124 പേര്‍ സെലക്ട് കമ്മിറ്റിക്ക് വിടേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. 99 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. നേരത്തെ പ്രതിപക്ഷത്തിന്റെ എല്ലാ സംശയങ്ങള്‍ക്കും ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിരുന്നു. ബില്ലില്‍ യാതൊരു ആശങ്കകളുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top