വനിതാ പൊലീസ് ഓഫീസറെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം

IMG_5049ഹൂസ്റ്റണ്‍ : ചോദ്യം ചെയ്യുന്നതിനായി പിടികൂടിയപ്പോള്‍ വാഹനം ഇടിപ്പിച്ചു പൊലീസ് ഓഫിസറെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു 20,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. ഒരു കൈയ്യില്‍ വിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടിരിക്കുന്നത്.

ഡിസംബര്‍ 10 ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ടെവോറിസ് ഡ്യുവെയ്ന്‍ ഹെന്‍ണ്ടേഴ്‌സനാണ് (21) അറസ്റ്റു ചെയ്യുന്നതിനിടയില്‍ വാഹനം വനിതാ ഓഫീസര്‍ക്കു നേരെ ഓടിച്ചു കയറ്റിയത്. തുടര്‍ന്ന് അവിടെ നിന്നും ജീപ്പില്‍ രക്ഷപ്പെട്ട പ്രതി വാഹനം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഓഫീസര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ടുവരെയും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനാല്‍ പൊലീസ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റൊരു പൊലീസ് ഓഫീസര്‍ പ്രതിയെ ഒരു കൈയ്യില്‍ വിലങ്ങുവച്ച് പുറകിലേക്ക് മാറിയ സമയത്താണ് വാഹനം ഓടിച്ചു വനിതാ പൊലീസ് ഓഫീസറെ ഇടിച്ചു വീഴ്ത്തിയത്.

കൊല്ലപ്പെട്ട ഓഫീസര്‍ സര്‍ജന്റ് കെയ്‌ല സുള്ളിവന്‍ (43) പതിനാറു വര്‍ഷമായി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനമനുഷ്ഠിക്കുന്നു.

IMG_5050

Print Friendly, PDF & Email

Related News

Leave a Comment